Connect with us

എന്റെ മകൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒന്നുണ്ടെങ്കിൽ അത് ക്രിക്കറ്റാണ് ; കാരണം ഞാൻ ; വെളിപ്പെടുത്തലുമായി അക്ഷയ്കുമാർ

Bollywood

എന്റെ മകൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒന്നുണ്ടെങ്കിൽ അത് ക്രിക്കറ്റാണ് ; കാരണം ഞാൻ ; വെളിപ്പെടുത്തലുമായി അക്ഷയ്കുമാർ

എന്റെ മകൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒന്നുണ്ടെങ്കിൽ അത് ക്രിക്കറ്റാണ് ; കാരണം ഞാൻ ; വെളിപ്പെടുത്തലുമായി അക്ഷയ്കുമാർ

ബോളിവുഡിലെ മുൻ നിര നായകന്മാരിലൊരാളാണ് നടൻ അക്ഷയ് കുമാർ. ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് അക്ഷയ്. പതിറ്റാണ്ടുകളായി സ്റ്റാർഡം പട്ടികയിൽ തന്റെ സ്ഥാനത്തിന് കളങ്കം വരുത്താതെ മുൻപോട്ട് പോകുന്ന താരങ്ങളിലൊരാൾ കൂടിയാണ് അദ്ദേഹം . തന്റെ വ്യക്തി ജീവിതത്തിലും ഔഗ്യോഗിക ജീവിതത്തിലും നിലപാടുകൾ വ്യക്തിമാക്കാറുള്ള ചുരുക്കം ചില താരങ്ങളിലൊരാൾകൂടിയാണ് അദ്ദേഹം . കായികയിനങ്ങളിൽ ഏറ്റവും കൂടുതൽ ഇഷ്ടം ക്രിക്കറ്റിനോടാണ് .

കടുത്ത ക്രിക്കറ്റ് ആരാധകനാണ് താരം . എന്നാൽ എന്നാല്‍ തന്റെ മകന്‍ ആരവ് ക്രിക്കറ്റ് വെറുക്കുന്നയാളാണെന്നാണതുറന്നു പറഞ്ഞിരിക്കുകയാണ് താരം . ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് . സ്റ്റാർ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് ലൈവില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അക്ഷയ് തന്റെ ക്രിക്കറ്റ്പ്രേമവും മകന്റെ ക്രിക്കറ് വിധ്വേഷവും വെളിപ്പെടുത്തിയത്.

എന്റെ മകൻ ആരവ് ക്രിക്കറ്റിനോട് വെറുപ്പാണ് . അതിനു കാരണം ഞാൻ തന്നെയാണ് . താരം പറയുന്നു. ഞാൻ ഏറെ നേരം ക്രിക്കറ്റ് കാണുന്നതാണ് അതിനു കാരണം .

. “എന്റെ മകന് ക്രിക്കറ്റ് ഇഷ്ടമല്ല. പക്ഷെ എന്റെ മകള്‍ നിതാര ക്രിക്കറ്റ് പ്രേമിയാണ്. അവള്‍ക്ക് ആറ് വയസേ ആയിട്ടുള്ളൂ. പക്ഷെ ക്രിക്കറ്റ് അവള്‍ക്ക് ഇഷ്ടമാണ്… എന്റെ മകന്‍ ക്രിക്കറ്റ് വെറുക്കുന്നതിന് കാരണം ഞാന്‍ ഏറെ നേരം അത് കാണും എന്നത് കൊണ്ടാണ്. പക്ഷെ എന്റെ മകള്‍ക്ക് ഞാന്‍ ക്രിക്കറ്റ് കാണുന്നത് ഇഷ്ടമാണ്, കാരണം അങ്ങനെ അവള്‍ക്കും അത് കാണാന്‍ അവസരം ലഭിക്കുകയാണല്ലോ”. അക്ഷയ് പറയുന്നു.

“ഞാന്‍ എന്റെ സ്‌കൂളിന് വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടിട്ടുണ്ട്. സാധാരണ കളിക്കാരെ തിരഞ്ഞെടുക്കുന്നത് അവരുടെ ബാറ്റിങ്ങിലും ബോളിങ്ങിലും ഉള്ള കഴിവ് കണ്ടിട്ടാണ്. പക്ഷേ എന്നെ ടീമിലെടുത്തത് എന്റെ ഫീല്‍ഡിങ്ങിലുള്ള കഴിവ് കണ്ടിട്ടാണ്..അന്ന് അവര്‍ പറയാറുണ്ടായിരുന്നു ഈ കുട്ടി നന്നായി ഫീല്‍ഡ് ചെയ്യും, ഓടി നടന്നു ബൗണ്ടറികള്‍ തടയുമെന്നൊക്കെ.”-അക്ഷയ് ഓര്‍ത്തെടുത്തു

ജഗന്‍ ശക്തി ഒരുക്കുന്ന മിഷന്‍ മംഗല്‍, ഫര്‍ഹാദ് സാംജിയുടെ ഹൗസ്ഫുള്‍ 4, രാജ് മെഹ്തയുടെ ഗുഡ് ന്യൂസ് എന്നിവയാണ് അക്ഷയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. രോഹിത് ഷെട്ടി ഒരുക്കുന്ന സൂര്യവംശി, രാഘവ ലോറന്‍സ് ഒരുക്കുന്ന ലക്ഷ്മി ബോംബ് എന്നിവയിലായാണ് അക്ഷയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലോറന്‍സിന്റെ തന്നെ തമിഴിലെ ഹിറ്റ് ഹൊറര്‍ കോമഡി ചിത്രമായ കാഞ്ചനയുടെ റീമേക്കാണ് ലക്ഷ്മി ബോംബ്.

1990കളിൽ ഒരു ആക്ഷൻ നായകനായിട്ടാണ് അക്ഷയ് കൂടുതലും സിനിമകളിൽ അഭിനയിച്ചത്.[1]. അക്കാലത്ത് ആക്ഷൻ നായകനായി വിജയിച്ച ചില ചിത്രങ്ങൾ ഖിലാഡി, മോഹ്ര, സബ്സെ ബഡ ഖിലാഡി എന്നിവയാണ്. പിന്നീട് 2000 ൽ ധഡ്‌കൻ , ഏക് രിഷ്ത എന്നീ സിനിമകളിൽ ഒരു റൊമാന്റിക് നായകനായും അഭിനയിച്ചു. 2001 ൽ അഭിനയിച്ച അജ്നബീ എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. 2009-ൽ ഭാരതസർക്കാറിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

രാജീവ് ഹരി ഓം ഭാട്ടിയ എന്ന പേരിൽ പഞ്ചാബിലെ ഒരു ചെറിയ ഗ്രാമത്തിലാണ് അക്ഷയ് ജനിച്ചത്.[3] അദേഹത്തിന്റെ പിതാവ് ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ചെറുപ്പ കാലത്തിലേ നൃത്തത്തിൽ വളരെയധികം താൽപ്പര്യമുള്ള ഒരു വ്യക്തിയായിരുന്നു അക്ഷയ്. ഡൽഹിയിൽ വളർന്ന അക്ഷയ് തന്റെ കുടുംബത്തോടൊപ്പം മുംബൈയിലേക്ക് താമസം മാറി.[4]. മുംബൈയിൽ കോലിവാല എന്ന പഞ്ചാബികൾ താമസിക്കുന്ന സ്ഥലത്തായിരുന്നു അക്ഷയും കുടുംബവും താമസിച്ചിരുന്ന.

ആദ്യകാലത്തെ ജോലിക്ക് വേണ്ടി ബാങ്കോക്കിലേക്ക് പോയ അക്ഷയ് അവിടെനിന്ന് ആയോധനകലകളിൽ അഭ്യാസം നേടി. പിന്നീട് മുംബൈയിലേക്ക് തിരിച്ചുവരികയും ഒരു മാർഷൽ ആർട്സ് അദ്ധ്യാപകനായി ജോലി നോക്കുന്നതിനിടക്ക് മോഡലിങ്ങിൽ അവസരം ലഭിക്കുകയും പിനീട് സിനിമയിലേക്ക് വരികയും ചെയ്യുകയായിരുന്നു.

തന്റെ സിനിമാ ജീവിതത്തിനിടക്ക് അക്ഷയ് ബോളിവുഡിലെ പല നടിമാരുമായി പ്രേമബന്ധത്തിലാവുകയും ചെയ്തിരുന്നു. രവീണ ടണ്ടൻ, രേഖ, ശില്പ ഷെട്ടി എന്നിവർ അവരിൽ ചിലരാണ്. പിന്നീട് ബോളിവുഡിലെ തന്നെ പ്രമുഖ നടൻ രാജേഷ് ഖന്നയുടെയും ഡിമ്പിൾ കബാഡിയയുടെയും മകളായ ട്വിംകിൾ ഖന്നയെ 2001 ജനുവരി 17 ന് വിവാഹം കഴിച്ചു. 2002 സെപ്റ്റംബർ 15 ന് മകൻ “ആരവ്” ജനിച്ചു. 2012 സെപ്റ്റംബർ 25 ന് മകൾ “നിതാര” ജനിച്ചു.

akshay kumar- cricket love- son hates- reveals-

More in Bollywood

Trending