11 വര്‍ഷത്തെ സജിനൊപ്പമുള്ള ജീവിതം അതി മനോഹരമാണ്; നിന്നെ എനിക്കത്രയും ഇഷ്ടമാണ്; സന്തോഷം പങ്കുവെച്ച് ഷഫ്‌ന…..
By
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഷഫ്‌നയും സജിനും. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടേയും പതിനൊന്നാം വിവാഹ വാര്‍ഷികം.
വാര്‍ഷിക ദിനത്തില്‍ ഷഫ്‌ന പങ്കുവച്ച പ്രണയാര്‍ദ്രമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സജിനൊപ്പമുള്ള തന്റെ ജീവിതം ഏറ്റവും മനോഹരമാണെന്നാണ് ഷഫ്‌ന പറഞ്ഞത്. ‘എന്നും നിന്നെ സ്‌നേഹിക്കുന്നു. നിന്നോടൊപ്പമുള്ള ഈ മനോഹര ജീവിതത്തിന് ഞാന്‍ നന്ദിയുള്ളവളാണ്.
സ്‌നേഹം എന്താണെന്ന് നീ എനിക്ക് കാണിച്ചു തന്നു. എന്റെ ഈ ജീവിതവും പ്രണയവും എന്റെ ലോകവും നിന്നോടൊപ്പം ആസ്വദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിന്നെ എനിക്കത്രയും ഇഷ്ടമാണ്, അത് എത്രത്തോളമാണെന്ന് നിര്‍വചിക്കാന്‍ വാക്കുകള്‍ക്ക് സാധിക്കില്ല.
ഹാപ്പി ആനിവേഴ്‌സറി ഇക്കാ’ എന്നാണ് ഷഫ്‌നയുടെ പോസ്റ്റ്. ഈ കഴിഞ്ഞ 11 വര്‍ഷത്തെ ജീവിതവും അതി മനോഹരമാണ്. ഈ കാലയളവില്‍ ഏറ്റവും അധികം കേട്ട ചോദ്യം, മക്കളായില്ലേ എന്നാണ്. അത് ആവുമ്പോള്‍ പറയാം എന്നാണ് ഷഫ്‌നയുടെയും സജിന്റെയും മറുപടി.
സിനിമാക്കഥ പോലെ നിരവധി ട്വിസ്റ്റുകള്‍ നിറഞ്ഞ ഇരുവരുടെയും പ്രണയ കഥയും ഏറെ വൈറലായിരുന്നു. ഇതുവരെയുള്ള ദാമ്പത്യ ജീവിതത്തെക്കുറിച്ചും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചുമൊക്കെ ഷഫ്‌നയും സജിനും മുമ്പ് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.
ബാലതാരമായിട്ടായിരുന്നു അഭിനയ ലോകത്തേകുള്ള ഷഫ്‌ന നിസാമിന്റെ തുടക്കം. പിന്നീട് ടെലിവിഷന്‍ പരമ്പരകളിലേക്ക് എത്തുകയായിരുന്നു. സാന്ത്വനം എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലെ ശിവന്‍ ആയിട്ടാണ് സജിനെ മലയാളികള്‍ പരിചയപ്പെടുന്നത്. ജനപ്രീയ പരമ്പരയിലെ ജനപ്രീയ കഥാപാത്രത്തെ അവതരിപ്പിച്ചാണ് സജിനും താരമായി മാറുന്നത്.
പ്ലസ് ടു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷഫ്‌നയും സജിനും പ്രണയത്തിലാകുന്നത്. സിനിമാ ലോകത്ത് ഷഫ്‌ന ശ്രദ്ധ നേടുന്ന കാലമായിരുന്നു അത്. സജിന്‍ ആയിരുന്നു പ്രണയാഭ്യര്‍ത്ഥന നടത്തിയത്. തുടര്‍ന്ന് ഇരുവരും രണ്ട് വര്‍ഷക്കാലം പ്രണയിച്ചു നടന്നു.
എന്നാല്‍ പ്രണയം വീട്ടില്‍ പിടിച്ചു. ഷഫ്‌നയുടെ കുടുംബം ശക്തമായി തന്നെ പ്രണയത്തെ എതിര്‍ത്തു. വീട്ടുതടങ്കലില്‍ ആക്കിയ അവസ്ഥ. ഫോണ്‍ വിളിക്കാനോ പുറത്ത് പോകാനോ പറ്റില്ല. വ്യത്യസ്ത മതമാണ് എന്ന കാരണത്താലായിരുന്നു അന്ന് ഷഫ്‌നയുടെ വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തത്.
അതേ തുടര്‍ന്ന് സജിന്‍ ഷഫ്‌നയെ വിളിച്ചിറക്കി കൊണ്ടുവരുകയും രജിസ്റ്റര്‍ വിവാഹം ചെയ്യുകയുമായിരുന്നു. വിവാഹത്തിന് സജിന്റെ വീട്ടുകാര്‍ പിന്തുണച്ചു. രണ്ട് മതസ്ഥരാണെന്നതായിരുന്നു വിവാഹത്തിനുണ്ടായിരുന്നു പ്രധാന പ്രതിസന്ധി. എന്തായാലും പതിയെ ഷഫ്‌നയുടെ വീട്ടുകാരും ഇരുവരേയും അംഗീകരിച്ചു.
2013 ലാണ് ഷഫ്‌നയും സജിനും തങ്ങളുടെ വിപ്ലവ വിവാഹം നടത്തുന്നത്. ആ ദാമ്പത്യ ജീവിതം ഇപ്പോള്‍ പതിനൊന്ന് വര്‍ഷം പിന്നിടുകയാണ്. ഷഫ്‌ന മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ച നടിയാണ്. എന്നാല്‍ അഭിനയ മോഹം കൊണ്ട് നടന്നിട്ടും വിജയം കണ്ടെത്താന്‍ സജിന് സാധിച്ചിരുന്നില്ല.
പിന്നീടാണ് സാന്ത്വനവും ശിവനും തന്നെ തേടിയെത്തുന്നത്. സീരിയല്‍ ചെയ്യാന്‍ ആദ്യം സജിന് താല്‍പര്യം തോന്നിയിരുന്നില്ല. പക്ഷെ പിന്നീട് ആ തീരുമാനം മാറി. അതോടെ സജിന്റെ കരിയറും മാറി മറഞ്ഞു. ഇന്ന് മലയാളത്തിലെ ഏറ്റവും ജനപ്രീയ സീരിയല്‍ താരങ്ങളില്‍ ഒരാളാണ് സജിന്‍.
ഈ ലോകത്ത് തന്നെ സജിനോളം മനസിലാക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന മറ്റൊരാളില്ല എന്ന മുമ്പൊരു അഭിമുഖത്തിൽ ഷഫ്‌ന പറഞ്ഞിരുന്നു. ജീവിതത്തില്‍ സാന്ത്വനത്തിലെ ശിവനെ പോലെ എപ്പോഴും ദേഷ്യപ്പെടുന്ന വ്യക്തിയല്ല സജിന്‍. എല്ലാം തുറന്നു പറയുന്ന വ്യക്തിയാണ്. സ്‌ട്രെയിറ്റ് ഫോര്‍വേഡ് ആണ്. ഷോര്‍ട്ട് ടെംപേര്‍ഡ് ആണ്. പക്ഷെ സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ പഴയത് പോലെയാകുമെന്നും ഷഫ്‌ന പറഞ്ഞിരുന്നു.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)