Actor
ഭംഗിയുള്ള, നല്ല അഴകുള്ള ഒരു പെൺകുട്ടി, എനിക്ക് അതിനോട് ഇഷ്ടം തോന്നി. അന്ന് ഞാനും ചെറുപ്പം ആണ്; ആശാ ശരത്തിനെ കുറിച്ച് കൃഷ്ണകുമാർ
ഭംഗിയുള്ള, നല്ല അഴകുള്ള ഒരു പെൺകുട്ടി, എനിക്ക് അതിനോട് ഇഷ്ടം തോന്നി. അന്ന് ഞാനും ചെറുപ്പം ആണ്; ആശാ ശരത്തിനെ കുറിച്ച് കൃഷ്ണകുമാർ
ബിഗ്‌സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് കൃഷ്ണകുമാർ. ഇപ്പോഴും സിനിമയിലും സീരിയലിലും രാഷ്ട്രീയത്തിലും സജീവമായി നിൽക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രേക്ഷകർക്ക് സുപരിചിതമാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബം ഇടയ്ക്കിടെ തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. കൃഷ്ണ കുമാറും ഭാര്യ സിന്ധുവും നാല് മക്കളും ഉൾപ്പെടുന്ന താര കുടുംബത്തിന് ധാരാളം ആരാധകരുണ്ട്.
ഇപ്പോഴിതാ മുമ്പൊരിക്കൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ഒരു പഴയ ഇഷ്ടത്തെ കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. അത് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ആകാശവാണിയിൽ അനൗൺസർ ആയി ജോലി നോക്കുന്ന കാലം, അന്ന് ഞാൻ കോളജിൽ പടിക്കുകയുമാണ്, പഠനവും ജോലിയും ആസ്വദിച്ച് ചെയ്യുന്ന കാലം. അങ്ങനെ, ഒരിക്കൽ ദൂരദർശനു, വേണ്ടി ഒരു അഭിമുഖത്തിന് വേണ്ടിപോയി .
തൃശൂരിൽ അന്ന് യുവജനോത്സവം നടന്നുകൊണ്ടിരിക്കുകയാണ്. അവിടെ കുറെ കുട്ടികൾ ഇങ്ങനെ പങ്കെടുക്കുന്നു. അവർ അഭിമുഖങ്ങൾ കൊടുക്കുന്നു. അവരിൽ ചിലർ കലാതിലകപട്ടം നേടിയതിലും ഉൾപ്പെടുന്നു. അതിൽ ഒരു പെൺകുട്ടിയെ നമ്മൾ ഇങ്ങനെ ശ്രദ്ധിക്കുന്നു. ആ, സമയത്ത്, ആ കുട്ടിയുടെ, പെരുമാറ്റം കൊണ്ടും വസ്ത്ര ധാരണരീതികൊണ്ടും സൗന്ദര്യം കൊണ്ടും ഞാൻ അവരെ തന്നെ ശ്രദ്ധിച്ചുനിന്നു.
ഭംഗിയുള്ള, നല്ല അഴകുള്ള ഒരു പെൺകുട്ടി. എനിക്ക് അതിനോട് ഇഷ്ടം തോന്നി. അന്ന് ഞാനും ചെറുപ്പം ആണ്. രൂപം മാത്രമല്ല ആ കുട്ടി വളരെ ഭംഗിയായി സംസാരിക്കുകയും ചെയ്തു. ആ പെൺകുട്ടി മനസ്സിൽ ഇങ്ങനെ നിലനിന്നു പോന്നു. ജീവിതം അങ്ങനെ തുടരുന്നു. പക്ഷെ ഈ, പെൺകുട്ടി, എന്റെ മന,സ്സിൽ ഇങ്ങനെ നിലനിൽക്കുന്നുണ്ടായിരുന്നു. ആ കുട്ടി ഇപ്പോൾ എവിടെയാകും എന്ത് ചെയ്യുന്നുണ്ടാകയും എന്നൊക്കെ ചിന്തിക്കുന്നുണ്ടായിരുന്നു.
വർഷങ്ങൾ കഴിഞ്ഞു, ഞാൻ സിനിമയിൽ വരുന്നു, വിവാഹം കഴിഞ്ഞു കുടുംബമായി. അങ്ങനെ പലപ്പോഴായി ഒരു കുട്ടിയെ ഞാൻ സ്‌ക്രീനിൽ ഇങ്ങനെ കാണുന്നുണ്ട്. ആ കുട്ടി ആണോ ഇത് എന്ന് എന്റെമനസിൽ പലകുറി ചോദ്യവും വന്നു. എന്നാൽ അപ്പോഴേക്കും ആ പെൺകുട്ടി, സിനിമ രംഗത്ത് വളരെ പ്രശസ്തയായി മാറിയിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ മേജർ രവിയുടെ ഒരു ചിത്രത്തിൽ ഞാനും ഉണ്ട്. പ്രമോഷൻ വീഡിയോ ഉണ്ടാക്കാൻ വേണ്ടി ലാലേട്ടനും ഞാനും രവിയേട്ടനും ഈ കുട്ടിയും അവിടെ ഉണ്ട്.
അങ്ങനെ അടുത്ത് കണ്ടപ്പോൾ എന്റെ ആ സംശയം കൂടിവന്നു, ഞാൻ ആ കുട്ടിയോട് പറഞ്ഞു ഞാൻ ഒരു കാര്യം ചോദിയ്ക്കാൻ വരികയായിരുന്നു എന്ന്. അപ്പോൾ ആ കുട്ടിയും എന്നോട് പറഞ്ഞു ഞാനും ഒരു കാര്യം ചോദിയ്ക്കാൻ വന്നതാണെന്ന്. അങ്ങനെ, ഞങ്ങൾ, ആ പഴയ തൃശൂർ യൂത്ത്‌ഫെസ്റ്റിവലിന്റെ കാര്യങ്ങൾ ഞങ്ങൾ പരസ്പരം ഷെയർ ചെയ്തു. എന്നെ ചേട്ടനിപ്പോളും ഓർക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു മറന്നാൽ അല്ലെ ഓർക്കേണ്ടത് എന്ന്. എങ്ങനെ മറക്കും അത്രയും നല്ല മുഖം. ചെറുപ്പം മുതൽ ഉള്ള അതെ ഭംഗി ആണ് നിങ്ങൾക്ക് ഇന്നും, എന്നും താൻ പറഞ്ഞു എന്നും കൃഷ്ണകുമാർ പറയുന്നു.
അതേസമയം, കൈനിറയെ ചിത്രങ്ങളാണ് ഇപ്പോൾ ആശാ ശരത്തിനുള്ളത്. മിക്ക ബിഗ് ബജറ്റ് ചിത്രങ്ങളുടെയും ഭാഗമാകാനും പ്രേക്ഷകരുടെ പ്രീതി നേടാനും കുറഞ്ഞ കാലം കാണ്ട് ആശാ ശരത്തിന് കഴിഞ്ഞു. കുങ്കുമപ്പൂവിലെ പ്രൊഫസർ ജയന്തിയാണ് തനിക്ക് എല്ലാ ഭാഗ്യങ്ങളും കൊണ്ടു തന്നതെന്ന് ആശാ ശരത്ത് മുമ്പ് പറഞ്ഞിട്ടുണ്ട്. വളരെ ബോൾഡയതും നാടനായതുമായ കഥാപാത്രങ്ങളിലൂടെയും പ്രീതി സമ്പാദിക്കാൻ താരത്തിന് കഴിഞ്ഞു.
ഫ്രൈഡേ എന്ന ചിത്രത്തിലൂടെയാണ് ആശാ ശരത്ത് സിനിമയിലേയ്ക്കു എത്തിയത്. പിന്നീട് ഒട്ടകനേകം ചിത്രങ്ങളിൽ മലയാളത്തിലെ മുൻനിര താരങ്ങളൊടൊപ്പം അഭിനയിക്കാൻ ആശ ശരത്തിന് അവസരം ലഭിച്ചു. നടി എന്നതിനേക്കാളുപരി നല്ല ഒരു ഡാൻസർ കൂടിയാണ് താരം. മലയാളത്തിന് പുറേ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ താരം അഭിനയുച്ചു കഴിഞ്ഞു.
