Actor
നടൻ വിജയ് സേതുപതിയ ആക്രമിച്ചയാൾക്ക് 1001 രൂപ പാരിതോഷികം; ഹിന്ദു മക്കൾ കക്ഷി നേതാവിന് ശിക്ഷ വിധിച്ച് കോടതി
നടൻ വിജയ് സേതുപതിയ ആക്രമിച്ചയാൾക്ക് 1001 രൂപ പാരിതോഷികം; ഹിന്ദു മക്കൾ കക്ഷി നേതാവിന് ശിക്ഷ വിധിച്ച് കോടതി
തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് വിജയ് സേതുപതി. മക്കൾ സെൽവൻ എന്നാണ് ആരാധകർ താരത്തെ സ്‌നേഹത്തോടെ വിളിക്കുന്നത്. നടനായും നിർമ്മാതാവായും ഗാനരചയിതാവുായും എല്ലാം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ് താരം. അതും വളരെ ചുരുങ്ങിയ സമയ കൊണ്ട്.
ഇപ്പോഴിതാ വിജയ് സേതുപതിയെ ബംഗളൂരു വിമാനത്താവളത്തിൽ വച്ച് കൈയ്യേറ്റം ചെയ്തയാളെ പിന്തുണയ്ക്കുകയും നടനെതിരെ ഭീ ഷണി മുഴക്കുകയും ചെയ്ത ആൾക്ക് ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്തെനെതിരെയാണ് വിധി. വിജയ് സേതുപതി ആരാധകർ നൽകിയ പരാതിയിലാണ് കേസ് എടുത്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 504, 506(1) വകുപ്പുകൾ പ്രകാരം ക്രി മിനൽ ഭീ ഷണിയ്ക്കായിരുന്നു കേസ്. മൂന്ന് വർഷമായി നടന്ന വിചാരണയിലാണ് വിധി വന്നിരിക്കുന്നത്. കുറ്റം സമ്മതിച്ച അർജുൻ സമ്പത്തിന് കോടതി 4,000 രൂപ പിഴ ചുമത്തുകയും ചെയ്തു. 2021ൽ ബംഗളൂരൂ വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം.
നടനും ജാതി സംഘ നേതാവുമായ മഹാഗാന്ധിയാണ് നടനെതിരെ ആ ക്രമണം നടത്തിയത്. തമിഴ്നാട്ടിലെ മുൻകാല രാഷ്ട്രീയ നേതാവ് മുത്തുരാമലിംഗ തേവരുടെ സമാധിയിൽ ഗുരു പൂജ ദിവസം പോയി പൂജ നടത്തിക്കൂടെ എന്ന് വിമാനത്തിൽ വിജയ് സേതുപതിക്കൊപ്പം ഉണ്ടായിരുന്ന മഹാ ഗാന്ധി അഭ്യർത്ഥിച്ചപ്പോൾ ‘ആരുടെ ഗുരു’ എന്ന് വിജയ് സേതുപതി ചോദിച്ചുവെന്നാണ് പ്രകോപന കാരണമായി മഹാഗാന്ധി പറഞ്ഞത്.
പിന്നാലെ നടനെ ചവിട്ടിയയാൾക്ക് 1001 രൂപ പാരിതോഷികം നൽകുമെന്ന് അർജുൻ സമ്പത്ത് അന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് സേതുപതി ആരാധകർ പരാതി കൊടുക്കുന്നതും ഇയാൾക്കെതിരെ പോലീസ് കേസെടുക്കുന്നതും. അതേസമയം മഹാരാജ എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി പുറത്തെത്തിയത്.