Connect with us

ദിലീപിനൊപ്പമുള്ള കിംഗ്‌ ലയറിനു ശേഷമാണ് ബാലു വർഗീസിന് ആ രഹസ്യം പിടികിട്ടിയത്!!

Articles

ദിലീപിനൊപ്പമുള്ള കിംഗ്‌ ലയറിനു ശേഷമാണ് ബാലു വർഗീസിന് ആ രഹസ്യം പിടികിട്ടിയത്!!

ദിലീപിനൊപ്പമുള്ള കിംഗ്‌ ലയറിനു ശേഷമാണ് ബാലു വർഗീസിന് ആ രഹസ്യം പിടികിട്ടിയത്!!

ദിലീപിനൊപ്പമുള്ള കിംഗ്‌ ലയറിനു ശേഷമാണ് ബാലു വർഗീസിന് ആ രഹസ്യം പിടികിട്ടിയത്!!

ദിലീപിന്‍റെ കരിയറില്‍ എക്കാലവും തിളങ്ങി നില്‍ക്കുന്ന ‘ചാന്ത് പൊട്ട് ‘ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിന്‍റെ ബാല്യം അവതരിപ്പിച്ചുകൊണ്ടാണ് ബാലുവര്‍ഗ്ഗീസ് മലയാള സിനിമയിലേക്ക് കടന്നുവന്നത്.

പിന്നീട് ,’തലപ്പാവ്’ എന്ന പ്രിഥ്വിരാജ് ചിത്രത്തില്‍ ലാലിന്‍റെ ബാല്യവും ചെയ്ത ശേഷം നാലോളം ചിത്രങ്ങളിലെ കൊച്ചു വേഷങ്ങളും താണ്ടിയാണ് ‘ഹണീബി’എന്നചിത്രത്തിലൂടെ ബാലുവര്‍ഗ്ഗീസ് പ്രേക്ഷക ശ്രദ്ധനേടുന്നത് .

ഹണീബിക്ക് ശേഷം നിരവധി ചിത്രങ്ങളിലേക്ക് ബാലുവിന് ക്ഷണം കിട്ടി.ഒടുവില്‍ ,’ചങ്ക്സ്’ എന്ന ചിത്രത്തിലൂടെ നായകനായും ചുവടുമാറ്റം നടത്തി വിജയതീരത്ത് എത്തിയിരിക്കുകയാണ് ബാലു വര്‍ഗ്ഗീസ്.

ബാലു നായകനാകുന്ന നാലോളം കൊച്ചു ചിത്രങ്ങളുടെ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

എന്നാല്‍,സിനിമയിലെ തുടക്ക സമയത്ത് ഡയലോഗ് എങ്ങനെ പറയണമെന്ന് ബാലുവര്‍ഗ്ഗീസിന് വലിയ പരിചയമില്ലായിരുന്നു.

‘കിംഗ്‌ ലയര്‍ ‘ എന്ന ദിലീപ് ചിത്രമാണ് ഡയലോഗിനുള്ളില്‍ ടൈമിംഗ് എന്ന ഗുട്ടന്‍സ്‌ എങ്ങനെ ഉപയോഗിക്കണമെന്ന് ബാലുവിന് പഠിപ്പിച്ചു കൊടുക്കുന്നത്. ആ ഉപദേശം ദിലീപായിരുന്നു ബാലുവര്‍ഗ്ഗീസിനു ചൊല്ലി കൊടുത്തത്.

പൊതുവേ വളരെവേഗത്തില്‍ ഡയലോഗ് പറയുന്നകൂട്ടത്തിലാണ് ബാലു.കിംഗ്‌ ലയറില്‍ ദിലീപിനൊപ്പം അഭിനയിക്കുമ്പോഴും വളരെ സ്പീഡിലാണ് ബാലു ഡയലോഗ് പറഞ്ഞത്.

ഇതുകേട്ടപ്പോള്‍ ദിലീപ് ബാലുവിനെ അടുത്ത് വിളിച്ചു പറയുകയായിരുന്നു ” ഇങ്ങനെ വേഗത്തില്‍ ഡയലോഗ് പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്ക് വ്യക്തമാവില്ല. ഡയലോഗും മോഡുലേഷനും ടൈമിഗും കൃത്യമായി വരണം”.

ദിലീപിനൊപ്പമുള്ള കിംഗ്‌ ലയറിനു ശേഷമായിരുന്നു ഡയലോഗ് ഡെലിവറിവയുടെ രഹസ്യം ബാലുവിന് പിടികിട്ടിയത്

More in Articles

Trending

Recent

To Top