serial story review
മരണവീട്ടിൽ നിന്നും നേരെ ആഘോഷത്തിലേക്ക്…; ഒന്നാമതെത്തിയിട്ടും സന്തോഷിക്കാൻ സാധിച്ചില്ല; സാന്ത്വനം സീരിയൽ താരം ബിജേഷിന് ദീപാവലി ദിനത്തിൽ നേരിടേണ്ടി വന്ന അനുഭവം!
മരണവീട്ടിൽ നിന്നും നേരെ ആഘോഷത്തിലേക്ക്…; ഒന്നാമതെത്തിയിട്ടും സന്തോഷിക്കാൻ സാധിച്ചില്ല; സാന്ത്വനം സീരിയൽ താരം ബിജേഷിന് ദീപാവലി ദിനത്തിൽ നേരിടേണ്ടി വന്ന അനുഭവം!
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണിത്. സീരിയല്‍ പോലെ തന്നെ ഇതിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.
സ്വന്തം പേരിനെക്കാളും കഥാപാത്രങ്ങളിലൂടെയാണ് ഇവർ അറിയപ്പെടുന്നത്. സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബിജേഷ് അവനൂര്‍. സ്വന്തം പേരിനെക്കാളും സേതു എന്നാണ് പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സേതുവേട്ടനാണ് ബിജേഷ്.
സാന്ത്വനത്തിലെ ബാലന്റെ ഉറ്റ സുഹൃത്ത്/ ദേവിയുടെ ഏട്ടന് സേതു എന്നാണ് ബിജേഷിനെ ഇന്ന് എല്ലാവരും അറിയുന്നത്. വിഷമ ഘട്ടത്തിലും കിട്ടിയ സന്തോഷത്തെ കുറിച്ചാണ് ബിജേഷിന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി നടന്ന ദിയ മത്സരത്തിന് ഒന്നാം സമ്മാനം കിട്ടിയതാണ് വിഷയം. മത്സരത്തില്‍ ബിജേഷ് രംഗോലി വരയ്ക്കുന്ന വീഡിയോയ്ക്കൊപ്പം ഏത് സാഹചര്യത്തിലാണ് മത്സരത്തില്‍ പങ്കെടുത്തത് എന്ന് നടന് വ്യക്തമാക്കി.
‘മരണ വീട്ടില്‍ നിന്ന് നേരെ പോയത് ദിവസങ്ങള്‍ക്ക് മുന്നേ പങ്കെടുക്കാം എന്ന് വാക്ക് കൊടുത്ത, ദീപാവലിയോട് അനുബന്ധിച്ച് നടത്തിയ ദിയ മത്സരത്തിന് ആയിരുന്നു. സമ്മാനം നേടിയതില്‍ സന്തോഷം.
മത്സരത്തിന് പങ്കെടുത്ത കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കാതെ മരണ വീട്ടിലേക്ക് തിരികെ പോരേണ്ടി വന്നു. വൈകിയാണെങ്കിലും എല്ലാവര്ക്കും എന്റെ ദീപാവലി ആശംസകള്‍’ എന്നാണ് വീഡിയോയ്ക്കൊപ്പം ബിജേഷ് കുറിച്ചത്.
മരണപ്പെട്ടത് ആരാണെന്നോ, താനുമായുള്ള ബന്ധം എന്താണെന്നോ ബിജേഷ് പറഞ്ഞില്ല. എന്നിരുന്നാലും മത്സരത്തില്‍ ബിജേഷ് വരച്ച രംഗോലിയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇത്രയും കഴിവ് സേതുവേട്ടന് ഉണ്ടായിരുന്നോ എന്നാണ് കമന്റില്‍ ചിലരുടെ ചോദ്യം.
ടിക്ക് ടോക്ക് വീഡിയോയിലൂടെ ശ്രദ്ധിയ്ക്ക്പ്പെട്ട ബിജേഷ് സാന്ത്വനം എന്ന ആദ്യ സീരിയലിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. വരയ്ക്കും അഭിനയത്തിനും പുറമെ നല്ല ഒരു ഗായകന് കൂടെയാണ് ബിജേഷ്.
About Bijesh avanoor
