നാലുവര്‍ഷം മുമ്പ് പെയിന്റര്‍, ഇന്ന് കോടികൾ വാരുന്ന ബ്രസീല്‍ സ്‌ട്രൈക്കര്‍.. ഇതു സിനിമ കഥയല്ല !!
‘ഒരു നേരം അന്നത്തിനായി അലഞ്ഞവൻ ഇന്ന് ബ്രസീലിന്റെ പ്രതീക്ഷ’. കേൾക്കുമ്പോ ഒരു സിനിമ കഥ പോലെ തോന്നും. എന്നാൽ ഇത് ഒരു സിനിമ കഥ അല്ല. ഇതൊരു വിജയ കഥയാണ്. ഒരു നേരത്തെ ഭക്ഷണത്തിനായി അലഞ്ഞു നടന്നിരുന്ന ഒരാൾ ഇന്ന് ബ്രസീലിന്റെ മൊത്തം പ്രതീക്ഷകളുടെ ഭാരവുമായിട്ടാണ് റഷ്യയിലേക്ക് പന്തുതട്ടാന്‍ പോകുന്നത്.
ഒരു നേരത്തിന് ഭക്ഷണത്തിന് വകുപ്പില്ലാതെ പെയിന്റിംഗ് പണിക്ക് പോയ നായകൻ ഇന്ന് ബ്രസീൽ ജേഴ്‌സിയിൽ തല ഉയർത്തിനിൽകുകയാണ്. ബ്രസീല്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസിനെയാണ് ഈ കഥയുടെ നായകൻ.
2014 ലോകകപ്പ് സ്വന്തം നാട്ടില്‍ നടക്കുമ്പോള്‍ ഉപജീവനത്തിനായി തെരുവില്‍ പെയിന്റ് ജോലി ചെയ്യുകയായിരുന്നു ജീസസ്.
ബ്രസീലില്‍ നാലുവര്‍ഷം മുമ്പ് നടന്ന ലോകകപ്പ് ബ്രസീലിലെ ജനങ്ങള്‍ക്ക് വലിയ തോതില്‍ തൊഴിലവസരങ്ങള്‍ കൊണ്ടുവന്നിരുന്നു. രാജ്യത്തിനായി കളിക്കണമെന്ന് സ്വപ്നം കണ്ടിരുന്ന ജീസസും അന്ന് തൊഴിലാളിയുടെ വേഷമണിഞ്ഞു. അന്ന് ഒരു ലക്ഷം രൂപയില്‍ താഴെയായിരുന്നു കൊച്ചു ജീസസിന്റെ വാര്‍ഷിക വരുമാനം.
എന്നാല്‍ ഇപ്പോള്‍ ഒരാഴ്ച്ച താരം വാങ്ങുന്നത് കോടികളാണ്. 2014ലെ ലോകകപ്പില്‍ ബ്രസീല്‍ ജര്‍മനിയോട് നാണംകെട്ട് പുറത്താകുമ്പോള്‍ തെരുവിലെ കടയ്ക്കു മുന്നിലെ ടിവിയിലാണ് താരം കളി കണ്ടത്.റഷ്യയില്‍ നെയ്മര്‍ക്കൊപ്പം ആക്രമണത്തിന്റെ ചുമതല ഈ മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ക്ക് കൂടിയാണ്. ദേശീയ ടീമിനായി 2016ല്‍ അരങ്ങേറിയ താരം ഇതുവരെ 15 കളികളില്‍ ഒന്‍പത് തവണ എതിര്‍വല കുലുക്കിയിട്ടുണ്ട്.
