Actress
ബലിതർപ്പണം ചെയ്താൽ ആ ത്‌മാവ് ഈ ലോകം വിട്ടുപോകും, എന്റെ ചേട്ടൻ ഈ ലോകം വിട്ടു പോയാൽ ഞാൻ ഈ ലോകത്ത് ജീവിക്കില്ല. അതുകൊണ്ടു ഞാൻ മരിക്കും വരെയും ബലിതർപ്പണം ചെയ്യില്ല; ആശാ ശരത്ത്
ബലിതർപ്പണം ചെയ്താൽ ആ ത്‌മാവ് ഈ ലോകം വിട്ടുപോകും, എന്റെ ചേട്ടൻ ഈ ലോകം വിട്ടു പോയാൽ ഞാൻ ഈ ലോകത്ത് ജീവിക്കില്ല. അതുകൊണ്ടു ഞാൻ മരിക്കും വരെയും ബലിതർപ്പണം ചെയ്യില്ല; ആശാ ശരത്ത്
മിനിസ്‌ക്രീനിലൂടെ എത്തി ബിഗ്‌സ്‌ക്രീനിൽ തന്റേതായ ഇടം നേടിയ താരമാണ് ആശാ ശരത്ത്. സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി മലയാളത്തിൽ തിളങ്ങി നിൽക്കുകയാണ് താരം. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ച താരമാണ് ആശാ ശരത്ത്. നായികാ വേഷങ്ങൾക്ക് പുറമെ സഹനടിയായുളള റോളുകളിലും നടി മോളിവുഡിൽ അഭിനയിച്ചു.
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായി എത്തിയ ആശയെ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയായ കുങ്കുമപ്പൂവ് ആയിരുന്നു. അഭിനയത്തിന് പുറമെ നർത്തകി എന്ന നിലയിലും തിളങ്ങി നിൽക്കുകയാണ് താരം. നിരവധി സ്‌റ്റേജുകളിൽ നൃത്തം അവതരിപ്പിച്ച് ആശാ ശരത്ത് പ്രേക്ഷകർക്ക് മുൻപിൽ എത്തി.
ഇപ്പോൾ മ്യൂസിക്ക് റിയാലിറ്റി ഷോയിൽ ജഡ്ജായും താരം എത്തുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റെ നാൽപ്പത്തിയൊമ്പതാം പിറന്നാൾ. മക്കളും മരുമകനും ഭർത്താവും അമ്മയും ഒക്കെയായി ഒരു കിടിലൻ സർപ്രൈസ് ആണ് ആശക്ക് ഒരുക്കിയത്. ഹപ്രവർത്തകരും ആശക്ക് വേണ്ടി സർപ്രൈസ് ഒരുക്കിയിരുന്നു. ഭർത്താവും അമ്മയും ഫ്ലോറിലേക്ക് എത്തിയിരുന്നു.
ശരത് പിന്നിൽ വന്ന് കണ്ണുപൊത്തിയാണ് ആശയെ ഞെട്ടിച്ചത്. അമ്മയും അങ്ങനെ തന്നെ. മക്കളായ കീർത്തനയും ഉത്തരയും വീഡിയോ കോളിൽ എത്തിയാണ് ആശക്ക് ആശംസകൾ അറിയിച്ചത്. ഉത്തരക്ക് ഒപ്പം ഭർത്താവ് ആദിത്യയും ഉണ്ടായിരുന്നു. ഇതിനിടയിൽ ഡെയിൻ ഡേവിസും ആയുള്ള ഒരുപാട് ചിരി നിമിഷങ്ങളും ആശയുടെ പിറന്നാൾ ദിനം നടന്നു.
എന്നാൽ സന്തോഷ നിമിഷങ്ങൾക്ക് ഒപ്പം ഏറെ വികാരാധീനയായാണ് ആശ ശരത്ത് സംസാരിച്ചത്. താൻ കുറേക്കാലമായി പിറന്നാൾ ആഘോഷം ഒന്നും നടത്താറില്ലെന്നും അതിനു തോന്നാറില്ല എന്നുമാണ് ആശ പറഞ്ഞത്. അതിനു കാരണമായി പറഞ്ഞത് സഹോദരങ്ങളുടെ വേർപാട് ആണ്. നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;
എന്റെ രണ്ടു സഹോദരങ്ങളെയും ദൈവം വിളിച്ചു. എന്റെ അടുക്കൽ നിന്നും അവർ ദൂരേയ്ക്ക് പറന്നു പറന്നു പോയി. ഇപ്പോൾ അവർ ഈശ്വര പാദം പുൽകി. ഞാൻ ഇന്ന് ജീവിതത്തിൽ ഒറ്റയ്ക്ക് ആയിപോയി. ആകെയുള്ളത് ശരത്തേട്ടനും, അമ്മയും മക്കളും മാത്രമാണ്. ഇപ്പോഴും വേണുച്ചേട്ടൻ എന്റെ കൂടെയുണ്ട്. ഇപ്പോഴും ബലിതർപ്പണം ഞാൻ ചെയ്തിട്ടില്ല. ചെയ്യാൻ ശരത്തേട്ടൻ സമ്മതിച്ചിട്ടില്ല.
നമ്മൾ സമ്പൂർണമായി ബലിതർപ്പണം ചെയ്താൽ ആ ത്‌മാവ് ഈ ലോകം വിട്ടുപോകും എന്നാണ് ഹിന്ദു ആചാരപ്രകാരമുള്ള വിശ്വാസം. കാരണം എന്റെ ചേട്ടൻ ഈ ലോകം വിട്ടു പോയാൽ ഞാൻ ഈ ലോകത്ത് ജീവിക്കില്ല. അതുകൊണ്ടുതന്നെ ബലിതർപ്പണം ഞാൻ മരിക്കും വരെയും ചെയ്യില്ല.
ആളുകൾ പറയാറുണ്ട് ചെയ്യണമെന്ന്. പക്ഷെ അതിനുള്ള മനശക്തി എനിക്ക്ഇല്ല. ഇപ്പോഴും ഞാൻ പെരുമ്പാവൂരിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ വേണുച്ചേട്ടന്റെ പ്ളേറ്റ് ഞാൻ എടുക്കും. ഇന്നും ഞാൻ ഏട്ടനെ കാണാറുണ്ട്. എന്റെ കൂടെ തന്നെയുണ്ട് എന്നാണ് ആശ ഇടറുന്ന സ്വരത്തിൽ പറഞ്ഞത്.
അതേസമയം, കൈനിറയെ ചിത്രങ്ങളാണ് ഇപ്പോൾ താരത്തിനുള്ളത്. മിക്ക ബിഗ് ബജറ്റ് ചിത്രങ്ങളുടെയും ഭാഗമാകാനും പ്രേക്ഷകരുടെ പ്രീതി നേടാനും കുറഞ്ഞ കാലം കാണ്ട് ആശാ ശരത്തിന് കഴിഞ്ഞു. കുങ്കുമപ്പൂവിലെ പ്രൊഫസർ ജയന്തിയാണ് തനിക്ക് എല്ലാ ഭാഗ്യങ്ങളും കൊണ്ടു തന്നതെന്ന് ആശാ ശരത്ത് മുമ്പ് പറഞ്ഞിട്ടുണ്ട്. വളരെ ബോൾഡയതും നാടനായതുമായ കഥാപാത്രങ്ങളിലൂടെയും പ്രീതി സമ്പാദിക്കാൻ താരത്തിന് കഴിഞ്ഞു.
ഫ്രൈഡേ എന്ന ചിത്രത്തിലൂടെയാണ് ആശാ ശരത്ത് സിനിമയിലേയ്ക്കു എത്തിയത്. പിന്നീട് ഒട്ടകനേകം ചിത്രങ്ങളിൽ മലയാളത്തിലെ മുൻനിര താരങ്ങളൊടൊപ്പം അഭിനയിക്കാൻ ആശ ശരത്തിന് അവസരം ലഭിച്ചു. നടി എന്നതിനേക്കാളുപരി നല്ല ഒരു ഡാൻസർ കൂടിയാണ് താരം. മലയാളത്തിന് പുറേ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ താരം അഭിനയുച്ചു കഴിഞ്ഞു.