Connect with us

2018 മലയാള സിനിമ ആദ്യ പകുതി; ഏറ്റവും ഗ്രോസ് നേടിയ മലയാള സിനിമകൾ.

Malayalam Breaking News

2018 മലയാള സിനിമ ആദ്യ പകുതി; ഏറ്റവും ഗ്രോസ് നേടിയ മലയാള സിനിമകൾ.

2018 മലയാള സിനിമ ആദ്യ പകുതി; ഏറ്റവും ഗ്രോസ് നേടിയ മലയാള സിനിമകൾ.

മലയാള സിനിമ ഇപ്പോൾ കോടികളുടെ മണിമുഴക്കത്തിന്റെ കാലമാണ്. 300 കോടി രൂപ വരെ ഒരു സിനിമയ്ക്ക് മാത്രമായി മലയാളത്തിൽ മുടക്കാൻ തയ്യാറായിരിക്കുകയാണ് നിർമ്മാതാക്കൾ. അതിനിടയിൽ അഞ്ച് മാസം പിന്നിടുമ്പോൾ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ വിരലിൽ എണ്ണാവുന്നവ മാത്രം.

പ്രണവ് മോഹൻലാലിനെ നായകനാക്കി സംവിധായകൻ ജിത്തു ജോസഫ് ഒരുക്കിയ ആദിയാണ് 2018ൽ ഏറ്റവും അധികം ഗ്രോസ് നേടിയ ചിത്രം. 23.22 കോടിരൂപയാണ് ചിത്രം നേടിയത്. തൊട്ടടുത്ത് എത്തി നിൽക്കുന്നത് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമാണ്. കുറഞ്ഞ ബജറ്റിൽ പൂർത്തീകരിച്ച് കൂടുതൽ കളക്റ്റ് ചെയ്ത ചിത്രമെന്ന പ്രത്യേകതയും സുഡാനിക്കുണ്ട്. 16 കോടിക്ക് മേൽ കളക്ഷൻ ചിത്രം കേരളത്തിൽ നിന്നും നേടി. നവാഗതനായ സക്കറിയ ആണ് സുഡാനിയുടെ സംവിധായകൻ. സൗബിൻ ഷാഹിർ മുഴുനീള നായക വേഷത്തിൽ എത്തിയ ചിത്രമെന്ന പ്രത്യേകതയും സുഡാനിക്കുണ്ട്. ഈ ഫോർ എന്റർടെയിന്റ് മെന്റാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

Panchavarnathathaരമേഷ് പിഷാരടി സംവിധായകനായ ആദ്യ ചിത്രം പഞ്ചവർണ്ണതത്തയും മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഉണ്ട്. ജയാറാം-കുഞ്ചാക്കോ ബോബൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പഞ്ചവർണ്ണതത്ത നിർമ്മിച്ചത് മണിയൻ പിള്ള രാജുവാണ്. സപ്തരംഗ് എന്ന പുതിയ വിതരണ കമ്പനിയും ഈ സിനിമയോടെപ്പം രൂപം കൊണ്ടു. ഇതുവരെ 10 കോടിയോളം ഗ്രോസ് നേടി. കുഞ്ചാക്കോ ബോബൻ കല്ല്യാണ ഫോട്ടോഗ്രാഫറുടെ വേഷത്തിൽ എത്തിയ കുട്ടനാടൻ മാർപാപ്പ 8.5 കോടി ഗ്രോസ് നേടി ഹിറ്റ് ചാർട്ടിൽ ഇടം നേടി. നവാഗതനായ ശ്രീജിത്ത് വിജയനാണ് ചിത്രം സംവിധാനം ചെയ്തത്.മലയാളം മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

ദിലീപ് നായകവേഷത്തിൽ എത്തിയ ബിഗ് ബജറ്റ് ചിത്രം കമ്മാരസംഭവം 11 കോടി രൂപയാണ് ഇതുവരെ നേടിയത് ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രം പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് അമ്പാട്ടാണ് ഒരുക്കിയത്. പുതുമുഖങ്ങൾ അണിനിരന്ന ക്വീനാണ് ഈ വർഷത്തെ മറ്റൊരു ഹിറ്റ് ചിത്രം. വിനീത് ശ്രീനിവാസൻ നായകനായി എത്തിയ അരവിന്ദന്റെ അതിഥികളും ഈ വർഷത്തെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. മമ്മൂട്ടി ചിത്രം അങ്കിൾ സാമ്പത്തിക വിജയമാണ്.

More in Malayalam Breaking News

Trending

Recent

To Top