Connect with us

ശിവനേയും അഞ്ജലിയേയും ഞെട്ടിക്കാൻ ‘അവർ’ എത്തുന്നു; വമ്പൻ ട്വിസ്റ്റുമായി സാന്ത്വനം 2 !

featured

ശിവനേയും അഞ്ജലിയേയും ഞെട്ടിക്കാൻ ‘അവർ’ എത്തുന്നു; വമ്പൻ ട്വിസ്റ്റുമായി സാന്ത്വനം 2 !

ശിവനേയും അഞ്ജലിയേയും ഞെട്ടിക്കാൻ ‘അവർ’ എത്തുന്നു; വമ്പൻ ട്വിസ്റ്റുമായി സാന്ത്വനം 2 !

പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സീരിയലുകളില്‍ ഒന്നാണ് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘സാന്ത്വനം’. തമിഴ് സീരിയലായ പാണ്ഡിയന്‍ സ്റ്റോറിന്റെ മലയാളം റീമേക്ക് ആയ സാന്ത്വനം മലയാളത്തിലെത്തിയപ്പോള്‍ തുടക്കം മുതലേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

അവസാനിപ്പിക്കാന്‍ പോകുകയാണ് എന്ന് പറഞ്ഞ കുടുംബവിളക്ക് പരമ്പര, വീണ്ടും രണ്ടാം ഭാഗവുമായി വന്നത് പോലെ സാന്ത്വനം വരുമോ എന്നൊരു സംശയം പ്രേക്ഷകരുടെ മനസിയിലുണ്ടായിരുന്നു. മലയാള സീരിയല്‍ ചരിത്രത്തില്‍ അടുത്ത കാലത്ത് ഏറ്റവും മികച്ച സ്വീകരണം ലഭിച്ച സീരിയല്‍ കൂടിയായിരുന്നു സാന്ത്വനം.

ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. സീരിയല്‍ അവസാനിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമിതാ ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. സാന്ത്വനത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

ആദിത്യന്‍ സംവിധാനം ചെയ്തിരുന്ന സീരില്‍, അദ്ദേഹത്തിന്റെ മരണത്തോടെയാണ് പെട്ടന്ന് അവസാനിപ്പിച്ചത്. ചിപ്പി – രഞ്ജിത്ത് നിര്‍മിച്ച സീരിയലിലെ കഥാപാത്രങ്ങള്‍ എല്ലാം പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടിലുള്ളവരെ പോലെയായിരുന്നു. ശിവാഞ്ജലി ജോഡികളാണ് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്. സഹോദര സ്‌നേഹത്തെ കുറിച്ചും കുടുംബ ബന്ധത്തെ കുറിച്ചും പറഞ്ഞ സീരിയല്‍ പ്രായഭേദമന്യേ എല്ലാ ജനങ്ങളും ഇഷ്ടപ്പെട്ടിരുന്നു.

സീരിയല്‍ അവസാനിച്ചതിന് ശേഷം സാന്ത്വനം ടീമിലുള്ളവര്‍ എല്ലാം ഒരിക്കല്‍ ഒന്നിച്ചു കൂടിയിരുന്നു. സാന്ത്വനം ടു വരുന്നുണ്ടോ, സാന്ത്വനം ടു എടുക്കുമോ, നിങ്ങളെ മിസ്സ് ചെയ്യുന്നു എന്നൊക്കെ പറഞ്ഞ് അന്ന് ഒരുപാട് കമന്റുകളും വന്നിരുന്നു. അതിനെല്ലാം ഉള്ള മറുപടിയാണ് ഇപ്പോള്‍ ചാനല്‍ പുറത്തുവിട്ടിരിയ്ക്കുന്ന പ്രമോ.

രണ്ട് കുടുംബങ്ങളുടെ കഥയാണ് പറയുന്നത് എന്നതിനപ്പുറം മറ്റ് ഹിന്റുകള്‍ ഒന്നും തന്നിട്ടില്ല. അടുത്ത മാസമായിരിക്കും സാന്ത്വവും 2 വിന്റെ സംപ്രേഷണം ആരംഭിക്കുക. പഴയ കഥാപാത്രങ്ങൾ ആരും തന്നെ രണ്ടാം ഭാഗത്തിൽ ഉണ്ടാകില്ല എന്നും റിപ്പോർട്ടുണ്ട്. സാന്ത്വനം സീരിയൽ ഒന്നാം ഭാഗത്തിൽ അപ്പുവായി എത്തിയ രക്ഷ രാജ് ഇതിനകം ഒരു പുതിയ സീരിയലുമായി ഏഷ്യാനെറ്റിൽ തന്നെ വരുകയാണ്. ജാനകിയുടെയും അഭിയുടെയും വീട് എന്ന സീരിയലുമായി.

അതുപോലെ തന്നെ ജയന്തിയായി എത്തിയ അപ്സര ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 6 ലെ മത്സരാർത്ഥിയാണ്. അതിനാൽ പഴയ താരങ്ങളുണ്ടാകാൻ സാധ്യത ഇല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സാന്ത്വനം 2 ലെ പുതിയ കഥാപാത്രങ്ങൾ ആരൊക്കെയാണെന്നുള്ള വിവരം അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുമില്ല. എന്തായാലും ഇതിനോടകം തന്നെ ആരാധകർ നിരാശയിലാണ്. പഴയ കഥാപാത്രങ്ങൾ തന്നെ മതിയെന്നാണ് ആരാധകരുടെ അഭിപ്രായം.    

‘പുറമെ അകന്നും, അകമേ അടുത്തും സാന്ത്വനം 2 ഉടന്‍ വരുന്നു’ എന്നാണ് ക്യാപ്ഷന്‍. ആദ്യ ഭാഗത്ത് സ്വത്ത് ഭാഗം വയ്ക്കണം എന്നാവശ്യപ്പെട്ട് കണ്ണന്‍ രംഗത്തെത്തിയതും, അത് അനിയന്മാരുടെ പേരില്‍ എഴുതിവച്ച് ബാലനും ദേവിയും നാടുവിടുന്നതും വരെയായിരുന്നു കഥ.

നാട് വിട്ട് തമിഴ്‌നാട്ടിലെത്തിയ ചേട്ടനെ അന്വേഷിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അനിയന്മാര്‍ എത്തുന്നു. ബാലനും ദേവിയ്ക്കും അപ്പോഴേക്കും ഒരു മകള്‍ ജനിച്ചിരുന്നു. അകന്ന് നില്‍ക്കുന്നത് തന്നെയാണ് നല്ലത്, എന്തെങ്കിലും ആഘോഷം ഉണ്ടാവുമ്പോള്‍ ഞങ്ങള്‍ വരും എന്ന് പറഞ്ഞ് അനിയന്മാരെ ബാലനും ദേവിയും തിരിച്ചയക്കുന്നത് വരെയായിരുന്നു കഥ.

ഇതിന്റെ തുടര്‍ച്ചയായിരിക്കുമോ രണ്ടാം ഭാഗം എന്നത് സംശയമാണ്. പ്രമോയില്‍ ഒരു തറവാട് വീട് കാണിച്ചിട്ടുണ്ട്. ആ തറവാട് പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കേസ് നടക്കുന്നതും, ഭദ്രന്‍ എന്ന കഥാപാത്രത്തിന്റെ ശത്രുതയും എല്ലാം ആദ്യ സീസണില്‍ പറഞ്ഞതാണ്. അവിടെയാണ് കണ്ണന്റെ പ്രണയവും ഉണ്ടായിരുന്നത്. അതുമായി ബന്ധപ്പെട്ടതാവുമോ പുതിയ കഥ, പഴയ കഥാപാത്രങ്ങളെല്ലാം രണ്ടാം ഭാഗത്തിലുണ്ടാവുമോ എന്നൊക്കെയാണ് ഇപ്പോള്‍ പ്രേക്ഷകരുടെ കണ്‍ഫ്യൂഷന്‍

More in featured

Trending

Malayalam