Malayalam
കല്യാണിയിൽ ഞാൻ അങ്ങനെ കുറ്റങ്ങളൊന്നും കണ്ടിട്ടില്ല, അതിനാൽ വഴക്കു പറയാറുമില്ല; കല്യാണിയെ കുറിച്ച് സായ് കുമാർ
കല്യാണിയിൽ ഞാൻ അങ്ങനെ കുറ്റങ്ങളൊന്നും കണ്ടിട്ടില്ല, അതിനാൽ വഴക്കു പറയാറുമില്ല; കല്യാണിയെ കുറിച്ച് സായ് കുമാർ
മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ബിന്ദു പണിക്കരും സായ് കുമാറും. നിരവധി ജനപ്രിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവരാണ് ഇരുവരും. വില്ലനും നായകനായും സായി കുമാർ തിളങ്ങിയപ്പോൾ ഹാസ്യ കഥാപാത്രങ്ങളിലൂടെയായിരുന്നു ബിന്ദു പണിക്കർ ശ്രദ്ധേയായവുന്നത്. 2009 ലാണ് സായ് കുമാറും ബിന്ദു പണിക്കരും വിവാഹിതരായത്. ഇരുവരും ജീവിതത്തിൽ ഒന്നായ വിശേഷം ഏറെ സന്തോഷത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്.
ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ് രണ്ടു വർഷങ്ങൾക്ക് ശേഷമാണ് സായ് കുമാർ ബിന്ദു പണിക്കാരെ വിവാഹം കഴിക്കുന്നത്. ഭർത്താവിന്റെ മരണശേഷം സിംഗിൾ മദറായി കഴിയുകയായിരുന്നു ബിന്ദു പണിക്കർ. കല്യാണി എന്ന ഒരു മകളാണ് ബിന്ദുവിന് ഉള്ളത്. കല്യാണിയുടെ വലിയ പിന്തുണ താരങ്ങളുടെ വിവാഹ ജീവിതത്തിനുണ്ട്. കല്യാണിയും ഇവർക്ക് ഒപ്പമാണ് താമസം.
ഇപ്പോഴിതാ കല്യാണിയെ കുറിച്ച് സായ് കുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് കല്യാണിയെ കുറിച്ച് സായ് കുമാർ സംസാരിച്ചത്. കല്യാണിയിൽ ഞാൻ അങ്ങനെ കുറ്റങ്ങളൊന്നും കണ്ടിട്ടില്ല. അതിനാൽ വഴക്കു പറയാറുമില്ല. ഇവൾ ഇടയ്ക്ക് കേറി അങ്ങോട്ടും ഇങ്ങോട്ടും പറയും. ഞാൻ നിർത്താൻ പറയും.
കുട്ടികളല്ലേ, അവർക്ക് അവരുടേതായ ആഗ്രഹങ്ങളുണ്ടാകുമല്ലോ. അതിന് വിലങ്ങു തടിയാകില്ല ഞാൻ. മൊത്തത്തിൽ ചിൽ അല്ലെങ്കിൽ ചില്ലാകണമെങ്കിൽ ചിൽ ആണ് ഞാൻ എന്നാണ് സായ് കുമാർ പറയുന്നത്. പിന്നാലെ തങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. നമ്മളെക്കുറിച്ചുള്ള ഗോസിപ്പുകൾ ഏറ്റവും അവസാനമാണ് ഞങ്ങൾ കേൾക്കുക.
പിന്നെ നമ്മൾ എങ്ങനെ ജീവിക്കുന്നു എന്നതിലല്ലേ കാര്യം. നമ്മളെപ്പറ്റി എന്തൊക്കെ പറയുന്നുണ്ട്. ഞങ്ങൾ തമ്മിൽ വേർ പിരിഞ്ഞുവെന്ന് വാർത്ത വന്നിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ സംഭവമായിരുന്നു അത്. ഒരു ദിവസം ഞങ്ങൾ ബെഡ് റൂമിലിരുന്ന് സിനിമ കാണുകയായിരുന്നു. ക്ലൈമാക്സ് ആകാറായി. പെട്ടെന്ന് മോള് വന്ന് വാതിൽ തുറന്നിട്ട്, ഗായ്സ് നിങ്ങൾ അറിഞ്ഞോ? നിങ്ങൾ വേർപിരിഞ്ഞു! ഇപ്പോൾ വാർത്ത കണ്ടതാണെന്ന്.
ആ ശരിയെന്ന് പറഞ്ഞ് ഞങ്ങൾ സിനിമയും കണ്ടിരുന്നുവെന്നാണ് സായ് കുമാർ പറയുന്നത്. പിറ്റേദിവസം എത്രയോ നാളായിട്ടും വിളിക്കാതിരുന്ന സുഹൃത്തുക്കൾ വരെ വിളിച്ചിട്ട് എവിടെയാണ് എന്ന് ചോദിക്കും. എന്റെ ഒരു സുഹൃത്തുണ്ട് മാഞ്ഞൂരാൻ. അവൻ വിളിച്ചു. ചേട്ടൻ എവിടെയാണ് വീട്ടിലാണോ എന്ന് ചോദിച്ചു. അതെ എന്ന് ഞാൻ. ഒന്നുമില്ല ചേട്ടാ വെറുതെ വിളിച്ചതാണ്, കുറേ ആയല്ലോ വിളിച്ചിട്ട് എന്ന് അവൻ.
നീ ചോദിക്കാൻ വന്ന ആള് അടുക്കളയിൽ നിന്ന് കൊഞ്ച് തീയൽ ഉണ്ടാക്കുന്നുണ്ട്. കൊടുക്കാമെന്ന് ഞാൻ പറഞ്ഞു. എല്ലാവരും വിളിച്ചു പറഞ്ഞപ്പോൾ എനിക്കൊരു സംശയം തോന്നിതയാണ് ചേട്ടാ എന്നായി അവൻ എന്നും സായ് കുമാർ പറയുന്നത്. നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകനാണ് സായ് കുമാർ. തീയേറ്ററിലൂടെയാണ് സായ് കുമാർ അഭിനയ ജീവിതം ആരംഭിക്കുന്നത്.
പിന്നീട് റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ അരങ്ങേറുകയായിരുന്നു. നായകനായിട്ടാണ് അരങ്ങേറ്റമെങ്കിലും പിന്നീട് വില്ലൻ വേഷങ്ങളിലാണ് സായ് കുമാർ കയ്യടി നേടിയത്. ആദ്യ വിവാഹത്തിൽ സായ് കുമാറിന് ഒരു മകളുണ്ട്. നടി വൈഷ്ണവിയാണ് സായ് കുമാറിന്റെ മകൾ. സീരിയലുകളിൽ സജീവമാണ് വൈഷ്ണവി.
അതേസമയം, മറ്റൊരു അഭിമുഖത്തിൽ തങ്ങൾക്ക് പരസ്പരം സ്പാർക്ക് ഒന്നും തോന്നിയിരുന്നില്ലെന്ന് സായ് കുമാർ പറഞ്ഞതും ശ്രദ്ധനേടിയിരുന്നു. ഞങ്ങൾക്ക് റൊമാന്റിക് സ്പാർക്ക് ഒന്നും തോന്നിയിട്ടില്ല. കുറച്ചു ആളുകൾ ചേർന്ന് അങ്ങനെ ആക്കിയതാണ്. ഞങ്ങൾ രണ്ടുപേരും രണ്ടു വഴിയിലൂടെ പോയവരാണ്. അതിനെ ആരെയൊക്കെയോ കൊണ്ടെന്ന് കൂട്ടിയോജിപ്പിച്ച് അതിൽ ഉരച്ച് തീ വരുത്തിയതാണ്. വന്ന സ്ഥിതിക്ക് അത് ആളി കത്തിക്കോട്ടെ എന്ന് ഞങ്ങൾ വിചാരിച്ചു. അത്രയേ ഉള്ളൂ’, എന്നാണ് സായ് കുമാർ പറഞ്ഞത്.