Connect with us

ഒന്ന് രണ്ടു വർഷം ആർ എസ് എസ് ശാഖയിൽ എല്ലാ വെള്ളിയാഴ്ചകളിലും പോകുമായിരുന്നു – ലാൽ ജോസ്

Interviews

മലയാള സിനിമയുടെ പ്രിയ സംവിധായകനാണ് ലാൽ ജോസ് . മറവത്തൂർ കനവിലൂടെ സിനിമയിലേക്കെത്തിയ ലാൽ ജോസ് ,മീശ മാധവനിലൂടെയാണ് ഹിറ്റായത്. പിന്നീടിങ്ങോട്ട് വിജയ ചിത്രങ്ങളുടെ നിരയായായിരുന്നു .ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് കൂറ് പുലർത്താത്ത ലാൽ ജോസ് , താൻ സ്കൂളിൽ പഠിക്കുമ്പോൾ ആർ എസ് എസ് ശാഖയിൽ പോകുമായിരുന്നവെന്നു വെളിപ്പെടുത്തുന്നു.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അനുഭവം ലാൽജോസ് വെളിപ്പെടുത്തിയത്.എൻ.എസ്.എസ് ഹൈസ്‌കൂളിലെ പഠനകാലത്ത് വെള്ളിയാഴ്ചകളിൽ സഹപാഠികൾ ശാഖയിലേക്ക് പോകുന്ന പതിവുണ്ടായിരുന്നു. രാമായണത്തിലെയും മഹാഭാരതത്തിലെയുമൊക്കെ നല്ല കഥകൾ അവിടെ കേൾക്കാറുണ്ടെന്ന് കൂട്ടുകാർ പറഞ്ഞതിനെ തുടർന്നാണ് ഞാനും ശാഖയിലേക്ക് പോകാൻ തീരുമാനിച്ചത്.

വിജയകുമാർ എന്ന് പറഞ്ഞ ഒരു ചേട്ടനാണ് ഈ കഥകൾ പറഞ്ഞു കൊടുക്കുന്നത്. വളരെ സാത്വികമായി പെരുമാറുന്ന, കുട്ടികളുമായി നല്ല പോലെ ഇടപെടുന്ന, നല്ല കഥകൾ പറഞ്ഞു തരുന്ന ഒരാൾ ആയിരുന്നു വിജയകുമാർ. ഏതാണ്ട് ഒന്നോ രണ്ടോ വർഷം പതിവായി വെള്ളിയാഴ്ചകളിൽ അവിടെ കഥകൾ കേൾക്കാൻ ഞാൻപോയിട്ടുണ്ട്-ലാൽജോസ് വ്യക്തമാക്കി.

director lal jose about experiences with R S S

Continue Reading
You may also like...

More in Interviews

Trending

Recent

To Top