വോട്ട് തൃശൂരാണ്; പക്ഷേ സുരേഷിനൊപ്പം നിൽക്കാനാവില്ലെന്ന് ഇന്നസെന്‍റ്…
ചാലക്കുടി ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാര്‍ഥിയാണ് നടൻ ഇന്നസെന്‍റ്. എന്നാൽ അദ്ദേഹത്തിന് വോട്ട് തൃശൂരിലാണ്. അതിനാൽ തന്നെ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. തന്‍റെ സുഹൃത്ത് കൂടിയായ നടൻ സുരേഷ് ഗോപി തൃശൂരിൽ എൻഡിഎ സ്ഥാനാര്‍ഥിയായുണ്ടെങ്കിലും സൗഹൃദത്തിന്‍റെ പേരില്‍ നടനും തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്കൊപ്പം നില്‍ക്കാനാകില്ലെന്ന് ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ് വ്യക്തമാക്കിയിരിക്കുകയാണ്.
സുരേഷ് ഗോപിയുടെ രാഷ്ട്രീയ പാര്‍ട്ടിയല്ല തന്‍റേതെന്നും ഇന്നസെന്‍റ് വ്യക്തമാക്കിയിരിക്കുകയാണ്. അതിനാല്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാനാവില്ല. പക്ഷേ, സുരേഷ് ഗോപി തന്‍റെ നല്ല സുഹൃത്താണെന്നും ഇന്നസെന്‍റ് പറഞ്ഞിരിക്കുകയാണ്. ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയാണെങ്കിലും തൃശ്ശൂര്‍ മണ്ഡലത്തിലെ വോട്ടറാണ് ഇന്നസെന്റ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് ഇന്നസെന്റ് തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്.
Innocent says about Suresh gopi…
