
Interviews
സത്യത്തിൽ ആറു മാസം ആയതേയുള്ളു വിവാഹം രജിസ്റ്റർ ചെയ്‍തിട്ട് – ബിന്ദു പണിക്കർ
സത്യത്തിൽ ആറു മാസം ആയതേയുള്ളു വിവാഹം രജിസ്റ്റർ ചെയ്‍തിട്ട് – ബിന്ദു പണിക്കർ

By
അപ്രതീക്ഷിതമായാണ് സായ് കുമാർ ബിന്ദു പണക്കാരെ വിവാഹം ചെയ്ത വാർത്ത തീപോലെ പടർന്നത് . ഇത് സത്യമാണോ പടച്ചു വിടുന്നതാണോ എന്നൊക്കെയായിരുന്നു ആളുകളുടെ സംശയം. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇവർ തമ്മിൽ വിവാഹിതരായെന്നു വെളിപ്പെടുത്തിയതും . അന്ന് കേട്ട വിവാദങ്ങളെക്കുറിച്ച് പറയുകയാണ് ബിന്ദു പണിക്കർ .
”ബിജുവേട്ടൻ മരിച്ചിട്ട് ഏഴു മാസമേ ആയിരുന്നുള്ളൂ. ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഞാൻ. ആയിടെ സായിയേട്ടന്റെ നേതൃത്വത്തിൽ ഒരു അമേരിക്കൻ ഷോയിലേക്ക് ക്ഷണം വന്നു. എന്റെ ചേട്ടനാണ് നിർബന്ധിച്ച് അയച്ചത്. തിരിച്ചു വന്നപ്പോഴാണ് നാട്ടിൽ പ്രചരിക്കുന്ന വാർത്തകൾ അറിഞ്ഞത്. ഷോയ്ക്ക് ഞങ്ങൾ ഒരേ തരത്തിലുള്ള കോസ്റ്റ്യൂം ഇട്ടതൊക്കെ വലിയ പ്രശ്നമായി പറഞ്ഞു പരത്തി.’’
‘‘പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് സായിയേട്ടന്റെ ചേച്ചിയും ഭർത്താവും എന്റെ വീട്ടിൽ വന്നു സംസാരിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ചൊരു ജീവിതം ഇല്ലെന്നായിരുന്നു എന്‍റെ മറുപടി. അവർക്കതും സമ്മതമായിരുന്നു. അങ്ങനെയാണ് വീണ്ടുമൊരു വിവാഹത്തിലേക്ക് എത്തിയത്. ആറു മാസം മുന്‍പ് 2019 ഏപ്രിൽ 10 നാണ് വിവാഹം റജിസ്റ്റർ ചെയ്തത്. ഒന്നും ഒളിച്ചിട്ടില്ല, ബിന്ദു എന്റെ അനുജത്തിയാണ് എന്നൊന്നും സായിയേട്ടനും എവിടെയും പറഞ്ഞിട്ടില്ല”.
യാദൃച്ഛികമായി ഇരുവരും ഒരേ സ്ഥലത്ത് താമസം തുടങ്ങിയതിനെക്കുറിച്ച് സംസാരിച്ചത് സായ് കുമാറാണ്: ”അബാദിന്‍റെ ഫ്ലാറ്റിനെക്കുറിച്ച് അന്വേഷിച്ചു ചെന്നപ്പോൾ യാദൃശ്ചികമായാണ് ബിന്ദുവും അവിടെ വന്നത് ഫ്ലാറ്റ് അന്വേഷിച്ച് വന്നതാണ്. സംസാരിച്ചു കഴിഞ്ഞ് ഇറങ്ങുമ്പോൾ ഓഫിസിലെ പയ്യൻ ഒരു ചോദ്യം, ‘രണ്ടുപേർക്കും കൂടി ഒരു അഡ്രസ് അല്ലേ വേണ്ടതെന്ന്. ‘അല്ല അനിയാ… ഒന്നാകുമ്പോൾ പറയാം’ എന്നു ഞാനും തമാശയാക്കി.
ബിന്ദുവിന് നാലാം നിലയിലും എനിക്ക് മൂന്നാം നിലയിലും ഫ്ലാറ്റ് ലഭിച്ചു. യാദൃച്ഛികമായി വന്ന ആ ‘ബിന്ദു’വിനെയാണ് എല്ലാവരും കൂടി പറഞ്ഞ് ഇങ്ങനെ ആക്കിയത്. 2009 ൽ തുടങ്ങിയ വിവാഹമോചനക്കേസ് അവസാനിച്ചത് 2017 ലാണ്. അതിനു ശേഷമാണ് ഞങ്ങൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്”.
bindu panikkar about second marriage
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...