Interviews
എല്ലാ വേദനകളിലും കൂടെ നിന്നത് മമ്മൂട്ടിയാണ്; ഞങ്ങളുടെ കാരണവരാണ് അദ്ദേഹം !! ആന്റണി പെരുമ്പാവൂർ പറയുന്നു…

തന്റെ എല്ലാ വേദനകളിലും മമ്മൂട്ടി കൂടെ നിന്നിട്ടുണ്ടെന്ന് ആന്റണി പെരുമ്പാവൂർ. തങ്ങളുടെ വീട്ടിലെ കാരണവര്‍ തന്നെയാണു മമ്മൂക്ക എന്നും ഒരു തവണ പോലും മുഖം കറുപ്പിച്ചു മമ്മൂട്ടി സംസാരിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞു. മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള വലിയ സൗഹൃദത്തെ കുറിച്ചും ആന്റണി പെരുമ്പാവൂർ വാചാലനായി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ആന്റണി പെരുമ്പാവൂർ ഈ വിശേഷങ്ങൾ എല്ലാം പങ്കു വെച്ചത്.
“മമ്മൂക്ക അപ്പുറത്തു നില്‍ക്കുന്നതൊരു ശക്തിയാണ്. മോഹൻലാലിൻറെ പോലെ തന്നെ തന്റെ വളര്‍ച്ചയില്‍പ്പോലും അദ്ദേഹം വളരേയേറെ ശ്രദ്ധ കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും അതൃപ്തി ഉണ്ടെങ്കില്‍ അത് സ്നേഹപൂര്‍വം തന്നെ തുറന്നു പറയുകയും ചെയ്യും.” – ആന്റണി പറഞ്ഞു.
“എന്നാൽ തന്നോട് അദ്ദേഹം ഒരു തവണ പോലും മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ല. ‘ആദി’ സിനിമ റീലീസ് ചെയ്യുന്നതിനു മുമ്പ് എല്ലാവരും കൂടി പോയി മമ്മൂക്കയെ കാണണമെന്ന് പറഞ്ഞത് മോഹന്‍ലാല്‍ തന്നെ ആണ്. ഇവര്‍ പരസ്പരം വീടുകളിലേക്കു ചെല്ലുന്നത് രണ്ടു വീട്ടുകാരുടെയും വലിയ ആഘോഷമാണ്” – ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു.