Connect with us

ഷൂ ഇടാന്‍ മറന്നതിനാല്‍ കാലൊക്കെ പൊള്ളി ; പേടിച്ച പോലെ ആ ശല്യം ഇല്ലായിരുന്നു; നീലക്കുറിഞ്ഞി കാണാൻ പോയതിനെ കുറിച്ച് ആലീസ് ക്രിസ്റ്റി!

serial news

ഷൂ ഇടാന്‍ മറന്നതിനാല്‍ കാലൊക്കെ പൊള്ളി ; പേടിച്ച പോലെ ആ ശല്യം ഇല്ലായിരുന്നു; നീലക്കുറിഞ്ഞി കാണാൻ പോയതിനെ കുറിച്ച് ആലീസ് ക്രിസ്റ്റി!

ഷൂ ഇടാന്‍ മറന്നതിനാല്‍ കാലൊക്കെ പൊള്ളി ; പേടിച്ച പോലെ ആ ശല്യം ഇല്ലായിരുന്നു; നീലക്കുറിഞ്ഞി കാണാൻ പോയതിനെ കുറിച്ച് ആലീസ് ക്രിസ്റ്റി!

മിനിസ്ക്രീൻ താരങ്ങളിൽ ഇന്ന് മുൻനിരയിൽ നിൽക്കുന്ന നായികയാണ് ആലീസ് ക്രിസ്റ്റി. വ്യത്യസ്തമായ കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്താണ് ആലീസ് മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയത്. ഇപ്പോൾ യൂട്യൂബ് ചാനലിലൂടെ ജീവിതവിശേഷങ്ങൾ പങ്കിട്ട് ആലീസ് എത്താറുണ്ട്.

ആലീസും ഭര്‍ത്താവ് സജിനും പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. നീലക്കുറിഞ്ഞി തേടി മൂന്നാറിലേക്ക് പോയ വിശേഷങ്ങളാണ് ഇപ്പോൾ ആലീസിന്റേതായി വൈറലാകുന്നത്. വിവാഹ ശേഷം രണ്ടാമത്തെ തവണയാണ് മൂന്നാറിലേക്ക് വരുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു.

Also read;
Also read ;

അമ്മയുടെ സഹോദരിയും ആലീസിനൊപ്പമുണ്ടായിരുന്നു. ആന്റിയാണ് ശാന്തന്‍പാറയില്‍ നീലക്കുറിഞ്ഞി പൂത്തതിനെക്കുറിച്ച് പറഞ്ഞതെന്നും അങ്ങനെയാണ് ഞങ്ങള്‍ വരാന്‍ തീരുമാനിച്ചതെന്നും ആലീസ് പറഞ്ഞിരുന്നു. അങ്ങോട്ടേക്കുള്ള യാത്ര കുറച്ച് കടുത്തതാണ്. അട്ടയുള്ളതിനാല്‍ നല്ല പേടിയുണ്ടായിരുന്നു. കുന്ന് പോലെയുള്ള സ്ഥലം കയറുമ്പോഴൊന്നും പേടിയുണ്ടായിരുന്നില്ലെന്നും ആലീസ് പറഞ്ഞിരുന്നു.

പൂർണ്ണമായി വായിക്കാം…

“ഒരുപാട് ആഗ്രഹിച്ചാണ് ഇങ്ങോട്ടേക്ക് വന്നത്. ഷൂ ഇടാന്‍ മറന്നതിനാല്‍ കാലൊക്കെ പൊള്ളുന്നുണ്ടായിരുന്നു. തലേദിവസം വന്ന് സൂര്യനെല്ലിയില്‍ താമസിച്ചായിരുന്നു ആലീസും സജിനും നീലക്കുറിഞ്ഞി കാണാന്‍ പോയത്.

കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ മേടിച്ചത് പോലെയാണ് തോന്നുന്നതെന്നായിരുന്നു ഇടയ്ക്ക് ആലീസ് പറഞ്ഞത്. നിനക്ക് നീലക്കുറിഞ്ഞി കാണണ്ടേയെന്ന് സജിന്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഫോട്ടോയില്‍ കണ്ടോളാമെന്നായിരുന്നു ആലീസിന്റെ മറുപടി.

കുറച്ച് കഷ്ടപ്പെട്ടാലെന്താണ് മുകളിലെ കാഴ്ച അതിമനോഹരമല്ലേയെന്നായിരുന്നു സജിന്‍ ആലീസിനോട് ചോദിച്ചത്. പേടിച്ച പോലെ അട്ടയുടെ ശല്യമില്ലാത്തതിനാല്‍ സമാധാനമായിരുന്നു.

12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു, അത് കാണാനും അല്‍പ്പം സാഹസികത വേണമെന്ന് തോന്നുന്നതെന്നും ആലീസ് സജിനോട് പറയുന്നുണ്ടായിരുന്നു.

Also read;
Also Read;

ഞങ്ങളുടെ സ്വന്തം നാടാണ്, നീലക്കുറിഞ്ഞി കാരണം ഇവിടം പ്രശസ്തമായി. ആദ്യ ആഴ്ചയില്‍ത്തന്നെ പോയി കണ്ടതുകൊണ്ട് എല്ലാം നന്നായി ആസ്വദിക്കാന്‍ പറ്റിയിരുന്നു. അന്ന് ഇതിലും മനോഹരമായ കാഴ്ചയായിരുന്നു.

ഇപ്പോള്‍ ആളുകലൊക്കെ കൂടിയെന്നുമായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. അവിടെ പോയി കാണാനായില്ല, ഇങ്ങനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നായിരുന്നു വേറൊരാളുടെ കമന്റ്.

About Alice christy

More in serial news

Trending