Connect with us

എന്താ ഒരു സ്റ്റൈൽ ; പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി ബിഗ് ബോസ് താരം ബ്ലെസ്‍ലി,

Fashion

എന്താ ഒരു സ്റ്റൈൽ ; പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി ബിഗ് ബോസ് താരം ബ്ലെസ്‍ലി,

എന്താ ഒരു സ്റ്റൈൽ ; പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി ബിഗ് ബോസ് താരം ബ്ലെസ്‍ലി,

ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4-ലെ ഫസ്റ്റ് റണ്ണറപ്പായിരുന്നു ബ്ലെസ്ലി. അവസാന നിമിഷം വരെ മികച്ച ക്രടനം കാഴ്ച്ചവെയ്ക്കാന്‍ സാധിച്ച് ബ്ലെസ്ലി ഇപ്പോള്‍ സംഗീതലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ്. പുതിയ പല പ്രോക്ടുകളും എന്റെ മനസ്സിലുണ്ടെന്ന് ബ്ലെസ്ലി തുറന്ന് പറഞ്ഞിരുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സോഷ്യല്‍ മീഡിയയില്‍ ബ്ലെസ്ലി സജീവമായിരുന്നു.

ബിഗ് ബോസിലെ മറ്റ് മത്സരാര്‍ഥികളുമായുള്ള സൗഹൃദ വിശേഷങ്ങള്‍ ബ്ലെസ്‍ലി സാമൂഹ്യമാധ്യമത്തില്‍ പങ്കുവയ്‍ക്കാറുണ്ട്. കുട്ടി അഖില്‍, ധന്യ എന്നിവര്‍ക്കൊപ്പമൊക്കെയുള്ള ഫോട്ടോ ബ്ലെസ്‍ലി പങ്കുവെച്ചത് ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി പ്രേക്ഷകരെ അമ്പരപ്പിചിരിക്കുകയാണ് ബ്ലസ്‍ലി. സ്റ്റൈലൻ ലുക്കിലാണ് ബ്ലസ്‍ലിയുടെ പുതിയ ചിത്രങ്ങൾ. ഒക്ടോബർ 24ന് തന്റെ ജന്മദിനമാണെന്നും, എന്നാൽ 24 മുതൽ 31വരെ ഏഷ്യാനെറ്റിൽ ഷൂട്ട്‌ ഉള്ളത് കൊണ്ട് ജന്മദിനാഘോഷം 23ലേക്ക് മാറ്റിയ വിവരം വിഷമസമേതം അറിയിക്കുന്നു എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് ബ്ലെസ്‍ലി കുറിച്ചത്. ഏഷ്യാനെറ്റിറ്റിലെ ഏത് പ്രോഗ്രാമിന്റെ ഷൂട്ടാണ് എന്ന് ബ്ലസ്‍ലി വ്യക്തമാക്കിയിട്ടില്ല.

ഇപ്പോഴേ പിറന്നാൾ ആശംസ അറിയിക്കുന്നവർക്ക് ഇപ്പോഴേ നന്ദി എന്നും ഫോട്ടോ പങ്കുവെച്ചുകൊണ്ട് ബ്ലെസ്‍ലി എഴുതിയിട്ടുണ്ട്. പിറന്നാൾ ആശംസിക്കാതെ ബ്ലെസ്‍ലിയുടെ ലുക്കിനെ പ്രശംസിക്കുകയാണ് പലരും. ചില ആരാധകർ മറക്കാതെ ബ്ലെസ്‍ലിക്ക് പിറന്നാൾ ആശംസകൾ നേരുന്നുമുണ്ട്. എന്തായാലും ബ്ലസ്‍ലിയുടെ ജന്മദിന ആഘോഷങ്ങള്‍ ഇപ്പോഴേ തുടങ്ങിയെന്ന് സാരം.

Continue Reading
You may also like...

More in Fashion

Trending

Recent

To Top