Connect with us

യൂട്യൂബ് ചാനലിന്റെ മുഴുവന്‍ ക്രൂവിനും ഒപ്പമായിരുന്നു ആദ്യ ഹണിമൂൺ; അതുകൊണ്ട് രണ്ടാമത്തെ ഹണിമൂൺ ഇങ്ങനെ ആക്കി..; ഗോവൻ ട്രിപ്പിനെ കുറിച്ച് ആലീസ് ക്രിസ്റ്റി!

serial news

യൂട്യൂബ് ചാനലിന്റെ മുഴുവന്‍ ക്രൂവിനും ഒപ്പമായിരുന്നു ആദ്യ ഹണിമൂൺ; അതുകൊണ്ട് രണ്ടാമത്തെ ഹണിമൂൺ ഇങ്ങനെ ആക്കി..; ഗോവൻ ട്രിപ്പിനെ കുറിച്ച് ആലീസ് ക്രിസ്റ്റി!

യൂട്യൂബ് ചാനലിന്റെ മുഴുവന്‍ ക്രൂവിനും ഒപ്പമായിരുന്നു ആദ്യ ഹണിമൂൺ; അതുകൊണ്ട് രണ്ടാമത്തെ ഹണിമൂൺ ഇങ്ങനെ ആക്കി..; ഗോവൻ ട്രിപ്പിനെ കുറിച്ച് ആലീസ് ക്രിസ്റ്റി!

സീരിയൽ ആരാധകർക്കിടയിൽ നിറസാന്നിധ്യമാണ് ആലീസ് ക്രിസ്റ്റി. നിരവധി സീരിയലുകളിൽ മികച്ച കഥാപാത്രങ്ങളിലൂടെ ആലീസ് എത്തിയെങ്കിലും താരത്തിനെ കൂടുതൽ അടുത്തറിയുന്നത് വിവാഹശേഷമാണ്. വിവാഹശേഷം ആലീസും ഭർത്താവും ചേർന്ന് സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങുകയും അതിലൂടെ താരത്തിന്റെ ജീവിതത്തിലെ ഓരോ ദിവസവും ആരാധകർക്ക് മുന്നിൽ എത്തിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ യൂട്യൂബിലൂടെ ഹിറ്റ് ആയി നിൽക്കുകയാണ് ആലീസ് ക്രിസ്റ്റിയും ഭര്‍ത്താവ് സജിനും. നിലവില്‍ മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയല്‍ ചെയ്തു കൊണ്ടിരിയ്ക്കുന്ന ആലീസ് ക്രിസ്റ്റി തന്റെ പുതിയ വിശേഷം പങ്കുവച്ച് ചാനലില്‍ എത്തി.

രണ്ടാമത്തെ ഹണിമൂണ്‍ യാത്രയെ കുറിച്ചാണ് ആലീസ് ക്രിസ്റ്റിയുടെ പുതിയ വ്‌ളോഗ്. ഗോവയില്‍ ആയിരുന്നു രണ്ടാമത്തെ ഹണിമൂണ്‍. അവിടെ വച്ചുള്ള കാഴ്ചകളും യാത്രാ അനുഭവങ്ങളും എല്ലാം ആണ് വ്‌ളോഗ് വീഡിയോയില്‍ ആലീസ് പങ്കുവച്ചിരിയ്ക്കുന്നത്.

ALSO READ;
ALSO READ;

രസകരമായി ആലീസ് പങ്കുവച്ച വാക്കുകൾ വായിക്കാം… “ആദ്യത്തെ ഹണിമൂണിന് പ്രൈവസി കിട്ടിയിരുന്നില്ല, അതുകൊണ്ട് ആണ് രണ്ടാമത്തെ ഹണിമൂണിന് പോകുന്നത് എന്ന് ആലീസ് പറയുന്നുണ്ട്.

വ്‌ളോഗ് എടുക്കേണ്ടിയിരുന്നത് കാരണം, യൂട്യൂബ് ചാനലിന്റെ മുഴുവന്‍ ക്രൂവിന് ഒപ്പമാണ് ആദ്യത്തെ ഹണിമൂണിന് പോയത്. അതുകൊണ്ട് രണ്ടാമത്തെ ട്രിപ്പ് രണ്ട് പേരും മാത്രം മതി എന്ന് തീരുമാനിക്കുകയായിരുന്നു.

https://youtu.be/Vw_Vu023Jxc

ഇങ്ങനെ ഒരു ട്രിപ്പ് നേരത്തെ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും, രണ്ട് പേര്‍ക്കും സമയം കിട്ടാത്തതിനാലാണ് നീണ്ടു പോയത് എന്ന് ആലീസും സജിനും പറയുന്നു. പൂജ ഹോളിഡെയ്‌സിന് തുടര്‍ച്ചയായി കുറച്ച് ലീവ് കിട്ടിയപ്പോഴാണ് യാത്ര പുറപ്പെട്ടത്. എന്നാല്‍ വീഡിയോ പുറത്ത് വിട്ടത് ഇപ്പോഴാണ്. പതിവ് പോലെ ആലീസിന്റെ കുസൃതികളും സജിന്റെ ട്രോളുകളും നിറഞ്ഞതാണ് സെക്കന്റ് ഹണിമൂണ്‍ വ്‌ളോഗ്.

എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഗോവയിലേക്ക് കാര്‍ മാര്‍ഗം ഉള്ള യാത്രയുടെ അനുഭവങ്ങളും കാഴ്ചകളും അലീസും സജിനും പങ്കുവയ്ക്കുന്നു. ഗോവയിലേക്ക് പോകാന്‍ ഇരിയ്ക്കുന്നവര്‍ക്കുള്ള ഒരുപാട് ടിപ്‌സുകളും മുന്‍കരുതലുകളും എല്ലാം വീഡിയോയിലൂടെ താര ജോഡികള്‍ പറയുന്നുണ്ട്. മൂന്ന് രാത്രി ഗോവയില്‍ ചെലവഴിച്ച ശേഷമാണ് അലീസും സജിനും മടങ്ങിയത്.

രസകരമായ ഗോവൻ ട്രിപ്പ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. നിരവധി ആരാധകരാണ് താരത്തിന്റെ പുത്തൻ വീഡിയോയ്ക്ക് കമെന്റുകളുമായി എത്തുന്നത്.

ABOUT ALEES

More in serial news

Trending

Recent

To Top