നവ്യ നായരെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യം പുറത്തുവിട്ട് അച്ഛനും അമ്മയും; എസ്എസ്എൽസിക്ക് ഇത്രയും മാർക്കോ.?
By
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. 2010 ൽ വിവാഹിതയായ ശേഷം മുംബെെയിൽ ആയിരുന്നു നവ്യ.
ശേഷം സിനിമയിൽ നിന്നെല്ലാം ഇടവേളയെടുത്തുവെങ്കിലും ഇപ്പോൾ തിരിച്ചു വരവ് നടത്തിയിട്ടുണ്ട് താരം. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തിയത്. എന്നാൽ സിനിമയൊന്നും ചെയ്യാതെ, ഒന്നും ചെയ്യാതെയുള്ള വീട്ടിലിരുപ്പ് തനിക്ക് മടുപ്പുളവാക്കുന്നതായിരുന്നുവെന്ന് നടി തന്നെ ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സിനിമയിലും സോഷ്യൽ മീഡിയയിലുമെല്ലാം സജീവമാണ് താരം. തന്റെ യൂട്യൂബ് ചാനലിലൂടെ പല വിഷയങ്ങളെക്കുറിച്ചും നവ്യ സംസാരിക്കാറുണ്ട്.
ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കും രണ്ട് കൂട്ടുകാരികൾക്കുമൊപ്പം ഹൂ നോസ് മി ബെറ്റർ എന്ന പരിപാടി നടത്തിയിരിക്കുകയാണ് നവ്യ. നവ്യയെക്കുറിച്ചുള്ള ചില ചോദ്യങ്ങൾ കൂട്ടുകാരികൾ ചോദിക്കും. ഈ ചോദ്യങ്ങൾക്ക് അച്ഛനാണോ അമ്മയാണോ ശരി ഉത്തരം പറയുന്നത് എന്ന് കണ്ടെത്താൻ വേണ്ടിയായിരുന്നു ഈ പരിപാടി.
വളരെ ചെറുപ്രായത്തിൽ തന്നെ സിനിമയിലേയ്ക്ക് എത്തിയ വ്യക്തിയാണ് നവ്യ. ആദ്യത്തെ സിനിമയായ ഇഷ്ടത്തിൽ അഭിനയിക്കുമ്പോൾ നവ്യ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. അഭിനയത്തിലേക്ക് വന്നെങ്കിലും നവ്യ പഠനത്തിൽ ഒട്ടും ഉഴപ്പിയിരുന്നില്ല. പത്താം ക്ലാസിലെ നവ്യയുടെ മാർക്ക് നോക്കിയാൽ അത് വ്യക്തമാകും. ഗ്രേഡിംഗ് സമ്പ്രദായം നിലവിൽ വരുന്നതിന് മുൻപാണ് നവ്യ പത്താം ക്ലാസിൽ പഠിച്ചത്.
അത് കൊണ്ട് മാർക്കായിരുന്നു അന്നത്തെ മാനദണ്ഡം. എല്ലാ വിഷയങ്ങൾക്കും കൂടി 600 ൽ ആയിരുന്നു മാർക്ക്. നവ്യ നായർക്ക് പത്താം ക്ലാസിൽ 600 ൽ 550 മാർക്കായിരുന്നു ലഭിച്ചിരുന്നത്. 91. 6 ശതമാനം മാർക്കായിരുന്നു. ഈ ഉയർന്ന മാർക്കിൽ നിന്ന് തന്നെ നവ്യ നല്ലത് പോലെ പഠിക്കുന്ന ആളായിരുന്നു എന്ന് എല്ലാവർക്കും വ്യക്തമാണ്. തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് നവ്യ നേരത്തെ പറഞ്ഞിരുന്നു.
നവ്യ എം ബി എ ഗ്രാജുവേറ്റാണ്. എച്ച് ആർ മാർക്കറ്റിംഗിൽ ആയിരുന്നു നവ്യ സ്പെഷലൈസ് ചെയ്തത്. അതേ സമയം 2002 ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും നവ്യ നേടിയിരുന്നു. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും സജീവമാണ് നവ്യ.
ഒരു ഡാൻസ് സ്കൂൾ നവ്യ നടത്തുന്നുണ്ട്. രണ്ടാം വരവിലും മികച്ച കഥാപാത്രങ്ങളാണ് നവ്യ ചെയ്തത്. നവ്യ സിനിമയിൽ വരും മുൻപ് തന്നെ പഠനം അവസാനിപ്പിക്കില്ല എന്ന ഉറപ്പു വീട്ടുകാർക്ക് നൽകിയിരുന്നു. അതിനാൽ, അഭിനയം ആരംഭിച്ചിട്ടും നവ്യ ഉന്നത പഠനവും ബിരുദവും കരസ്ഥമാക്കാൻ മടിച്ചില്ല. മകൻ സായ് കൃഷ്ണയുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും നവ്യ നായർ പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ട്.
