Connect with us

ശ്രീകുമാർ മേനോന് ഒടി വച്ചത് മഞ്ജുവോ കല്യാണോ അതോ ദിലീപോ ?

Articles

ശ്രീകുമാർ മേനോന് ഒടി വച്ചത് മഞ്ജുവോ കല്യാണോ അതോ ദിലീപോ ?

ശ്രീകുമാർ മേനോന് ഒടി വച്ചത് മഞ്ജുവോ കല്യാണോ അതോ ദിലീപോ ?

മഞ്ജു വാര്യർ ശ്രീകുമാർ മേനോന് എതിരെ നൽകിയ പരാതി അക്ഷരാർത്ഥത്തിൽ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് . അടുത്ത ബന്ധം പുലർത്തിയ ഇരുവരും ഒടിയനോടെ അകന്നെങ്കിലും ഇത്രയധികം രൂക്ഷമാണ് പ്രശ്നങ്ങളുടെ കിടപ്പ് എന്ന് ആരും പ്രതീക്ഷിച്ചതല്ല.

പേരെടുത്ത പരസ്യ സംവിധായകനായിട്ടും ശ്രീകുമാർ മേനോന് മലയാള സിനിമയിൽ തിളങ്ങാൻ സാധിച്ചില്ല . ഒടി വിദ്യയിലൂടെ മറിമായം കാണിക്കുന്ന ഒടിയൻ മാണിക്യന്റെ കഥ പറഞ്ഞതോടെ ശ്രീകുമാർ മേനോന് കിട്ടുന്നതെല്ലാം എട്ടിന്റെ പണിയാണ് .

ആദ്യം സിനിമ നേരിട്ട സൈബർ ആക്രമണം . സിനിമ നേരിട്ടത് അത്രയധികം നെഗറ്റിവ് കമന്റുകളാണ്. വളരെ മോശമായ അഭിപ്രായങ്ങളാണ് ചിത്രത്തിന് ആളുകൾ കരുതികൂട്ടിപോലും നൽകിയത് . അന്ന് തുടങ്ങിയതാണ് ശ്രീകുമാർ മേനോന്റെ കഷ്ടകാലം.

ആ സൈബർ ആക്രമണത്തിന് ശ്രീകുമാർ മേനോൻ കാരണം കണ്ടെത്തിയത് മഞ്ജുവിൽ ആയിരുന്നു. മഞ്ജു വാര്യർക്ക് വേണ്ടിയാണു ഇത്തരം ആക്രമണങ്ങൾ തനിക്ക് അനുഭവിക്കേണ്ടി വരുന്നതെന്ന് പല സ്ഥലങ്ങളിലും ശ്രീകുമാർ മേനോൻ പരസ്യമായി പറഞ്ഞു. അപ്പോളൊക്കെ മഞ്ജു കുറച്ച് കഞ്ഞിയെടുക്കട്ടെ എന്ന് മാത്രം ചോദിച്ചു ചിരിച്ചു തള്ളി .

സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഏറ്റുമുട്ടലുകൾ സജീവമായതോടെ ഒരു കേസ് സംബന്ധമായ വാർത്തകളും പ്രചരിച്ചു . പരസ്യത്തില്‍ അഭിനയച്ചതുമായി ബന്ധപ്പെട്ട പണമിടപാടാണ് രണ്ടുപേര്‍ക്കും ഇടയില്‍ ഭിന്നതയ്ക്ക് ഇടയാക്കിയതെന്നും തനിക്ക് ലഭിക്കാനുള്ള 60 ലക്ഷം രൂപയ്ക്കായി ശ്രീകുമാറിന് മഞ്ജു വക്കീല്‍ നോട്ടിസ് അയച്ചിരുന്നുവെന്നും ആയിരുന്നു റിപോർട്ടുകൾ .

പിന്നീട് രണ്ടാമൂഴം എം ടി വാസുദേവൻ നായരുമായി ഉടലെടുത്ത പ്രശ്നങ്ങളും ശ്രീകുമാർ മേനോനെ വിവാദ നായകനാക്കി . പക്ഷെ അയാളെ ഏറ്റവും തകർത്തത് കല്യാൺ ജൂവല്ലേഴ്‌സ് നൽകിയ പരാതിയാണ്. വര്ഷങ്ങളായി ശ്രീകുമാർ മേനോൻ ആയിരുന്നു കല്യാണിന്റെ പരസ്യങ്ങൾ സംവിധാനം ചെയ്തു പോന്നത് . അതിലൂടെയാണ് ശ്രീകുമാർ മേനോൻ മഞ്ജുവിന് രണ്ടാമ വരവിനു അവസരം നല്കയതും.

ഒടിയൻ പ്രതിസന്ധി കത്തി നല്കുമ്പോളാണ് കല്യാൺ ശ്രീകുമാർ മേനോന് എതിരെ രംഗത്ത് വന്നത് . വ്യാജ തെളിവുണ്ടാക്കി യുട്യൂബില്‍ അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ പൊലീസ് കേസ് നൽകുകയായിരുന്നു കല്യാൺ . തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്ററും എറണാകുളം പൊന്നുരുന്നി സ്വദേശിയുമായ മാത്യു സാമുവലിനെതിരെയും യുട്യൂബ് ചാനലായ റെഡ് പിക്‌സ് 24 x 7 നെതിരെയും കേസുണ്ട്. വ്യാജരേഖ ചമയ്ക്കല്‍, സമൂഹമാധ്യമങ്ങള്‍ വഴി അപകതീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

കല്യാണിന്റെ പരസ്യങ്ങള്‍ മുന്‍പ് ശ്രീകുമാര്‍ മേനോനാണ് ചെയ്തിരുന്നത്. എന്നാല്‍ ഇടക്കാലത്ത് ഈ കരാര്‍ കമ്പനി പുതുക്കിയില്ല. ഇക്കാര്യത്തിലുള്ള വിരോധത്താല്‍ മാത്യു സാമുവലുമായി ചേര്‍ന്ന് സ്ഥാപനത്തിനെതിരേ അപകീര്‍ത്തികരമായ വീഡിയോ നിര്‍മ്മിച്ച് പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥാപനത്തിന്റെ വിശ്വാസ്യത പൊതുജനമധ്യത്തില്‍ തകര്‍ക്കുകയായിരുന്നു പിന്നിലുള്ള ലക്ഷ്യമെന്നും പരാതിയിലുണ്ട്. കല്യാണ്‍ ജ്വല്ലേവ്‌സിന്റെ തൃശൂര്‍ പൂങ്കുന്നം ഓഫീസിലെ ജനറല്‍ മാനേജര്‍ കെ ടി ഷൈജുവാണ് തൃശൂര്‍ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്. 

അവിടെയും ശ്രീകുമാർ മേനോൻ വിവാദത്തിൽ കുടുങ്ങി . എന്നാൽ ഏറ്റവും ശക്തമായ രീതിയിൽ ശ്രീകുമാർ മേനോനെ തകർത്തത് ദിലീപിന്റെ പിന്നണി കളികൾ ആവാം എന്ന് സൂചനകൾ ഉണ്ട് . മഞ്ജുവിൽ ദിലീപിനേക്കാൾ സ്വാധീനം ശ്രീകുമാർ മേനോന് ഉണ്ടെന്നു മുൻപ് റോഷൻ ആൻഡ്രൂസ് വ്യക്തമാക്കിയിരുന്നു. “ശ്രീകുമാര്‍ മേനോനാണ് മഞ്ജു വീണ്ടും സിനിമയില്‍ തിരിച്ചുവരുന്നുണ്ട്, കഥകള്‍ കേള്‍ക്കുന്നുണ്ട് എന്നുള്ള വാര്‍ത്ത എന്നോട് പറഞ്ഞത്. അങ്ങനെ ഞാന്‍ കാര്യമറിയാന്‍ ദിലീപിനെ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല. ഇതിനെക്കുറിച്ച് ദിലീപിന് മെസേജും അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതിനും മറുപടി നല്‍കിയിരുന്നില്ല. പിന്നെ മഞ്ജുമായി ബന്ധപ്പെട്ടത് ശ്രീകുമാര്‍ മേനോനിലൂടെയായിരുന്നു.

ശ്രീകുമാര്‍ മേനോനെ വിളിച്ച് മഞ്ജുവുമായിട്ട് അപ്പോയ്‌മെന്റ് എടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം വിളിച്ചു പറയുകയും മഞ്ജുവിനെ കാണാന്‍ സാധിക്കുകയും ചെയ്തു. മഞ്ജുവിന്റെ അടുത്തുപോയി കഥ പറയുകയും അവര്‍ സിനിമ ചെയ്യാന്‍ സമ്മതം അറിയിക്കുകയും ചെയ്തു. ശ്രീകുമാര്‍ മേനോന്‍ വിളിച്ചു പറഞ്ഞത് കൊണ്ടാണ് മഞ്ജുവിനെ കാണാനും സംസാരിക്കാനും പറ്റിയത്.”-റോഷന്‍ പറയുന്നു .

മഞ്ജുവിനെ അളവറ്റ സഹായങ്ങളിലൂടെ പിന്തുണച്ചതോടെ ശ്രീകുമാർ മേനോനോട് ദലീപിന്‌ ശത്രുത ഉണ്ടെന്ന അഭ്യുഹങ്ങളുമുണ്ട്. ഒടിയൻ സിനിമയ്ക്കെതിരെയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും നടന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ദിലീപ് ഫാൻസ് ആണെന്ന ആരോപണവും ശ്രീകുമാർ മേനോൻ ഉന്നയിച്ചിരുന്നു. പ്പോൾ മൊത്തത്തിൽ പണി കിട്ടി നൽകുകയാണ് ശ്രീകുമാർ മേനോൻ എന്ന് മാത്രം പറയാൻ സാധിക്കു.

manju warrier – sreekumar menon controversy

More in Articles

Trending