Cricket
കര്‍ണാടക ബുള്ഡോഴ്സേസിനെ തോല്‍പ്പിച്ച് തെലുങ്ക് വാരിയേഴ്സ് ഫൈനലില്‍
കര്‍ണാടക ബുള്ഡോഴ്സേസിനെ തോല്‍പ്പിച്ച് തെലുങ്ക് വാരിയേഴ്സ് ഫൈനലില്‍
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സെമിയില്‍ ആവേശകരമായ മത്സരത്തില്‍ കര്‍ണാടക ബുള്ഡോഴ്സേസിനെ തോല്‍പ്പിച്ച് തെലുങ്ക് വാരിയേഴ്സിന് വിജയം. ഇതോടെ ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഭോജ്പൂരി ദബാംഗ്സിനെ തെലുങ്ക് ടീം നേരിടും. 6 വിക്കറ്റിനാണ് വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ കര്‍ണാടകയെ അതിഥേയരായ തെലുങ്ക് വാരിയേഴ്സ് തോല്‍പ്പിച്ചത്.
കര്‍ണാടക ഉയര്‍ത്തിയ 103 വിജയലക്ഷ്യം രണ്ടാം ഇന്നിംഗ്സില്‍ പിന്തുടര്‍ന്ന തെലുങ്ക് ടീം 10 ഓവറില്‍ നാലാം പന്തില്‍ വിജയലക്ഷ്യം നേടി. ആദ്യ ഇന്നിംഗ്സിലെ ടോപ്പ് സ്കോറര്‍ അശ്വിന് ആദ്യ ഓവറില്‍ റണ്‍ ഔട്ടായിട്ടും. റോഷനും രഘുവും ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തി. 9 പന്തില്‍ 27 റണ്‍സ് നേടിയ റോഷനാണ് തെലുങ്ക് നിരയിലെ ടോപ്പ് സ്കോറര്‍. പതുക്കെ തുടങ്ങി അവസാന രണ്ട് ഓവറില്‍ വന്‍ അടികള്‍ നടത്തിയ സംഗീത സംവിധായകന് തമന് ആണ് ആ തെലുങ്ക് ടീമിന്റെ വിജയ ശില്‍പ്പി. തമന് 15 പന്തില്‍ 25 റണ്‍സ് നേടി.
നേരത്തെ ടോസ് കിട്ടിയ തെലുങ്ക് വാരിയേര്‍സ് കര്‍ണാടക ബുള്‍ഡോസേഴ്സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ കര്‍ണാടക 10 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സാണ് നേടിയത്. പുറത്താവാതെ 26 പന്തില്‍ 50 റണ്‍സ് നേടിയ പ്രദീപാണ് കര്‍ണാടകയെ മാന്യമായ സ്കോറില്‍ എത്തിച്ചത്.
5 ഫോറും, 2 സിക്സും ഉള്‍പ്പെടുന്നതായിരുന്നു പ്രദീപിന്റെ ഇന്നിംഗ്സ്. കൃഷ്ണ 23 പന്തില്‍ 33 റണ്‍സ് നേടി 5 ഫോറുകള്‍ അടക്കമായിരുന്നു കൃഷ്ണയുടെ ഇന്നിംഗ്സ്. പിന്നീട് വന്നവര്‍ എല്ലാം രണ്ടക്കം കാണാതെ പുറത്തായതാണ് കര്‍ണാടകയ്ക്ക് കൂറ്റന്‍ സ്കോര്‍ നിഷേധിച്ചത്. തെലുങ്ക് വാരിയേര്സിനായി സാമ്രാട്ട് 4 വിക്കറ്റ് നേടി.
തുടര്‍ന്ന് തങ്ങളുടെ ആദ്യ ഇന്നിംഗ്സിന് ഇറങ്ങിയ തെലുങ്ക് ടീമിന് എന്നാല്‍ കര്‍ണാടകയ്ക്ക് മുകളില്‍ ലീഡ് ചെയ്യാന്‍ സാധിച്ചില്ല. 10 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ തെലുങ്ക് വാരിയേഴ്സ് 95 റണ്‍സാണ് നേടിയത്. 22 പന്തില്‍ 36 റണ്‍സ് നേടിയ അശ്വിന് ബാബു മാത്രമാണ് ടോളിവുഡ് താര ടീമിന് വേണ്ടി തിളങ്ങിയത്. സുനീല്‍, ജയ്റാം, പെട്രോള്‍ പ്രകാശ്, പ്രദീപ് എന്നിവര്‍ ഒരോ വിക്കറ്റ് വീതം നേടി. കര്ണാടയുടെ മികച്ച ഫീല്‍ഡിംഗാണ് തെലുങ്ക് വാരിയേഴ്സിനെ പിടിച്ചുനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്.
നാല് റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്സില്‍ ഇറങ്ങിയ കര്‍ണാടക ബുള്ഡോസേഴ്സ് 10 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് നേടി. 21 പന്തില്‍ 32 നേടിയ രാജീവാണ് കര്‍ണാടക നിരയിലെ ടോപ്പ് സ്കോറര്‍. ക്യാപ്റ്റനും കര്‍ണാക സൂപ്പര്‍താരവുമായ കിച്ച സുദീപ് 5 പന്തില്‍ റണ്‍സ് ഒന്നും എടുക്കാതെ മടങ്ങി. ജയറാം കാര്‍ത്തിക് 14 പന്തില്‍ 21 റണ്‍സ് നേടി.
