Connect with us

”മോഹന്‍ലാല്‍ സെറ്റിലേക്ക് വരുന്നുണ്ട്, അവന്റെ ഇഷ്ടത്തിനനുസരിച്ചുള്ള ഭക്ഷണം ഉണ്ടാക്കണം’- മമ്മൂട്ടി വിളിച്ചു പറഞ്ഞു !! സൂപ്പർ താരങ്ങളുടെ സൗഹൃദത്തിന്റെ കഥ വൈറലാകുന്നു….

Interviews

മലയാളികളുടെ അഭിനയ ചക്രവർത്തിമാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. മോഹന്‍ലാല്‍ ഒരു ഭക്ഷണപ്രിയനാണ്. സ്വാദുള്ള ഭക്ഷണം വയറുനിറയെ കിട്ടിയാലും കഴിക്കുന്ന കൂട്ടത്തിലാണദ്ദേഹം. എന്നാല്‍, മമ്മൂട്ടി അങ്ങനെയല്ല. ലാലിനെ പോലെ തനിക്ക് എല്ലാം കഴിക്കാന്‍ കഴിയാറില്ലെന്ന് മമ്മൂട്ടി തന്നെ ചില അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

മമ്മൂട്ടിയുടെ ഭക്ഷണരീതികളെ കുറിച്ചും ശൈലികളെ കുറിച്ചും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ കുക്ക് ലെനീഷ് അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ സിനിമാ ലൊക്കേഷനില്‍ ഫുഡ് റെഡിയാക്കുന്നത് ലെനീഷ് ആണ്. എന്നാല്‍, നിവിന്‍ പോളി നായകനായ കായം‌കുളം കൊച്ചുണ്ണിയുടെ വര്‍ക്ക് ഏറ്റെടുത്തതിനാല്‍ മമ്മൂട്ടിയുടെ മാമാങ്കത്തില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ലെനീഷ് പറയുന്നു.

മാമാങ്കത്തില്‍ ജോയിന്‍ ചെയ്യാനാവാത്തതിന്റെ സങ്കടമുണ്ടായിരുന്നു. എന്നാല്‍ മംഗലാപുരത്ത് അടുത്തടുത്ത സെറ്റുകളില്‍ വെച്ച്‌ ചിത്രീകരണമുണ്ടായപ്പോള്‍ മമ്മൂട്ടിക്കുള്ള ഭക്ഷണം കൊണ്ടുപോയിരുന്നത് താനായിരുന്നുവെന്ന് ലെനീഷ് പറയുന്നു.

കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കി എന്ന അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തുന്നത്. സിനിമയില്‍ താരം അഭിനയിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. മോഹന്‍ലാല്‍ കൊച്ചുണ്ണിയിലേക്ക് വരുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഭക്ഷണത്തെക്കുറിച്ച്‌ കൂടി പരിഗണിക്കണമെന്നും അവനിഷ്ടമുള്ള ഫുഡ് ഉണ്ടാക്കണമെന്നും അന്ന് മമ്മൂട്ടി വിളിച്ച്‌ പറഞ്ഞിരുന്നു. മോഹന്‍ലാലിനായി താന്‍ ആ ദിവസങ്ങളിൽ സ്‌പെഷ്യൽ വിഭവങ്ങള്‍ ഒരുക്കിയിരുന്നുവെന്നും ലെനീഷ് പറയുന്നു.

The friendship between Mohanlal and Mammootty

Continue Reading
You may also like...

More in Interviews

Trending

Recent

To Top