Connect with us

വ്ലോഗർ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Social Media

വ്ലോഗർ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വ്ലോഗർ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാറശ്ശാലയിൽ വ്ലോഗർ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജ്(45) പ്രിയ ലത (40) എന്നിവരെയാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും 25ന് വരെ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. ഇതിന് ശേഷം സമൂഹമാധ്യത്തില്‍ ദമ്പതിമാരുടെ സാന്നിധ്യം ഉണ്ടായിട്ടില്ല. ‘വിടപറയുകയാണ് എൻ ജന്മം’ എന്ന ഗാനം സ്വന്തം ചിത്രങ്ങളോടൊപ്പം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ദമ്പതികളുടെ മരണം.

കൊച്ചിയില്‍ ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച പ്രിയ ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് മകൻ അമ്മയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഇവരെ മാറി മാറി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഫോണ്‍ എടുക്കാത്തതോടെ വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. വീടിന്റെ ഗേറ്റ് അടച്ച നിലയിലും വാതിലുകള്‍ തുറന്ന് കിടക്കുന്ന നിലയിലുമായിരുന്നു. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

സെല്ലു ഫാമിലി എന്നായിരുന്നു യൂട്യൂബ് ചാനലിന്റെ പേര്. 17000ത്തില്‍ അധികം സബ്‌സ്‌ക്രൈബേഴ്‌സുണ്ടെങ്കിലും മതിയായ വരുമാനം ഈ ചാനലില്‍ നിന്നും കിട്ടിയിരുന്നില്ല. സെല്‍വരാജിന്റെ പേരില്‍ നിന്നാണ് സെല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിന്റെ പേരു വന്നതെന്നാണ് സൂചന. വീട്ടിലെ വിശേഷങ്ങളാണു ചെറിയ വിഡിയോകളായി അപ്ലോഡ് ചെയ്തിരുന്നത്.

കുടുംബ പ്രശ്ങ്ങളും സാമ്പത്തിക ബാധ്യതകളുമടക്കം അന്വേഷിക്കുകയാണെന്നും ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മകളുടെ വിവാഹശേഷം സാമ്പത്തിക പ്രയാസമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ചുറുവാരക്കോണത്തിന് ഞെട്ടലായി ഇവരുടെ വിയോഗ വാര്‍ത്ത. കുറച്ചുകാലം മുമ്പാണ് ഇവര്‍ വീടുവച്ച് താമസമായത്.

More in Social Media

Trending