Connect with us

കണ്ണിൽ ചോരയില്ലാത്ത ആ പ്രചരണം നടത്തിയത് ജീവനെ പോലെ കൊണ്ടു നടന്ന സുഹൃത്തുക്കൾ…

Interviews

കണ്ണിൽ ചോരയില്ലാത്ത ആ പ്രചരണം നടത്തിയത് ജീവനെ പോലെ കൊണ്ടു നടന്ന സുഹൃത്തുക്കൾ…

കണ്ണിൽ ചോരയില്ലാത്ത ആ പ്രചരണം നടത്തിയത് ജീവനെ പോലെ കൊണ്ടു നടന്ന സുഹൃത്തുക്കൾ…

നായികയായും വില്ലത്തിയായും തിളങ്ങുന്ന താരം തനിക്ക് ഇൻഡസ്ട്രിയിൽ നിന്ന് നേരിടേണ്ടിവന്ന മോശം അനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി സിനി വർഗീസ്. ഒരു മാധ്യമത്തോട് മനസ് തുറന്ന സിനിയുടെ വാക്കുകൾ ഇങ്ങനെ…

‘‘സീരിയൽ നടി ആവണം എന്നു തീവ്രമായി ആഗ്രഹിച്ച് ഈ ഫീൽഡിലേക്കു വന്ന ആളല്ല ഞാൻ. മൂന്നാം വയസ്സു മുതൽ നൃത്തം പഠിക്കാൻ തുടങ്ങി. ഭരതനാട്യം ആയിരുന്നു പ്രധാന ഇനം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ നാടോടി നൃത്തത്തിന് സംസ്ഥാനതലത്തിൽ സമ്മാനം കിട്ടി. അങ്ങനെയാണ് സീരിയൽ രംഗത്തേക്ക് വിളി വരുന്നത്. കൂട്ടുകാരി ആയിരുന്നു ആദ്യ സീരിയൽ. പ്രസാദ് നൂറനാട് ആയിരുന്നു സംവിധായകൻ. പിന്നീട്, കൈനിറയെ സീരിയലുകൾ തേടി വന്നു. ആരോഗ്യ കാര്യത്തിലും, ശരീര – സൗന്ദര്യ സംരക്ഷണത്തിലും ഒന്നും ഞാൻ അത്ര ശ്രദ്ധാലു ആയിരുന്നില്ല. അതു കൊണ്ടു തന്നെ തടി അൽപ്പം കൂടി എനിക്ക്.

പിന്നെ, തൈറോയ്ഡിന്റെ പ്രശ്നവും. ഈ സമയത്താണ് എന്റെ സഹപ്രവർത്തകരിൽ ചിലർ, അതും ഞാൻ ജീവനെ പോലെ കൊണ്ടു നടന്നവർ എനിക്കെതിരെ കണ്ണിൽ ചോരയില്ലാത്ത ഒരു പ്രചരണം നടത്തിയത്. ഞാൻ അഭിനയം നിർത്തി എന്നതായിരുന്നു അത്. അതോടെ എന്നെ ആരും വേഷം ചെയ്യാൻ വിളിക്കാതെ ആയി. ഉദ്ഘാടനങ്ങൾ പോലും കിട്ടാതെയായി. കാരണം ഞാൻ അഭിനയം നിർത്തി എന്നു പ്രചരിപ്പിക്കുന്നത് എന്റെ ഉറ്റ സുഹൃത്തുക്കൾ തന്നെ ആണല്ലോ…!

ജീവിതം വല്ലാത്ത പ്രതിസന്ധിയിലേക്ക് വീണുപോയ സമയങ്ങൾ ആയിരുന്നു അത്. എന്തിനാണ് പ്രിയ കൂട്ടുകാർ അങ്ങനെ ചെയ്തത് എന്ന് ഇപ്പോഴും അറിയില്ല. ഓർക്കുമ്പോൾ വേദന തോന്നാറുണ്ട്. ഏറെ വേദനിപ്പിച്ച മറ്റൊരു അനുഭവം ഒരു ചാനലിന്റെ ഭാഗത്തു നിന്നുണ്ടായ നിരുത്തരവാദപരമായ പെരുമാറ്റം ആണ്. ആ ചാനലിന്റെ ഒരു ഷോയിൽ ഞാനും പങ്കെടുത്തിരുന്നു. ഷോയ്ക്കിടയിൽ ഞാൻ വീണു. എന്റെ നട്ടെല്ലിന് പരുക്കേറ്റു. ഏഴു വർഷത്തോളം ചികിൽസയിൽ തുടർന്നു.

ചാനലിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും സഹായം പോയിട്ട് എന്റെ അവസ്ഥ തിരക്കി ഒരു ഫോൺ കോൾ പോലും ഉണ്ടായില്ല. ഒരു പാട് വേദനിപ്പിച്ച ഒരു സംഭവം ആയിരുന്നു അത്. കലാകാരന്മാരും കലാകാരികൾക്കും ഒരു ഡിസ്പൊസിബിൾ ഗ്ലാസിന്റെ വില മാത്രം കിട്ടുന്ന അവസ്ഥ. എന്തായാലും ഒഴുക്കിനെതിരെ നീന്തുകയാണ്. ജീവിച്ചല്ലേ പറ്റൂ’’ സിനി കൂട്ടി ചേർത്തു. സ്പൈഡർ ഹൗസ് എന്ന സിനിമയിലൂടെ നായികയായാണ് വെള്ളിത്തിരയിൽ സിനി അരങ്ങേറ്റം കുറിച്ചത്. ഹാപ്പി ജേർണി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഡാന്‍സിലൂടെ കരിയര്‍ ആരംഭിച്ച സിനി കൂട്ടുകാരി എന്ന ടെലിവിഷന്‍ പരമ്പരിയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. പിന്നീട് ഒത്തിരി ശ്രദ്ധിക്കപ്പെട്ട സീരിയലുകളില്‍ അഭിനയിച്ച സിനി സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഒരേ സമയം പൊസിറ്റീവ് വേഷങ്ങളും നെഗറ്റീവ് വേഷങ്ങളും ചെയ്തതിലൂടെ സിനി പ്രേക്ഷകര്‍ക്കിടയില്‍ പെട്ടന്ന് ശ്രദ്ധിക്കപ്പെടുകയായിരുന്നു. രുദ്രവീണ എന്ന സീരിയലിലെ പൊസിറ്റീവ് വേഷത്തില്‍ നിന്ന് നേരെ പോയത് ചക്രവാകം എന്ന സീരിയലിലെ നെഗറ്റീവ് വേഷത്തിലേക്കാണ്. കുഞ്ഞാലി മരയ്ക്കാര്‍, സ്ത്രീധനം എന്നീ സീരിയലുകളിലും സിനി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്തു.

Continue Reading
You may also like...

More in Interviews

Trending

Recent

To Top