Connect with us

മഹാരാജ ബോളിവുഡിലേയ്ക്ക്; നായകനാകുന്നത് ആമിർ ഖാൻ; പുറത്ത് വരുന്ന വിവരം ഇങ്ങനെ

Bollywood

മഹാരാജ ബോളിവുഡിലേയ്ക്ക്; നായകനാകുന്നത് ആമിർ ഖാൻ; പുറത്ത് വരുന്ന വിവരം ഇങ്ങനെ

മഹാരാജ ബോളിവുഡിലേയ്ക്ക്; നായകനാകുന്നത് ആമിർ ഖാൻ; പുറത്ത് വരുന്ന വിവരം ഇങ്ങനെ

വിജയ് സേതുപതിയുടേതായി പുറത്തെത്തി തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രമായിരുന്നു മഹാരാജ. റെക്കോർഡുകൾ ഭേദിച്ചായിരുന്നു ചിത്രം മുന്നേറിയത്. വിജയ് സേതുപതിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം കണ്ട ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ ‘മഹാരാജ’ ബോളിവുഡിലേക്ക് റീമേക്കിന് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

ബോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയാണ് സിനിമ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്നതിന് അണിയറപ്രവർത്തകരെ സമീപിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന രിപ്പോർട്ടുകൾ. ഹിന്ദിയിൽ ആമിർ ഖാൻ ആകും നായകനായി എത്തുകയെന്നാണ് വിവരം. സിനിമയുടെ അവകാശങ്ങൾ വമ്പൻ തുകയ്ക്ക് കമ്പനി സ്വന്തമാക്കിയെന്നും സൂചനയുണ്ട്.

ജൂൺ 14ന് റിലീസിനെത്തിയ ചിത്രം ആഗോളതലത്തിൽ 100 കോടിയിലധികം രൂപ നേടിയിരുന്നു. ജൂലായ് 12 മുതൽ മഹാരാജ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചു. കൊരങ്ങ് ബൊമ്മയ്ക്ക് ശേഷം നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത ചിത്രമാണ് മഹാരാജ. ഇതിനിടെ സിനിമയ്ക്കായി നടൻ വാങ്ങിയ പ്രതിഫലവും ചർച്ചയാകുന്നുണ്ട്.

മഹാരാജയ്ക്കായി 20 കോടിയാണ് വിജയ് സേതുപതിക്ക് വാഗ്ദാനം ചെയ്തിരുന്ന ശമ്പളം. എന്നാൽ ഇത് താരം വാങ്ങിയിട്ടില്ലെന്നും അഡ്വാൻസ് തുക മാത്രമാണ് കൈപറ്റിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്. സ്പെൻസ് ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ് മഹാരാജ.

അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രത്തിന്റെ നിർമാണം.

More in Bollywood

Trending