ബ്രമ്മാണ്ഡ സിനിമ സംവിധായകന് ഷങ്കറിന്റെ മാത്രം വിചിത്രമായ ഒരു പ്രത്യേകത!!
By
ബ്രമ്മാണ്ഡ സിനിമ സംവിധായകന് ഷങ്കറിന്റെ മാത്രം വിചിത്രമായ ഒരു പ്രത്യേകത!!
തെന്നിന്ത്യന്‍ സിനിമയുടെ ബ്രമ്മാണ്ഡ സംവിധായകനാണ് ‘ഷങ്കര്‍’. കന്നി ചിത്രമായ ‘ജെന്റില്‍ മാന്‍ ‘മുതല്‍ അവസാനം റിലീസ് ചെയ്ത ‘ഐ’ വരെ ഓരോ ഷങ്കര്‍ ചിത്രങ്ങളും കോളിവുഡ് സിനിമയുടെ ചരിത്ര കല്ലായി മാറിയിട്ടുണ്ട്.
ഇന്ത്യന്‍ സിനിമ ഒന്നടങ്കമാണ് ഷങ്കര്‍ ചിത്രത്തെ കാത്തിരിക്കാറുള്ളത്.എന്നാല്‍ , ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു സംവിധായകനുമില്ലാത്ത ഒരു വേറിട്ട പ്രത്യേകത ഷങ്കറിനുണ്ട്.
കൂടെ പ്രവര്‍ത്തിക്കുന്ന അസിസ്ടന്റ് സംവിധായകരുടെ പേരുകള്‍ തന്റെ സിനിമകളിലെ ഏതെങ്കിലും ഒരു കഥാപാത്രത്തിന് നല്‍കുന്നത് ഷങ്കറിന്റെ മാത്രം പ്രത്യേകതയാണ്.
‘ജെന്റില്‍ മാന്‍’ (കിച്ച ) ‘ഇന്ത്യന്‍’ (ഗാന്ധി കൃഷ്ണ ) ‘മുതല്‍ വന്‍’ (മുത്തഴക് ) ‘അന്യന്’ (അറിവഴകന് ) ‘നന്പന്’ (ആറ്റ്ലി ) ‘ഐ’ (ലിംഗേഷന്) തുടങ്ങിയ പേരുകളെല്ലാം അതാത് ചിത്രങ്ങള്‍ക്ക് പിന്നില്‍ ഷങ്കറിനൊപ്പം പ്രവര്‍ത്തിച്ച സാഹസംവിധായകരുടെതായിരുന്നു
