serial news
“അമൃതയും ആതിരയും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ, വീട്ടില്‍ വന്നിട്ട് പോലും കുഞ്ഞിനെ എടുത്തില്ലല്ലോ…?; കമെന്റുകൾക്ക് മറുപടിയുമായി അമൃത നായര്‍!
“അമൃതയും ആതിരയും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ, വീട്ടില്‍ വന്നിട്ട് പോലും കുഞ്ഞിനെ എടുത്തില്ലല്ലോ…?; കമെന്റുകൾക്ക് മറുപടിയുമായി അമൃത നായര്‍!
കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രശസ്തരായ താരങ്ങളാണ് അമൃത നായരും ആതിര മാധവും. രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കളാണെന്ന് എല്ലവർക്കും അറിയാം. കുടുംബ വിളക്കില്‍ സുമിത്രയുടെ മകളായ ശീതളിനെ അവതരിപ്പിച്ചത് അമൃതയായിരുന്നു, മകന്റെ ഭാര്യയായ അനന്യ എന്ന കഥാപാത്രത്തെയാണ് ആതിര ചെയ്തത്. എന്നാല്‍ രണ്ട് പേരും ഇന്ന് സീരിയലിലില്ല, രണ്ടാളും വ്യത്യസ്ത കാരണങ്ങളാൽ പിന്മാറി.
പക്ഷെ സൗഹൃദം അപ്പോഴും അവർ കൂടെക്കൊണ്ടുനടന്നു. അതിനടയില്‍ ആണ് ആതിരയും ശീതളും തമ്മില്‍ പിരിഞ്ഞു എന്ന വാര്‍ത്ത വന്നത്. വർത്തയാണോ ഗോസിപ്പ് ആണോ എന്ന് ഉറപ്പില്ല.
ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ഫോട്ടോകളും എല്ലാം നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കണ്ടാല്‍ തന്നെ സഹോദരിമാരെ പോലെയാണെന്ന് പലരും പറയാറുണ്ട്. ആതിരയുടെ മകനെ കൊണ്ട് അമൃതയെ അമ്മായി എന്നാണ് വിളിപ്പിയ്ക്കുന്നത്. എന്റെ മരുമകനാണ് എന്ന് അമൃതയും പറയാറുണ്ട്. ഇവരുടെ വിഡിയോകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്.
നേരത്തെ ഒരു വീഡിയോയില്‍, കുഞ്ഞ് ആയതിന് ശേഷം അമൃതയുടെ വീട്ടിലേക്ക് പോയതിനെ കുറിച്ച് ഒരു വീഡിയോ ആതിര തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെയാണ് അമൃതയെ കുറിച്ചും അമ്മയെ കുറിച്ചും എല്ലാം വളരെ മോശം കമന്റുകളുമായി ചിലര്‍ വന്നത്.
അമൃതയും ആതിരയും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ, വീട്ടില്‍ വന്നിട്ട് പോലും കുഞ്ഞിനെ എടുത്തില്ലല്ലോ, ഒരു മദ്യാരയുമില്ലാത്ത കുടുംബം, അമൃതയുടെ അമ്മയ്ക്ക് കുറച്ച് വൃത്തിയുള്ള വേഷം ധരിച്ചൂടെ എന്നൊക്കെയുള്ള വളരെ അധികം നെഗറ്റീവ് കമന്റുകളാണ് വീഡിയോയ്ക്ക് വന്നത്.
ആ വീഡിയോയ്ക്ക് വിശദീകരണവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ അമൃതയും ആതിരയും. നെഗറ്റീവ് കമന്റുകളെ അധികം ഞാന്‍ ഗൗരവത്തോടെ എടുക്കാറില്ല. പക്ഷെ ഈ കമന്റുകള്‍ ഞങ്ങളെ രണ്ട് പേരെയും വളരെയധികം വേദനിപ്പിച്ചു.
കമന്റ് എഴുതുന്നവര്‍ക്ക് എന്തും എഴുതാം, പക്ഷെ അത് വായിക്കുന്നവരുടെ മാനസിക അവസ്ഥ കൂടെ മനസ്സിലാക്കണം എന്നൊക്കെ അമൃതയും ആതിരയും പറയുന്നു. രണ്ട് പേരും കളിച്ച് ചിരിച്ചുകൊണ്ട് ആണ് വീഡിയോ എടുത്തിരിയ്ക്കുന്നത്.
ഈ വീഡിയോയ്ക്കും വളരെ മികച്ച സപ്പോർട്ട് ആണ് ലഭിക്കുന്നത്. എത്രയൊക്കെ പ്രതികരിച്ചാലും ഇല്ലങ്കിലും മോശം കമെന്റ് ഇടണം എന്നുള്ളവർ അതുമാത്രമേ ഇടൂ.. മറ്റുള്ളവരുടെ കുറ്റം കണ്ടത്താൻ വേണ്ടി മാത്രം സമൂഹമാധ്യമങ്ങളിൽ കയറുന്നവർ ധാരാളമാണ് എന്നിങ്ങനെ നിരവധി കമെന്റുകളാണ് ഇരുവരുടെയും വീഡിയോയ്ക്ക് വരുന്നത്.
ABOUT KUDUMBAVILAKKU
