Connect with us

ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്; പ്രാർത്ഥനയോടെ കേരളക്കര

News

ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്; പ്രാർത്ഥനയോടെ കേരളക്കര

ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്; പ്രാർത്ഥനയോടെ കേരളക്കര

ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ നില അതീവ ഗുരുതരം. ഇപ്പോഴിതാ
മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വന്നിരിക്കുകയാണ്. ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വിപിഎസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റല്‍ അധികൃതര്‍ അറിയിച്ചു.

ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വിപിഎസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റല്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇന്നസെന്റിന്റെ ആരോഗ്യവസ്ഥയെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്

കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

ന്യുമോണിയയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളാണ് ഇന്നസെന്റിനെ ഇപ്പോൾ വലയ്ക്കുന്നത്. അണുബാധ പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാൻ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. മൂന്ന് തവണ നടന് കോവിഡ് ബാധിച്ചിരുന്നു. ഇത് കാരണം ഇന്നസെന്റിന്റെ രോഗ പ്രതിരോധ ശേഷിയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതാണ് ന്യുമോണിയ കലശലാകാൻ കാരണമെന്നാണ് വിലയിരുത്തൽ. ന്യുമോണിയയും അണുബാധയും വിട്ടുമാറാത്തതും പ്രശ്നമായിരിക്കുകയാണ് .

ആശുപത്രിയിൽ ആകുന്നതിന് തൊട്ട് മുൻപ് ഇന്നസെന്റ് പിറന്നാൾ ആഘോഷിച്ച ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. feb 28 നാണ് അദ്ദേഹത്തിന് 75 വയസ്സ് പൂർത്തിയായത്. വളരെ അവശനാണെന്ന്കിലും ഭാര്യ ആലീസും മക്കളും പേരക്കുട്ടികളും എല്ലാം ചേർന്ന് നടന്റെ പിറന്നത് ആഘോഷിക്കുകയിരുന്നു . ആ ചിത്രങ്ങളിൽ ഉള്ള നടന്റെ രൂപം മാറ്റം തന്നെ ആരോഗ്യാവസ്ഥ മോശമാണെന്ന് തെളിയിക്കുന്നുണ്ട്. രണ്ട് പേരക്കുട്ടികളും അപ്പാപ്പനെ ചേർത്ത് പിടിക്കുന്നതാണ് ചിത്രത്തിൽ ഉള്ളത്. ഇതിന് പിന്നാലെയാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് തുടരെ തുടരെ വന്നതോടെ അതിന്റെ പ്രശ്നങ്ങൾ ആന്തരിക അവയവങ്ങളെ ബാധിച്ചു. ഇതാണ് ആരോഗ്യ സ്ഥിതി വഷളാക്കിയത്

‘നൃത്തശാല’ എന്ന ചിത്രത്തിലൂടെ 1972-ൽ ആണ് ഇന്നസെന്റ് വെള്ളിത്തിരയിൽ എത്തുന്നത്. ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു.

ഗജകേസരിയോഗം’, ‘റാംജിറാവു സ്‍പീക്കിംഗ്’, ‘ഡോക്ടർ പശുപതി’, ‘മാന്നാർ മത്തായി സ്‍പീക്കിംഗ്‌’, ‘കാബൂളിവാല’, ‘ദേവാസുരം’, ‘പത്താംനിലയിലെ തീവണ്ടി’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാൻ സാധിച്ചു.

ക്യാൻസറിനോട് പോരാടി ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവും അദ്ദേഹം നടത്തിയിരുന്നു. 2022ൽ പുറത്തിറങ്ങിയ ‘മകൾ’, ‘കടുവ’ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസെന്റ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്‍തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു.

More in News

Trending