Connect with us

എല്ലാവരും നിരുത്സാഹപ്പെടുത്തി;അത്രയൊന്നും പണം ഇല്ല; ഇരുപതിനായിരം രൂപ ഉണ്ടെങ്കിൽ ജീവിക്കാം; നമിതയുടെ വെളിപ്പെടുത്തൽ!!!

Malayalam

എല്ലാവരും നിരുത്സാഹപ്പെടുത്തി;അത്രയൊന്നും പണം ഇല്ല; ഇരുപതിനായിരം രൂപ ഉണ്ടെങ്കിൽ ജീവിക്കാം; നമിതയുടെ വെളിപ്പെടുത്തൽ!!!

എല്ലാവരും നിരുത്സാഹപ്പെടുത്തി;അത്രയൊന്നും പണം ഇല്ല; ഇരുപതിനായിരം രൂപ ഉണ്ടെങ്കിൽ ജീവിക്കാം; നമിതയുടെ വെളിപ്പെടുത്തൽ!!!

മിനിസിക്രീനിലൂടെ എത്തി നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങി നില്‍ക്കുന്ന താരമാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിന്‍ പോളി നായകനായ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നായിക പദവിയിലേക്ക് ഉയരുന്നത്.

സൗണ്ട് തോമ, അടി കപ്യാരെ കൂട്ടമണി, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയും മലയാളത്തിലെ പ്രശസ്തരായ യുവതാരങ്ങള്‍ക്കൊപ്പവും താരം അഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നമിത പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

നടി എന്നതിനു പുറമെ ബിസിനസ്സ് രംഗത്തും സജീവമാവുകയാണ് നമിത. നേരത്തെ സ്വന്തമായി ഒരു കഫെ ആരംഭിച്ച താരം പെപ്രിക്ക എന്ന പേരിൽ ഒരു മെൻസ് വെയർ ഷോപ്പുകൂടി ആരംഭിച്ചിരിക്കുകയാണ്. താരങ്ങളെയെല്ലാം പങ്കെടുപ്പിച്ചു കൊണ്ട് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഷോപ്പിന്റെ ഉദ്‌ഘാടനം സംഘടിപ്പിച്ചത്. ഇപ്പോഴിതാ തന്റെ പുതിയ സംരംഭത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള നമിതയുടെ അഭിമുഖം ശ്രദ്ധനേടുകയാണ്.

മെൻസ് വെയർ തുടങ്ങിയതോടെ എന്തുകൊണ്ടാണ് സ്ത്രീകളെ പരിഗണിക്കാത്തതെന്ന ചോദ്യങ്ങളുമായി ആളുകൾ എത്തുന്നുണ്ടെന്ന് നമിത പറയുന്നു. ‘പെപ്രിക്കയുടെ ചർച്ചകൾ തുടങ്ങിയിട്ട് തന്നെ വർഷങ്ങളായി. എനിക്ക് പെർഫെക്ഷൻ വേണമെന്ന നിർബന്ധമുണ്ട്.

വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത ഞാൻ ഈ ഒരു കാര്യത്തിനുവേണ്ടി കുറെ ട്രാവൽ ചെയ്തു, ആളുകളെ മീറ്റ് ചെയ്തു. യൂണിറ്റ്സും കാര്യങ്ങളും ഒക്കെ റിസേർച് ചെയ്‌തു അങ്ങനെയാണ് ഇതിലേക്ക് എത്തിയത്. എന്തുകൊണ്ടാണ് നിങ്ങൾ പെണ്ണുങ്ങൾ ആണുങ്ങളുടെ ബ്രാൻഡ് തുടങ്ങുന്നത് എന്നാണ് ആളുകൾക്ക് അറിയേണ്ടിയിരുന്നത്. ഇത് വർക്കാകുമോ എന്ന സംശയമായിരുന്നു പലർക്കും.

എല്ലാവരും നിരുത്സാഹപ്പെടുത്തി. എന്നാൽ ഞാൻ തുടങ്ങാൻ റെഡി ആയിരുന്നു,’ നമിത പറയുന്നു. ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. അത്രയൊന്നും പണം എന്റെ കയ്യിലില്ല, കഷ്ട്പെട്ടു സമ്പാദിച്ചു സ്വരുക്കൂട്ടി വെച്ച പണം മാത്രമാണ് കയ്യിലുള്ളത്. അതുകൊണ്ടുതന്നെ ഞാൻ ആത്മാർഥമായി പണി എടുക്കും.

വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത ആളായിരുന്നു ഞാൻ. പുറത്തിറങ്ങണമെങ്കിൽ കൂട്ടുകാരും ഒപ്പമുണ്ടാകും. അവരുടെ ഒപ്പമേ ഞാൻ പുറത്തിറങ്ങാറുണ്ടായിരുന്നുള്ളൂ. പക്ഷെ ഇപ്പോൾ തന്റെ ജീവിതം മൊത്തത്തിൽ മാറിമറിഞ്ഞുവെന്ന് നമിത പറയുന്നു.

കഴിഞ്ഞദിവസം ഞാൻ പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ പോയപ്പോൾ ഒരു സംഭവം ഉണ്ടായി, മുൻപൊക്കെ ഞാൻ അങ്ങനെ തർക്കിക്കാൻ നിൽക്കുന്ന ആളല്ല. പക്ഷേ ഇപ്പോൾ പുറത്തിറങ്ങി ആളുകളോട് സംസാരിച്ചു തുടങ്ങിയപ്പോൾ എനിക്ക് നല്ല മാറ്റമായി. കൈയ്യിൽ അഞ്ചുപൈസ ഇല്ലാത്തപ്പോൾ പോലും സർവൈവ് ചെയ്ത ആളാണ്.

ഇഎംഐ ഒക്കെ ഉണ്ട്. പക്ഷേ എത്രയാണ് അടക്കുന്നത് എന്ന് എനിക്ക് അറിയില്ല. ഇത്ര രൂപ ഉണ്ടെങ്കിലേ സർവൈവ് ചെയ്യൂ എന്നൊന്നുമില്ല. ഒരു മാസം റെന്റും കാര്യങ്ങളും ഒന്നുമില്ലെങ്കിൽ, ഒരു ഇരുപതിനായിരം രൂപ ഉണ്ടെങ്കിലും ജീവിക്കാമെന്നും നമിത പറയുന്നു. താൻ അത്ര ഗാഡ്ജറ്റ് പേഴ്സൺ ഒന്നുമല്ല, വര്ഷങ്ങളായി ഒരു ഫോണാണ് ഉപയോഗിക്കുന്നത്. പത്താം ക്‌ളാസിൽ പഠിക്കുന്ന സമയത്ത് വലിയ പക്വത ഉള്ള ആളായി തോന്നിയിരുന്നു. പക്ഷേ ഇപ്പോൾ അത്ര പക്വത ഉള്ളതായി തോന്നുന്നില്ലെന്നും നമിത അഭിമുഖത്തിൽ പറഞ്ഞു.

നമിതയുടെ പുതിയതായി ഇറങ്ങുന്ന ചിത്രം മച്ചാൻ്റെ മാലാഖയാണ്. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മച്ചാൻ്റെ മാലാഖ. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവീസിൻ്റെ പതിമൂന്നാമത് ചിത്രമാണ് മച്ചാൻ്റെ മാലാഖ.

ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ ഗണത്തിലുള്ള ചിത്രത്തിന്റെ കഥ ജാക്സൺ ആൻ്റണിയും തിരക്കഥ അജീഷ് പി തോമസുമാണ് രചിച്ചിരിക്കുന്നത്. ചിത്രത്തിൽ മനോജ് കെ യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സംഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചനാണ്. ഛായാഗ്രഹണം വിവേക് മേനോൻ

More in Malayalam

Trending

Recent

To Top