Connect with us

‘മഹാരാജ’യുടെ വിജയത്തിന് പിന്നാലെ സംവിധായകനുമായി കൂടിക്കാഴ്ച നടത്തി വിജയ്; സന്തോഷം പങ്കുവെച്ച് സംവിധായകൻ

Social Media

‘മഹാരാജ’യുടെ വിജയത്തിന് പിന്നാലെ സംവിധായകനുമായി കൂടിക്കാഴ്ച നടത്തി വിജയ്; സന്തോഷം പങ്കുവെച്ച് സംവിധായകൻ

‘മഹാരാജ’യുടെ വിജയത്തിന് പിന്നാലെ സംവിധായകനുമായി കൂടിക്കാഴ്ച നടത്തി വിജയ്; സന്തോഷം പങ്കുവെച്ച് സംവിധായകൻ

വിജയ് സേതുപതിയെ നായകമനാക്കി നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മഹാരാജ’. ജൂൺ 14ന് റിലീസിനെത്തിയ ചിത്രം ആഗോളതലത്തിൽ 100 കോടിയിലധികം രൂപ നേടി കഴിഞ്ഞു. മലയാളത്തിലും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ വിജയത്തിന് പിന്നാലെ സംവിധായകനുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് നടൻ വിജയ്.

നിഥിലൻ സ്വാമിനാഥൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഈ കൂടിക്കാഴ്ചയ്ക്ക് നന്ദി. താങ്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. മഹാരാജയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഒരു അംഗീകാരമായാണ് കാണുന്നത്. താങ്കളുടെ സ്നേഹത്തിനും പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദിയുണ്ടെന്നും നിഥിലൻ കുറിച്ചു.

വളരെപ്പട്ടെന്നാണ് ഈ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുന്നത്. കൊരങ്ങ് ബൊമ്മ എന്ന സിനിമയ്ക്ക് ശേഷം നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത സിനിയായിരുന്നു മഹാരാജ. തിയേറ്ററിൽ എന്ന പോലെ ഒടിടിയിലും മികച്ച പ്രതികരണത്തോടെയാണ് ചിത്രം മുന്നേറുന്നതെന്നാണ് റിപ്പോർട്ടുകൾ.

നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ്. വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് മഹാരാജയിലൂടെ കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകപക്ഷം. കൂടാതെ വാണിജ്യപരമായ നേട്ടം കൊയ്യുന്ന ആദ്യ വിജയ് സേതുപതി ചിത്രം എന്ന ഖ്യാതിയും മഹാരാജ നേടിയിട്ടുണ്ട്.

സസ്പെൻസ് ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.

More in Social Media

Trending