Cricket
രാജസ്ഥാന്‍ റോയല്‍സിന്റെ വിജയം; സന്തോഷം കൊണ്ട് ആര്‍പ്പുവിളിച്ച് മലയാളി താരങ്ങള്‍
രാജസ്ഥാന്‍ റോയല്‍സിന്റെ വിജയം; സന്തോഷം കൊണ്ട് ആര്‍പ്പുവിളിച്ച് മലയാളി താരങ്ങള്‍
സഞ്ജു സാംസന്റെ രാജസ്ഥാന്‍ റോയല്‍സിനോട് മലയാളികള്‍ക്ക് പ്രത്യേക ഇഷ്ടമാണ്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ നടന്ന രാജസ്ഥാന്റെ മത്സരം കാണാനായി മലയാളത്തിന്റെ പ്രിയതാരങ്ങള്‍ സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ ശ്രദ്ധനേടുന്നത്. അവസാനപന്തില്‍ രാജസ്ഥാന്‍ വിജയം നേടിയതിനുശേഷമുള്ള താരങ്ങളുടെ സന്തോഷപ്രകടനത്തിന്റെ വിഡിയോ ആണ്.
ജയറാം, ബിജു മേനോന്‍, ജോണി ആന്റണി തുടങ്ങിയവരാണ് സഞ്ജുവിനും ടീമിനും പിന്തുണ അറിയിച്ചുകൊണ്ട് കാളി കാണാന്‍ എത്തിയത്. അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്നതായിരുന്നു മത്സരം. ഒരു പന്തു ശേഷിക്കേ അഞ്ച് റണ്‍സാണ് ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ബോള്‍ നേരിട്ട ധോനിക്ക് പന്ത് സിക്‌സര്‍ പറത്താനായില്ല. ഇതോടെ രാജസ്ഥാന്‍ പ്രേക്ഷകര്‍ ഒന്നാകെ ആഘോഷമാക്കുകയായിരുന്നു.
ബിജു മേനോന്‍ സന്തോഷം കൊണ്ട് ആര്‍പ്പുവിളിക്കുകയായിരുന്നു. ജയറാം കയ്യടിയോടെയാണ് വിജയം ആഘോഷിച്ചത്. ജയിച്ചതിന്റെ ആശ്വാസത്തിലായിരുന്നു ജോണി ആന്റണി, പ്രാര്‍ത്ഥനയോടെ നെഞ്ചില്‍ കൈവെക്കുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
കളി കാണാന്‍ പോയതിനെക്കുറിച്ച് ബിജു മേനോന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. മികച്ചൊരു മത്സരം കാണാന്‍ കഴിഞ്ഞെന്നും വിജയത്തിനുശേഷം നല്‍കിയ പാര്‍ട്ടിയില്‍ സഞ്ജുവിനു നന്ദി പറയുന്നുെവന്നും ബിജു മേനോന്‍ പിന്നീട് സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഭാര്യ പാര്‍വതിക്കും മകള്‍ മാളവികയ്ക്കുമൊപ്പമാണ് ജയറാം മത്സരം കാണാനെത്തിയത്. ജയറാം രാജസ്ഥാനെയാണ് പിന്തുണച്ചതെങ്കിലും പാര്‍വതിയും മാളവികയും ചെന്നൈയ്‌ക്കൊപ്പമായിരുന്നു.