ആലീസ് ക്രിസ്റ്റിയെ ബാധിച്ചത് ആ രോഗം; നെഞ്ചുപൊട്ടികരഞ്ഞ് നടി; സമാധാനിപ്പിക്കാൻ ആകാതെ ഭർത്താവ്; നടിയുടെ ഇപ്പോഴത്തെ അവസ്ഥ!!
By
സീരിയലുകളിലൂടെ മലയാളികളുടെ മനസിൽ ഇടം കണ്ടെത്തിയ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. അതിന് ശേഷം സ്റ്റാര്‍ മാജിക്കിലും സജീവമായി. മഴവില്‍ മനോരമയില്‍ ഒരു കാലത്ത് സൂപ്പർ ഹിറ്റായിരുന്ന പരമ്പര മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. എന്നാല്‍ സീരിയലുകളിലൂടെയും സ്റ്റാര്‍ മാജിക് ഷോയിലൂടെയും ഇല്ലാത്ത അത്രയും ആരാധകര്‍ ആലീസിന് കിട്ടിയത് യൂട്യൂബിലാണ്.
കല്യാണത്തോട് അനുബന്ധിച്ച് തുടങ്ങിയ യൂട്യൂബ് ചാനല്‍ പെട്ടന്നാണ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകരണം ലഭിച്ചത്. ചാനൽ തുടങ്ങി വൈകാതെ പത്ത് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സിനെ ചാനൽ സമ്പാദിക്കുകയും ചെയ്തു.
തന്റെ വിശേഷങ്ങളും മേക്ക് ഓവർ വീഡിയോകളും ഷൂട്ടിങ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി ആലീസ് തന്റെ സോഷ്യൽ മീഡിയ പേജുകളിലും യുട്യൂബ് ചാനലിലും പങ്കുവെക്കാറുമുണ്ട്. സീരിയൽ അഭിനയത്തിന് പുറമെ മോഡലിങ് അടക്കമുള്ളവയിൽ സജീവമാണ് ആലീസ്. കല്യാണത്തിന് ശേഷം ഭര്‍ത്താവ് സജിനും ചാനലിന്റെ ഭാഗമായതോടെ, ആലീസിനോളം ആരാധകര്‍ സജിനും ഉണ്ട്.
ഇപ്പോഴിതാ ആലീസ് പങ്കുവെച്ച ഒരു ദുഃഖവാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രക്ഷകർക്കെല്ലാം ഇതൊരു ദുഃഖവാർത്തയാണെന്നാണ് ആലീസിന്റെ ആരാധകർ പറഞ്ഞത്. നായ്ക്കളെ വളരെയധികം ഇഷ്ട്ടമാണ് ആലീസിന്. എന്നാൽ ഇപ്പോൾ സ്വന്തം വീട്ടിൽ എത്തിയിട്ട് സ്വന്തം നായയെ പോലും പിടിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ആദ്യമാണ് ഇത്തരമൊരു സങ്കടം തനിക്ക് വരുന്നതെന്നും താരം പറഞ്ഞു.
ഈ വീട്ടിൽ എത്തിയിട്ട് അവനെ കളിപ്പിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. ചില ദിവസങ്ങളിൽ അവനെ കളിപ്പിക്കാൻ വേണ്ടി മാത്രം വീട്ടിൽ വരാറുണ്ടായിരുന്നു. പക്ഷെ ഇന്നത് സാധിക്കുന്നില്ല. എനിക്ക് ഒരു ചെറിയ അലർജി ഉണ്ട്. അതുകൊണ്ട് തന്നെ നായ്ക്കളുടെ അടുത്തേയ്ക്ക് പോകാൻ കഴിയില്ല. അപൂർവമായി മാത്രം വരുന്ന ഒരു അലർജിയാണ് ഇത്.
നായ്ക്കൾ ചെറുതിലെ ഉള്ളവർക്ക് ഇത്തരത്തിലുള്ള അസുഖം വരില്ല എന്നാണ് പറയുന്നത്. പക്ഷെ എനിക്ക് ആ അസുഖം വന്നു. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല. എനിക്ക് വയ്യെന്ന് മനസിലാക്കാൻ കഴിയാതെ അവർ എന്റടുത്തേയ്ക്ക് വരുമ്പോഴും എനിക്ക് ഒന്ന് തൊടാൻ പോലും സാധിക്കുന്നില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ സങ്കടം.
ഈ സങ്കടം പറഞ്ഞുകൊണ്ടാണ് താരം തന്റെ വീഡിയോ ആരംഭിക്കുന്നത്. എനിക്ക് നല്ല വിഷമം തോന്നി. ആദ്യമായാണ് തനിക്ക് ഇങ്ങനൊരു അവസ്ഥ വന്നത് എന്ന് തന്റെ ഭർത്താവിനോടും ആലീസ് ചോദിച്ചു.
എന്നാൽ ആലീസിന്റെ ഭർത്താവ് ഒപ്പം നിൽക്കുകയും സന്തോഷിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ആലീസിന് സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരയുകയാണ്. എനിക്ക് വല്ലാത്ത സങ്കടമുണ്ട്. ഇങ്ങനെ സംഭവിക്കുന്നുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അധികമാർക്കും ഈ അസുഖം വരുന്നതല്ല. പ്രത്യേകിച്ച് വീട്ടിൽ നായ ഉള്ളവർക്ക്.
നിമിഷ നേരം കൊണ്ടാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. ആലിസിനും കുടുംബത്തിനും ഇങ്ങനൊരു അവസ്ഥ വന്നു. അത് മാറുമെന്ന് തന്നെയാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. എനിക്കും ഇങ്ങനൊരു പ്രശ്നമുണ്ടായിരുന്നു ആലീസ്. പിന്നീടത് മാറി. കുറച്ച് ദിവസത്തെ കാര്യല്ലേ, അവർക്കത് മനസിലായിക്കോളും. വിഷമിക്കണ്ട, പെട്ടന്ന് മാറും എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയോയ്ക്ക് താഴെ വരുന്നത്.
