Interviews
സ്വന്തം പേര് ഗൂഗിൾ ചെയ്തിട്ടുണ്ടോ? ആസിഫ് അലി പറയുന്നു
സ്വന്തം പേര് ഗൂഗിൾ ചെയ്തിട്ടുണ്ടോ? ആസിഫ് അലി പറയുന്നു
By
മലയാളത്തിന്റെ സ്വന്തം നടനാണ് ആസിഫ് അലി . ആരാധകരുടെ അയൽകാരൻ എന്നുപറയാം. സിനിമാലോകത്തിലെ ചിലർക്കെങ്കിലും ഇതുപോലെ ഒരനുഭവം ഉണ്ടായിട്ടുണ്ടാകും അങ്ങനെ ഒന്നാണ് നടൻ ആസിഫ് അലിക്കുണ്ടായിരിക്കുന്നത് . സ്വന്തം പേര് ഗൂഗിൾ ചെയ്തിട്ടുണ്ടോ എന്നാണ് ആസിഫ് ചോദിക്കുന്നത് .
സ്വന്തം പേര് ഗൂഗിൾ ചെയ്തിട്ടുണ്ടോ? ഉണ്ടെന്ന് ആസിഫ് അലി യാതൊരു സംശവുമില്ലാതെ പറയും. അതു വിശദീകരിക്കുകയും ചെയ്യും. അതുപക്ഷേ, സ്വന്തം ആവശ്യത്തിനായിരുന്നില്ല, മറ്റൊരാളെ കാണിക്കാനായിരുന്നു.
അതിങ്ങനെ ആയിരുന്നു , ”കുടുംബാംഗങ്ങളോടൊപ്പം ഹോളിഡേ അടിച്ചുപൊളിക്കാൻ പോയതായിരുന്നു. ഒരു റിസോർട്ടിൽ റൂമൊക്കെയെടുത്ത് അർമാദിക്കുന്നതിനിടെ അവിടുത്തെ ഒരു ജീവനക്കാരൻ വന്ന് ശബ്ദം കുറക്കാൻ ആവശ്യപ്പെട്ടു. ഞങ്ങൾ അവധിയാഘോഷിക്കാന്‍ വന്നതാണ്, ശബ്ദമുണ്ടാക്കും എന്നു ഞാൻ തിരിച്ചുപറഞ്ഞു. അയാൾ വീണ്ടും ഷോ കാണിച്ചു. അപ്പോൾ ഞാൻ തിരിച്ച്, പോയി എന്‍റെ പേര് ഗൂഗിളിൽ സേർച്ച് ചെയ്ത് നോക്ക് എന്നു പറഞ്ഞു. അതൊരു ചീപ്പ് ഷോ ആയിരുന്നു”, ആസിഫ് അലി ചിരിച്ചുനിര്‍ത്തി. റേഡിയോ മാംഗോക്കു നൽകിയ അഭിമുഖത്തിലാണ് താരം ചിരിക്കഥകൾ പറഞ്ഞത്.
ഏതെങ്കിലും താരങ്ങളോട് അസൂയ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ദുൽഖറിനോടും നിവിനോടും എല്ലാരോടും അസൂയ തോന്നിയിട്ടുണ്ടെന്നും താൻ അഭിനയിക്കാത്ത, ഹിറ്റായ സിനിമകളിലഭിനയിച്ച എല്ലാവരോടും അസൂയ തോന്നാറുണ്ടെന്നുമായിരുന്നു ചിരിയുത്തരം.
asif ali about funny incident
