Football
ഫ്രഞ്ച് പടയോട്ടം, ഉറുഗ്വെയെ തറപറ്റിച്ച് ഫ്രാൻസ് ലോകകപ്പ് സെമിയിൽ; വരാനെയ്ക്കും ഗ്രീസ്മാനും ഗോൾ
ഫ്രഞ്ച് പടയോട്ടം, ഉറുഗ്വെയെ തറപറ്റിച്ച് ഫ്രാൻസ് ലോകകപ്പ് സെമിയിൽ; വരാനെയ്ക്കും ഗ്രീസ്മാനും ഗോൾ
By
കസാൻ: ഇരു പാതിയിലും ഓരോ വെടിയുതിർത്ത ഫ്രഞ്ച് പട്ടാളം ഉറുഗ്വെയെ തറപറ്റിച്ച് ലോകകപ്പ് പ്രീ ക്വാർട്ടറിൽ. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഫ്രാൻസിന്റെ വിജയം. ആദ്യ പകുതിയിൽ റാഫേൽ വരാനെയും രണ്ടാം പകുതിയിൽ അന്റോയിൻ ഗ്രീസ്മാനുമാണ് ഫ്രാൻസിനു വേണ്ടി സ്കോർ ചെയ്തത്. ബ്രസീൽ- ബെൽജിയം മത്സരത്തിലെ വിജയികളാണ് ഫ്രാൻസിന്റെ സെമി എതിരാളികൾ.
മത്സരത്തിന്റെ തുടക്കത്തിൽ ഉറുഗ്വെ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പിന്നീട് ഫ്രാൻസ് കളിയിൽ സമഗ്രാധിപത്യം പുലർത്തി.. 40ാം മിനുട്ടില്‍ സെന്‍ട്രല്‍ ബാക്ക് റാഫേല്‍ വരാനെയാണ് ഫ്രാന്‍സിന്റെ ഗോള്‍ നേടിയത്. നിഷ്നി നൊവ്ഗ്രാഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ താരം എഡിസണ് കവാനി ഇല്ലാതെ ഇറങ്ങിയ ഉറുഗ്വേയ്ക്കെതിരേ ആദ്യ പകുതയില്‍ മേധാവിത്വം ഫ്രഞ്ച് പടയ്ക്കായിരുന്നു.
.
പ്രതിരോധത്തിന് പേര് കേട്ട ഉറുഗ്വേ കളിയില്‍ ഫ്രാന്‍സിന്റെ സൂപ്പര്‍ മുന്നേറ്റനിരയ്ക്ക് ഒരു അവസരവും നല്‍കിയിരുന്നില്ല. എന്നാല്‍, കിട്ടിയ ആദ്യ അവസരം തന്നെ ഗോളാക്കി മാറ്റി ആദ്യ പകുതിയില്‍ വരാനെ ഫ്രാന്‍സിനെ മുന്നിലെത്തിക്കുകയായിരുന്നു.
44-ാം മിനിറ്റിൽ ഗോൾ നേടാനുള്ള സുവർണാവസരം ഗോഡിൻ നഷ്ടപ്പെടുത്തി . കസാരസിന്റെ മികച്ച ഒരു ഹെഡർ ഫ്രഞ്ച് ഗോളി ലോറിസ് അവിശ്വസനീയമായി തടുത്തു. എന്നാൽ റീബൗണ്ടിൽ ഗോൾ നേടാനുള്ള അവസരം ഉറുഗ്വെൻ നായകൻ ഗോഡിൻ പുറത്തേക്കടിച്ചു കളഞ്ഞു.
ഗ്രീസ്മാൻ ഇഫക്ട്
രണ്ടാം പകുതിയിൽ ഫ്രാൻസിനെതിരേ പൊരുതാൻ പോലും തയാറായില്ല. അന്റോണിയോ ഗ്രീസ്മാനാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടിയത്. ഇതോടെ, 65ാം മിനിറ്റിലായിരുന്നു ഫ്രാൻസിന്റെ ജയമുറപ്പിച്ച ഗോൾ പിറന്നത്. ഉറുഗ്വേന്‍ ഗോളി മുസ്ലെരയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. ഇടത് പാര്‍ശ്വത്തില്‍ നിന്നും പോസ്റ്റിനെ ലക്ഷ്യമാക്കിയുള്ള ഗ്രീസ്മാന്റെ ഷോട്ട് ഉറുഗ്വന്‍ ഗോളിയുടെ കയില് തട്ടിയാണ് പോസ്റ്റിലേക്ക് കടന്നത്. തികച്ചും അപ്രതീക്ഷിതമായി വീണ ഗോളിന്റെ ആഘാതത്തിൽ നിന്ന് മോചിതരാകാൻ പിന്നീട് ഉറുഗ്വെയ്ക്കാക്കായില്ല.
ഇതിനിടെ ഫ്രഞ്ച് താരം എംബാപ്പെ യുടെ ഫൗൾ അഭിനയമായിരുന്നെന്ന വാദവുമായി ഉറുഗ്വെൻ താരങ്ങൾ രംഗത്തെത്തിയത് മൈതാനത്ത് സംഘർഷം സൃഷ്ടിച്ചു. ഇതിൽ എംബാപ്പയ്ക്ക് മഞ്ഞക്കാർഡും ലഭിച്ചു.
picture courtesy: www.fifa.com
France vs Uruguay quarter final
