നടി ആശാ ശരത്തിന് ഇത് കന്നിവോട്ട്; നല്ലത് ചെയ്യാൻ കഴിവുള്ളവർ വിജയിക്കണമെന്ന് നടി..

കന്നിവോട്ട് രേഖപ്പെടുത്തി നടി ആശാ ശരത്ത്. പെരുമ്പാവൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ 86-ാം നമ്പർ ബൂത്തിലെത്തിയാണ് നടി തൻ്റെ കന്നി സമ്മതി ദാന അവകാശം വിനിയോഗപ്പെടുത്തിയത്. അച്ഛൻ കൃഷ്ണൻകുട്ടിയുടെ നിർബന്ധ പ്രകാരമാണ് ഇപ്പോൾ ആശാ ശരത്ത്വോട്ട് ചെയ്യാനെത്തിയത്.
18-ാം വയസിൽ പ്രവാസ ലോകത്തേക്ക് പോയതിനായാണ് ഇക്കാലമത്രയും വോട്ട് ചെയ്യാൻ എത്താൻ കഴിയാതെ പോയത്. 82 വയസുള്ള അച്ഛൻ ഒരിക്കൽ പോലും വോട്ട് പാഴാക്കിയിട്ടില്ലെന്നും ഇപ്പോൾ ആശുപത്രിയിലെ ചികിത്സക്കിടയിൽ കഴിയുന്ന അച്ഛൻ ഡോക്ടറോട് പ്രത്യേക അനുവാദം വാങ്ങിയാണ് വോട്ട് ചെയ്യാനെത്തിയതെന്നും ആശാ ശരത് വ്യക്തമാക്കി. ഇന്നത്തെ ചെറുപ്പക്കാർക്ക് ഒരു മാതൃകയാണ് തൻ്റെ അച്ഛനെ പോലുള്ളവരെന്നും ആശാ ശരത് പറയുന്നു.
സിനിമാ ലോകത്തു നിന്നുള്ള സ്ഥാനാർഥികളിൽ നല്ലത് ചെയ്യാൻ കഴിവുള്ളവർ വിജയിക്കണമെന്നാണ് ആഗ്രഹമെന്ന് ആശാ ശരത് പറഞ്ഞു.
Asha sharath poll her first vote..
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...