കളക്ഷൻ റെക്കോർഡുകളും ക്ലബ്ബിൽ കേറ്റലും ഒന്നുമല്ല; പ്രേക്ഷകർ കണ്ടു ഇഷ്ടപെടുന്നതാണ് തന്റെ സിനിമയുടെ വിജയം !! തുറന്നു പറഞ്ഞ് ബിബിൻ ജോർജ്ജ്…
കളക്ഷൻ റെക്കോർഡുകളും ക്ലബ്ബിൽ കേറ്റലും ഒന്നുമല്ല സിനിമയുടെ വിജയമെന്ന് തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജ്ജ്. ആളുകൾ കണ്ട് ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അതാണ് സിനിമയുടെ വിജയം. ഷെയറും പൈസയുടെ കണക്കുമൊന്നും തന്റെ സിനിമയെ ബാധിക്കാറില്ലെന്നും ബിബിൻ പറയുന്നു.
തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബിബിന്റെ ഈ വെളിപ്പെടുത്തൽ. താൻ തിരക്കഥ രചിച്ച സിനിമാലൊക്കെ തന്നെ കോടികൾ കളക്ഷൻ നേടിയവയാണ്. എന്നാൽ പോലും അതിലും വലുതാണ് പ്രേക്ഷകരുടെ സന്തോഷം – ബിബിൻ പറയുന്നു.
താൻ അഭിനയിക്കാൻ ഒരുപാട് ഇഷ്ടമുണ്ടായിരുന്ന ആളാണെന്നും, അതിനു വേണ്ടിയാണ് ആദ്യമായി സ്‌കിറ്റുകൾ എഴുതി തുടങ്ങിയതെന്നും ബിബിൻ പറയുന്നു. പിന്നീട് അത് തന്റെ ഉപജീവന മാർഗ്ഗമായി മാറി. കയ്യിൽ ഒന്നുമില്ലാതെ ഒരാളോട് അവസരം ചോദിച്ചാൽ എന്നെ ചീത്തപറയുമെന്ന പേടി ഉണ്ടായിരുന്നു. അതിനാൽ താൻ സ്‌കിറ്റുമായി ആണ് അവസരത്തിനായി പോയിരുന്നതെന്നും ബിബിൻ പറയുന്നു.
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....