
Articles
രണ്ടാം വരവിൽ ആദ്യ ഭാഗത്തെ വെല്ലുന്ന ആകാശഗംഗയിലെ നാല് കൗതുകങ്ങൾ !
രണ്ടാം വരവിൽ ആദ്യ ഭാഗത്തെ വെല്ലുന്ന ആകാശഗംഗയിലെ നാല് കൗതുകങ്ങൾ !

By
വിനയൻ്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രം തന്നെയായിരുന്നു ആകാശഗംഗ . രണ്ടാം ഭാഗം എത്തുമ്പോൾ അതുകൊണ്ടു തന്നെ വാനോളം പ്രതീക്ഷകൾ പ്രേക്ഷകർക്കും ഉണ്ട് . മലയാളികളെ ഒരുകാലത്ത് ഭയപ്പെടുത്തിയ ആ കോവിലകവും കുളവും തീക്കണ്ണുകളും മന്ത്രവാദ കളവും മയൂരിയുടെ സാന്നിധ്യവുമെല്ലാം വീണ്ടും എത്തുകയാണ് . രണ്ടാം വരവിൽ ഒരുപാട് കൗതുകങ്ങൾ ചിത്രത്തിനു വിനയൻ ഒരുക്കിയിട്ടുണ്ട് .
ടിക്ക് ടോക്ക് നായിക
ദിവ്യ ഉണ്ണി അഭിനയിച്ചു തകർത്ത വേഷമാണ് വീണ നായർ അവതരിപ്പിക്കുന്നത് . ദിവ്യ ഉണ്ണിയുടെ കഥാപാത്രം പ്രസവത്തോടെ മരണപ്പെടുകയും മകളായെത്തുന്ന വീണയുടെ കഥാപാത്രത്തിലൂടെ കഥ മുന്നേറുകയുമാണ് . ഒഡിഷനിലൂടെയും മറ്റും കണ്ടെത്തുന്ന പഴയ രീതികളെ പൊളിച്ചടുക്കി നവ മാധ്യമമായ ടിക് ടോകിലൂടെയാണ് നായികയെ വിനയൻ കണ്ടെത്തിയത് .
ആകാശ ഗംഗയിലെ ഉണ്ണിയുടെ തിരിച്ചു വരവ്
ആകാശ ഗംഗയിലെ നായകനായാണ് റിയാസ് സിനിമയിലേക്കെത്തുന്നത് . 19 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും റിയാസ് സിനിമയിലേക്ക് എത്തുന്നത് ആകാശഗംഗ രണ്ടാം ഭാഗത്തിലൂടെയാണ്.
അച്ഛനും മകനും
ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിനയ് സിനിമയിൽ അരങ്ങേറിയത് . ഇപ്പോൾ അച്ഛന്റെ സിനിമയിലും മകൻ സാന്നിധ്യം അറിയിക്കുകയാണ് .
മയൂരിയുടെ സാന്നിധ്യം
ആദ്യ ഭാഗത്ത് ആളുകളെ ഭയപ്പെടുത്തിയത് മയൂരിയുടെ സാന്നിധ്യമായിരുന്നു . എന്നാൽ അധികം വൈകാതെ മയൂരി സിനിമ ലോകത്തോടും ജീവിതത്തോടും വിട പറഞ്ഞു. ഇപ്പോൾ മയൂരിയെ ആകാശഗംഗയിൽ റീക്രീയേറ്റ് ചെയ്തിരിക്കുകയാണ് വിനയൻ . അതെങ്ങനെ ആയിരിക്കും എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകർ .
4 interesting factors of akashaganga 2
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു കെപിഎസി ലളിത. താരം വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിയുകയാണ്. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേയ്ക്ക് അഭിനയ പാടവം...
മലയാള സിനിമയെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല 2023. റിലീസായ ചിത്രങ്ങളില്‍ ഏറിയപങ്കും ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് 2023 ല്‍...