Connect with us

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു, ഇങ്ങനെ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്; ലാൽ ജോസ്

Malayalam

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു, ഇങ്ങനെ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്; ലാൽ ജോസ്

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു, ഇങ്ങനെ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്; ലാൽ ജോസ്

നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപാട് നല്ല സിനിമകൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ക്ലാസ്‌മേറ്റ്‌സിൽ തുടങ്ങി മലയാളികൾക്ക് മറ്ക്കാനാകാത്ത നിരവധി ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.

ഇപ്പോഴിതാ ചേലക്കര ഉപതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം നടത്തിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ചേലക്കരയിൽ വികസനം വേണം. സ്‌കൂളുകൾ മെച്ചപ്പെട്ടു.

പക്ഷെ റോഡുകൾ ഇനിയും മെച്ചപ്പെടണം. തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ ഉണ്ടാകും. തനിക്ക് സർക്കാരിനെതിരെ പരാതി ഇല്ല. ചേലക്കരയിലെ മത്സരം പ്രവചനാതീതമാണ് എന്നാണ് ലാൽജോസ് പറയുന്നത്. കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ എൽപി സ്‌കൂളിലെ 97 ആം ബൂത്തിലാണ് ലാൽജോസ് വോട്ട് രേഖപ്പെടുത്തിയത്.

ചേലക്കര മണ്ഡലത്തിൽ ആകെ 2.13 ലക്ഷം വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1.11 ലക്ഷം സ്ത്രീകളാണ്. 1.01 ലക്ഷം പുരുഷ വോട്ടർമാരാണ് ഉള്ളത്. മണ്ഡലത്തിൽ മോക് പോളിങ് അതിരാവിലെ ആരംഭിച്ചു. ഇതുവരെ ഒരിടത്തും പ്രശ്നങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. മണ്ഡലത്തിൽ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. ഇവിടെ മൈക്രോ ഒബ്സർവർമാരെ നിയോഗിച്ചിട്ടുണ്ട്.

More in Malayalam

Trending