
Malayalam
ഷൂട്ടിങ്ങിനായി പണിത കെട്ടിടം കർഷകസംഘത്തിന് സമ്മാനമായി നൽകി വിജയ് സേതുപതി!
ഷൂട്ടിങ്ങിനായി പണിത കെട്ടിടം കർഷകസംഘത്തിന് സമ്മാനമായി നൽകി വിജയ് സേതുപതി!
Published on

By
തമിഴകത്തിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന താരമാണ് വിജയ് സേതുപതി.വളരെ ചുരുങ്ങിയ കാലം കൊണ്ട് വലിയ ആരാധകരെ സമ്പാദിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.സിനിമയ്ക്കതും പുറത്തും താൻ ഒരു നല്ല വ്യക്തിത്വത്തിനുടമയാണെന്ന് നിരവധി തവണ അദ്ദേഹം തെളിയിച്ചതാണ്.ഇപ്പോളിതാ വിജയ് ചെയ്ത മറ്റൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.തന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പണിത കെട്ടിടം അവിടുത്തെ കർഷകസംഗത്തിന് സമ്മാനമായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് വിജയ് സേതുപതി.
വിജയ് സേതുപതി ഏറ്റവും പുതിയതായി അഭിനയിച്ചുകൊണ്ടിരിക്കുന്ന തമിഴ് ചിത്രമാണ് ലാഭം.നാഷണൽ അവാർഡ് ജയത്താവ് എസ് പി ജനനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രുതി ഹസനാണ് നായികയായെത്തുന്നത് .ചിത്രത്തിൽ കർഷക തൊഴിലാളി നേതാവായാണ് വിജയ് സേതുപതി എത്തുന്നത്.ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് പെരുവയൽ എന്ന ഗ്രാമത്തിലാണ്.ഒരുപാട് സ്സീനുകൾ കർഷക യൂണിയൻ ഓഫീസ് കേന്ദ്രീകരിച്ച് എടുക്കേണ്ടതായി ഉണ്ടായിരുന്നു.അതിനായി താൽകാലികമായി ഒരു സെറ്റ് നിർമ്മിക്കാമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞെങ്കിലും അത് വേണ്ടന്ന് പറഞ്ഞ് യഥാർത്ഥ കെട്ടിടം പണിയാൻ നിർദ്ദേശിച്ചത് വിജയ് സേതുപതിയാണ്.ഷൂട്ടിങ്ങിന് ശേഷം അത് കർഷക യൂണിയന് അദ്ദേഹം സമ്മാനമായി നൽകാൻ തീരുമാനിച്ചു.
കലൈയരസൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്യുന്നത് ജഗപതി ബാബുവാണ്.ഇതാദ്യമായല്ല വിജയ് സേതുപതിയും ജനനാഥനും ഒരുമിച്ച് ചിത്രം ചെയ്യുന്നത്.ഇരുവരും ഒന്നിച്ച് ഇതിനു മുൻപും ഒരു ചിത്രം ചെയ്തിട്ടുണ്ട്.
vijay sethupathi gifts building constructed for shooting to farmers union
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...