Connect with us

തെലുങ്ക് സിനിമാപ്രവർത്തകർക്കെതിരെ അ ശ്ലീല പരാമർശങ്ങൾ; 23 യൂട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് ‘മാ’

Movies

തെലുങ്ക് സിനിമാപ്രവർത്തകർക്കെതിരെ അ ശ്ലീല പരാമർശങ്ങൾ; 23 യൂട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് ‘മാ’

തെലുങ്ക് സിനിമാപ്രവർത്തകർക്കെതിരെ അ ശ്ലീല പരാമർശങ്ങൾ; 23 യൂട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് ‘മാ’

തെലുങ്ക്സിനിമാപ്രവർത്തകർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി വീഡിയോ ഇടുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ തെലുങ്ക് സിനിമാ പ്രവർത്തകരുടെ സംഘടനയായ ‘മാ’ (ദ മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ). 23 ചാനലുകലാണ് നീക്കം ചെയ്തിരിക്കുന്നതെന്നാണ് വിവരം. നടൻ വിഷ്ണു മാഞ്ചുവാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

മാ സംഘടനയുടെ അധ്യക്ഷൻ കൂടിയാണ് നിർമാതാവ് കൂടിയായ നടൻ. ഈ വിവരം അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരെ അറിയിച്ചിട്ടുമുണ്ട്. ലൈവിൽ റീലുകൾ റിയാക്ട് ചെയ്യുന്നതിനിടെ ഒരു അച്ഛനെയും പ്രായപൂർത്തിയാകാത്ത മകളെയും കുറിച്ച് അ ശ്ലീല കമന്റ് പറഞ്ഞതിന് യൂട്യൂബറും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ പ്രണീത് ഹനുമന്തു അറസ്റ്റിലായിരുന്നു.

പ്രണീത് ഹനുമന്തുവിനെതിരെ നടൻ സായി ധരം തേജ സോഷ്യൽ മീഡിയയിൽ രം​ഗത്തെത്തിയിരുന്നു. സായ്ആണ് ഈ വിഷയം അധികൃതർക്ക് മുന്നിലെത്തിച്ചത്. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹത്തോട് നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു.

ഇത് വെറുപ്പുളവാക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്. ഇതുപോലുള്ള രാക്ഷസന്മാർ വളരെയധികമുള്ള സോഷ്യൽ മീഡിയയിൽ തമാശ എന്നു പറഞ്ഞ് കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്. കുട്ടികളുടെ സുരക്ഷ കാലഘട്ടത്തിൻ്റെ ആവശ്യമാണ്. സംഭവത്തിൽ ശക്തമായി നടപടിയെടുക്കണമെന്ന് തെലുങ്കാന മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയാണെന്നുമാണ് താരം കുറിച്ചിരുന്നത്.

ഇതിന് പിന്നാലെയായിരുന്നു പ്രണീത് ഹനുമന്തു അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് ‘മാ’ സംഘടന തെലുങ്ക്സി നിമാപ്രവർത്തകർക്കെതിരേയും അവരുടെ കുടുംബത്തിനെതിരേയും അ ശ്ലീല പരാമർശം നടത്തുന്ന ചാനലുകൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇപ്പോൾ 23 ചാനലുകൾ ടെർമിനേറ്റ് ചെയ്തതായാണ് സംഘടന അറിയിച്ചിരിക്കുന്നത്.

ചില ആളുകൾ ഓൺലൈനിൽ മോശമായി പെരുമാറുന്നു ഇത് കാരണം ഞങ്ങൾ താരങ്ങൾക്കാണ് മാേശം പേര് വരുന്നത്. ഇത്തരം ഒരു പ്രശ്നം മുന്നിലേക്ക് കൊണ്ടുവന്നതിന് സായി ധരം തേജയെ അഭിനന്ദിക്കുകയാണ്. മുഖ്യമന്ത്രിയും അധികാരികളും ഇടപെടേണ്ട ​ഗൗരവമായ വിഷയമാണിത് എന്നും വിഷ്ണു മാഞ്ചു പറയുന്നു.

അതേസമയം, സംഘടനയുടെ ഈ നടപടി കയ്യടികൾ നേടുകയാണ്. നടിമാരായ മീന, ശരത്കുമാർ, രാധിക ശരത്കുമാർ എന്ന്തുടങ്ങി നിരവധി പേർ അഭിനന്ദനങ്ങളുമായി എത്തുന്നുണ്ട്. താരങ്ങൾ മാത്രമല്ല, സിനിമയ്ക്ക് പുറത്തുള്ളവരും സോഷ്യൽ മീഡിയയിൽ ഈ നടപടിയെ അനുകൂലിച്ച് കമന്റുകളിടുന്നുണ്ട്.

More in Movies

Trending