Connect with us

ഒരുപാടു സ്ക്രിപ്റ്റുകളിൽ നിന്നും ” എന്റെ ഉമ്മാന്റെ പേര് ” തിരഞ്ഞടുക്കാൻ കാരണം , സിനിമയിലെ ആയിഷക്ക് വേണ്ടി കാത്തിരുന്നത് 4 വർഷം !! ഉർവശി പറയുന്നു

Interviews

ഒരുപാടു സ്ക്രിപ്റ്റുകളിൽ നിന്നും ” എന്റെ ഉമ്മാന്റെ പേര് ” തിരഞ്ഞടുക്കാൻ കാരണം , സിനിമയിലെ ആയിഷക്ക് വേണ്ടി കാത്തിരുന്നത് 4 വർഷം !! ഉർവശി പറയുന്നു

ഒരുപാടു സ്ക്രിപ്റ്റുകളിൽ നിന്നും ” എന്റെ ഉമ്മാന്റെ പേര് ” തിരഞ്ഞടുക്കാൻ കാരണം , സിനിമയിലെ ആയിഷക്ക് വേണ്ടി കാത്തിരുന്നത് 4 വർഷം !! ഉർവശി പറയുന്നു

ഒരുപാടു സ്ക്രിപ്റ്റുകളിൽ നിന്നും ” എന്റെ ഉമ്മാന്റെ പേര് ” തിരഞ്ഞടുക്കാൻ കാരണം ! സിനിമയിലെ ആയിഷക്ക് വേണ്ടി കാത്തിരുന്നത് 4 വർഷം !! ഉർവശി പറയുന്നു

ലയാളത്തിന്റെ പ്രിയ നടിയാണ് ഉർവശി . മലയാളത്തിനും പുറമെ മിക്ക ഭാഷകളിലും മുൻനിര നായകന്മാർക്കൊപ്പം തിളങ്ങിയ ഉർവശി , നീണ്ട ഇടവേളക്ക് ശേഷമാണ് വീണ്ടും സിനിമയിലേക്ക് എത്തിയത്. നായികയായി തിളങ്ങി നിന്നപ്പോൾ തിരക്കിട്ട് സെറ്റിൽ നിന്നും സെറ്റിലേക്ക് ഓടി നടന്ന ഉർവശി അല്ല ഇന്ന്. കുടുംബത്തിനു കൂടുതൽ പ്രാധാന്യം നൽകുന്ന ഉർവശി അതിനായാണ് കൂടുതൽ സമയവും മാറ്റി വയ്ക്കുന്നത് . അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന് ശേഷം ചെറിയൊരു ഇടവേളയെടുത്താണ് എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിലേക്ക് എത്തുന്നത്. സിനിമയേക്കുറിച്ചു മെട്രോമാറ്റിനിയോട് മനസു തുറക്കുകയാണ് ഉർവശി.

  • അരവിന്ദന്റെ അതിഥികൾക്ക് ശേഷം ഇത്രയും സമയമെടുത്താണ് എന്റെ ഉമ്മാന്റെ പേരിലേക്ക് എത്തുന്നത് . എന്താണ് ഇത്രയും സമയം ഓരോ ചിത്രത്തിനും ഇടവേള നൽകുന്നത് ?

സിനിമ ചെയ്യാതിരിക്കുമ്പോൾ ആ ഇടവേള നമുക്ക് തോന്നും. ഞാൻ എന്റെ കുടുംബത്തിലെ കാര്യങ്ങൾക്കായാണ് മാറി നില്കുന്നത്. മകന് നാലു വയസ് കഴിഞ്ഞതേയുള്ളൂ. പിന്നെ പ്രേക്ഷകർക്ക് അത്രക്ക് ഇഷ്ടപെടുന്ന സിനിമയാണോ എന്നൊക്കെ ആലോചിച്ച് നോക്കിയിട്ടൊക്കെയാണല്ലോ സിനിമ ചെയ്യുന്നത്. ഇടക്ക് പല സിനിമകളും വന്നെങ്കിലും ഞാൻ തന്നെ ചെയ്ത പല കഥാപാത്രങ്ങളുടെയും ആവർത്തനമായി തോന്നിയത് കൊണ്ട് വിടേണ്ടി വന്നു. എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രം എനിക്കിപ്പോൾ കിട്ടിയതല്ല. നാല് വര്ഷം മുൻപ് ലഭിച്ചതാണ്. ചില ടെക്നിക്കൽ പ്രശ്നങ്ങൾ നേരിട്ടത് കൊണ്ട് വൈകി. പക്ഷെ ഷൂട്ടിംഗ് ആരംഭിച്ചതോടെ വളരെ പെട്ടെന്ന് അവസാനിപ്പിച്ച് റിലീസും പ്രഖ്യാപിച്ചു.ആയിഷക്കായി അത്രയധികം കാത്തിരുന്നു . സാധാരണ സിനിമകൾ ഒരാഴ്ച കൊണ്ടൊക്കെ തുടങ്ങാറുണ്ട് . സ്ക്രിപ്റ്റ് പഠിക്കാൻ അത്രയും സമയമേ കിട്ടാറുള്ളു. എന്റെ ഉമ്മാന്റെ പേരിനായി കാത്തിരിപ്പ് നീണ്ടു പോയി .

  • എന്താണ് എന്റെ ഉമ്മാന്റെ പേര് ? ആ ചിത്രത്തിന്റെ പിന്നിലെന്താണ് ?

ആളുകൾക്ക് കാണാൻ ഇഷ്ട്ടമുള്ള, എന്നെ എല്ലാവരും കണ്ടിട്ടുള്ള ഒരു കഥാപാത്രം , അയല്പക്കത്തെ ഫോര്മാലിറ്റി ഒന്നുമില്ലാത്ത ഒരു സ്ത്രീ അതാണ് ഇതിലെന്റെ കഥാപാത്രം. ഫോര്മാലിറ്റി അറിയില്ലാത്ത കഥാപാത്രമായതുകൊണ്ട് മറ്റു കഥാപാത്രങ്ങൾക്ക് എന്നെകൊണ്ട് കുറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട് . പക്ഷെ അതൊക്കെ രസകരമായി പറഞ്ഞു പോകുകയാണ്. മക്കൾക്ക് അച്ഛനമ്മമാർ തീർച്ചയായും തങ്ങൾ കടന്നു വന്ന ഭൂതകാലം പറഞ്ഞു കൊടുക്കണം . അല്ലെങ്കിൽ അവരുടെ മരണശേഷം മക്കൾ അനുഭവിക്കാവുന്ന ഒരുപാട് പ്രശ്നങ്ങൾ ചിത്രത്തിൽ പറഞ്ഞു പോകുന്നുണ്ട് .

  • ചിത്രത്തിലെ ഹമീദും ഉമ്മയും പോലെ മലയാളത്തിന്റെ പ്രിയ യുവതാരം ടോവിനോയുമായുള്ള ബന്ധം എങ്ങനെയാണ് ?

ഈ സിനിമയെ സംബന്ധിച്ച് നമ്മുടെ കുടുംബമായി തോന്നുന്നതാണ് പ്രധാനം. എന്നെ സംബന്ധിച്ച് ഒരു നായക നടന്റെ അമ്മയാകാനുള്ള മാനസികമായ തയ്യറെടുപ്പ് ആയിട്ടില്ല. പക്ഷെ ഒരു നടനെന്ന നിലയിൽ പുതിയതായി പരിചയപ്പെട്ട ആൾ എന്ന് തോന്നിയില്ല. കാരണം , അത്രക്ക് മികച്ച പെരുമാറ്റമാണ് ടോവിനോയുടേത് .സീനിയർ ആര്ടിസ്റ് എന്ന നിലയിലല്ല , ഒരു ചേച്ചിയെന്ന നിലയിലാണ് എന്നോട് പെരുമാറിയത്. അതുകൊണ്ടു തന്നെ സിനിമയിലെ ആത്മബന്ധവും നന്നായിട്ട് വന്നു. ഹ്യുമറിൽ നന്നായി തിളങ്ങാൻ പറ്റുന്ന നടനാണ് ടൊവിനോ . ഉർവശി പറയുന്നു.

മാമുക്കോയ, സിദ്ധിഖ്, ശാന്തികൃഷ്ണ,ദിലീഷ് പോത്തന്‍,ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാചത്രങ്ങളെ അവതരിപ്പിക്കുന്നത്.സ്പാനിഷ് ഛായാഗ്രാഹകനായ ജോര്‍ഡി പ്ലാനെല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.മഹേഷ് നാരായണന്‍ എഡിറ്റിങ്ങും ഗോപി സുന്ദര്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.കോഴിക്കോട്, തലശ്ശേരി, പൊന്നാനി, കണ്ണൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.ആന്റോ ജോസഫും, ആര്‍ സലിമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

urvashis exclusive interview about ente ummante peru

Continue Reading
You may also like...

More in Interviews

Trending

Recent

To Top