Connect with us

ഞാൻ എപ്പോ കെട്ടണമെന്നും എപ്പോ ഗർഭം ധരിക്കണമെന്നും തീരുമാനിക്കുന്നത് ഞാനാണ്, അല്ലാതെ നാട്ടുക്കാരല്ല, മാധ്യമപ്രവർത്തകയുടെ കിടിലം കുറിപ്പ് വൈറൽ

Articles

ഞാൻ എപ്പോ കെട്ടണമെന്നും എപ്പോ ഗർഭം ധരിക്കണമെന്നും തീരുമാനിക്കുന്നത് ഞാനാണ്, അല്ലാതെ നാട്ടുക്കാരല്ല, മാധ്യമപ്രവർത്തകയുടെ കിടിലം കുറിപ്പ് വൈറൽ

ഞാൻ എപ്പോ കെട്ടണമെന്നും എപ്പോ ഗർഭം ധരിക്കണമെന്നും തീരുമാനിക്കുന്നത് ഞാനാണ്, അല്ലാതെ നാട്ടുക്കാരല്ല, മാധ്യമപ്രവർത്തകയുടെ കിടിലം കുറിപ്പ് വൈറൽ

സ്ത്രീകള്‍ സമൂഹത്തില്‍ നിന്നും നേരിടുന്ന നിരവധി ചോദ്യങ്ങളുണ്ട്. വിവാഹമായില്ലേ?, കല്യാണം കഴിഞ്ഞിട്ട് ഒരു കൊല്ലമായി… കുഞ്ഞുങ്ങള്‍ ആയില്ലേ? തുടങ്ങി നിരവധി ചോദ്യങ്ങള്‍. ഇതിനൊക്കെയെതിരെ മാധ്യമപ്രവര്‍ത്തകയായ ലക്ഷ്മി നാരായണന്‍ ആഞ്ഞടിച്ചിരിക്കുകയാണ്. വനിത ദിനത്തോട് അനുബന്ധിച്ച് ലക്ഷ്മി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,

പെണ്ണാണ് മറക്കണ്ട
മറക്കുന്നില്ല, കൃത്യമായി ഓര്‍ക്കുന്നുണ്ട്.അതുകൊണ്ടാണല്ലോ ഇടക്കിടിടെ ഇത് കേള്‍ക്കേണ്ടി വരുന്നത് !
*അയ്യോ , കല്യാണം ആയില്ലേ? വീട്ടുകാര്‍ക്ക് ആഗ്രഹങ്ങള്‍ ഒക്കെ കാണില്ലേ ?
വീട്ടുകാര്‍ക്ക് ആഗ്രഹം കാണും അതുപോലെ തന്നെ പ്രധാനമാണല്ലോ എന്റെ ആഗ്രഹങ്ങളും
*കല്യാണം കഴിഞ്ഞിട്ട് ഒരു കൊല്ലമായി…കുഞ്ഞുങ്ങള്‍ ആയില്ലേ?
ഒരു സ്ത്രീ എപ്പോള്‍ ഗര്‍ഭം ധരിക്കണമെന്നും പ്രസവിക്കണമെന്നും തീരുമാനിക്കുന്നത് നാട്ടുകാരല്ല, അവള്‍ തന്നെയാണ്
*കെട്ടിയവന് നല്ല ജോലി ഉണ്ടല്ലോ…പിന്നെ നിനക്ക് എന്തിനാ ജോലി?
എന്റെ കരിയര്‍ എന്റെ ചോയ്‌സ് ആണ്…മറ്റാരും നല്‍കുന്ന ഔദാര്യമല്ല
*നല്ല പെണ്‍പിള്ളേര്‍ വീട്ടിലെ ആണുങ്ങളെ പേടിച്ച് വളരുന്നവരാ*
തെറ്റ് ചെയ്യാത്തത്ര കാലം ആരേം പേടിക്കണ്ടാന്നാ അച്ഛന്‍ പഠിപ്പിച്ചിരിക്കുന്നേ
ആണ്‍പിള്ളേരുമായുള്ള ഈ കൂട്ട് അത്ര ശരിയല്ല
അപ്പോള്‍ ആണുങ്ങള്‍ മൊത്തം ശരിയല്ലെന്നു നിങ്ങള്‍ തന്നെ സമ്മതിച്ചോ ! ഞാന്‍ ഇഗാലിറ്റേറിയന്‍ ആശയത്തിലാ വിശ്വസിക്കുന്നെ
പെണ്‍പിള്ളേര്‍ ആയാല്‍ കുറച്ച് അടക്കോം ഒതുക്കോം ഒക്കെ വേണം
ആവാം , പക്ഷെ ഒരു തിരുത്ത്, ഈ പറയുന്ന അച്ചടക്കം ആണ്‍പിള്ളേര്‍ക്കും നല്ലതാ..
*കുഞ്ഞമ്മേടെ മോളെ നോക്ക്, അമ്മായീടെ മോളെ കണ്ടു പഠിക്ക് *
സോറി, എനിക്ക് ഞാന്‍ ആവാനേ പറ്റൂ ( അവര്‍ വേണമെങ്കില്‍ എന്നെ കണ്ടു പഠിക്കട്ടെ, അതല്ലേ , ഹീറോയിസം ?? ?? )
മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാന്‍ , ജീന്‍സും പാന്റും ഇട്ടു നടന്നോ
ആരാണീ മറ്റുള്ളര്‍ ? അവരും ഞാനുമായി എന്താണ് ബന്ധം ? എനിക്കെന്താണോ കംഫര്‍ട്ടബിള്‍ ഞാന്‍ അത് ധരിക്കുന്നു
വാ തുറന്നാല്‍ തര്‍ക്കുത്തരം , ഞങ്ങള്‍ ഒന്നും ഇങ്ങനെയല്ലാര്‍ന്നു
യോജിക്കാന്‍ കഴിയാത്ത കാര്യങ്ങളോട് ഞാന്‍ പ്രതികരിക്കുന്നു , നിങ്ങള്‍ അതിനെ തര്‍ക്കുത്തരം എന്ന് വിളിക്കുന്നു
ഇങ്ങനെ വലിയ വായില്‍ സംസാരിക്കാതെ, നാളെ വേറൊരു വീട്ടില്‍ പോകേണ്ട പെണ്ണാ
മുന്‍വിധികളോടെ എങ്ങോട്ടും പോകാന്‍ ഞാനില്ല. ഞാന്‍ എങ്ങനെയാണോ , അങ്ങനെതന്നെ ആയിരിക്കും
ഈ ഗതിക്ക് പോയാല്‍ കെട്ടിയോന്‍ ചവിട്ടി പുറത്താക്കും
നല്ല കുട്ടി ഇമേജ് ഉണ്ടാക്കി , കെട്ടിയോള്‍ പോസ്റ്റില്‍ തിളങ്ങാന്‍ തല്ക്കാലം ഉദ്ദേശിക്കുന്നില്ല. ഞാന്‍ എങ്ങനെയാണോ അങ്ങനെ ആയിരിക്കും
രാത്രി സഞ്ചാരം , കയറൂരി വിട്ടേക്കുവാന്ന് നാട്ടുകാര് പറയും
ഗോസിപ്പ് പറയാന്‍ മാത്രം വാ തുറക്കുന്ന നാട്ടുകാര്‍ ആണേല്‍ പറഞ്ഞോട്ടെ , ഞാന്‍ എനിക്ക് ചില പരിധികളും പരിമിതികളും വച്ചിട്ടുണ്ട് . അത് മതി
പെണ്ണല്ലേ , പുറത്ത് പോകുമ്പോള്‍ ഒരു കൂട്ടൊക്കെ വേണ്ടേ
ആ വേണം വേണം ,പെണ്ണായതു കൊണ്ട് മാത്രം ഒരു കൂട്ട് വേണം എന്ന് ഇല്ല. അതിപ്പോള്‍ ആണായാലും ഒരു കൂട്ട് നല്ലതല്ലേ ?
ആണിന്റെ മുന്നില്‍ ഒന്ന് താഴ്ന്നു കൊടുത്തു എന്ന് വച്ച് ഒന്നും വരാനില്ല
തീരെ സൗകര്യമില്ല…ആവശ്യമില്ലാത്ത കാര്യത്തിന് ആരുടെ മുന്നിലും താഴ്ന്നു കൊടുക്കുന്ന പ്രശ്‌നമില്ല
ബന്ധുവീട്ടില്‍ ഒക്കെ ഇടക്ക് പോകണം , ഇല്ലേല്‍ അഹങ്കാരി ആണ് എന്ന് പറയും
എന്നെ കാണാന്‍ എന്റെ വീട്ടില്‍ വരുന്നവരുടെ കണക്ക് ഒന്ന് എടുത്ത് തീര്‍ന്നോട്ടെ , ഉടന്‍ പോകാം ,പിന്നെ മറ്റുള്ളവരുടെ ‘തെറ്റിദ്ധാരണകള്‍’ മാറ്റാന്‍ കളയാന്‍ സമയമില്ല
ഫെമിനിസ്റ്റ് തന്നെ അതേലോ…. അങ്ങനെ ആയിക്കോട്ടെ…അങ്ങനെ തന്നെ ആവണം.. അങ്ങനെ എങ്കില്‍ അങ്ങനെതന്നെ !!

malayalam

More in Articles

Trending