Interviews
രണ്ടു വര്ഷം നീണ്ട പ്രണയത്തിൽ സംഭവിച്ച ചതി ! അയാള്‍ കട്ട തേപ്പാണെന്ന് മനസിലാക്കാന്‍ വൈകി. – കരിക്കിലെ വൈറൽ താരം അമേയ !
രണ്ടു വര്ഷം നീണ്ട പ്രണയത്തിൽ സംഭവിച്ച ചതി ! അയാള്‍ കട്ട തേപ്പാണെന്ന് മനസിലാക്കാന്‍ വൈകി. – കരിക്കിലെ വൈറൽ താരം അമേയ !
By
ഒന്ന് രണ്ടു സിനിമയിൽ മുഖം കാണിച്ചെങ്കിലും കരിക്കിലെ ഒറ്റ എപ്പിസോഡ് ആണ് അമേയ മാത്യുവിനെ ശ്രദ്ധേയയാക്കിയത് . അന്ന് സോഷ്യൽ മീഡിയായത് വൈറലായതോടെ ഇൻസ്റാഗ്രാമിലും അമേയക്ക് ഫോളോവേഴ്സ് കൂടി .
ഇപ്പോഴിതാ തന്റെ പ്രണയ പരാജയത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അമേയ. പ്രണയ പരാജയത്തോടെ റിലേഷന്‍ഷിപ്പ് എന്ന സംഭവത്തോട് തന്നെ വെറുപ്പായി തുടങ്ങി എന്നും അതിനാല്‍ പ്രണയമൊന്നും തല്‍ക്കാലം ഇല്ലെന്നുമാണ് അമേയ പറയുന്നത്.
രണ്ട് വര്‍ഷം മുൻപ് ഞാനൊരു സീരിയസ് റിലേഷന്‍ഷിപ്പിലായിരുന്നു. അയാള്‍ കട്ട തേപ്പാണെന്ന് മനസിലാക്കാന്‍ വൈകി. ആ ബന്ധത്തില്‍ ഞാന്‍ സീരിയസ്സായിരുന്നതിനാല്‍ എനിക്ക് ഡിപ്രഷനും കാപര്യങ്ങളുമൊക്കെയായി. എന്നാല്‍ നല്ല കുറച്ച് കൂട്ടുകാര്‍ ഉണ്ടായിരുന്നതിനാല്‍ ഞാനതില്‍ നിന്നും വേഗം മുക്തയായി. അതോടെ ഞാന്‍ ഇനി ഇതിപോലുള്ള ബന്ധങ്ങളില്‍ പെട്ടുപോകരുതെന്ന ഒരു പാഠം പഠിച്ചു.
എനിക്ക് നല്ല കുറേ കൂട്ടുകാരുണ്ട് അതില്‍ ഞാന്‍ ഹാപ്പിയാണ്. നമ്മുടെ എല്ലാ വിഷമത്തിലും സന്തോഷത്തിലും താങ്ങായി നമ്മെ മനസിലാക്കി കൂടെ നില്‍ക്കുന്ന ബന്ധങ്ങള്‍ എന്നും നമുക്ക് ഒപ്പം തന്നെയുണ്ടാകും. ഇതെന്റെ അനുഭവത്തില്‍ നിന്നുമാണ് ഞാന്‍ പറയുന്നത്. ആ പ്രണയം പരാജയപ്പെട്ടതോടെ റിലേഷന്‍ഷിപ്പ് എന്ന സംഭവത്തോട് തന്നെ വെറുപ്പായി തുടങ്ങി. അതുകൊണ്ട് പ്രണയമൊന്നും തല്‍ക്കാലമില്ല.’ അമേയ പറഞ്ഞു.
ameya mathew about breakup
