
Articles
ബി ആർ ഷെട്ടിക്കും രണ്ടാമൂഴം വേണ്ട ! മോഹൻലാലും , ബി ആർ ഷെട്ടിയും ഒരുപോലെ കയ്യൊഴിയാൻ കാരണമിതാണ് !
ബി ആർ ഷെട്ടിക്കും രണ്ടാമൂഴം വേണ്ട ! മോഹൻലാലും , ബി ആർ ഷെട്ടിയും ഒരുപോലെ കയ്യൊഴിയാൻ കാരണമിതാണ് !

By
മലയാള സിനിമ ലോകം കാത്തിരുന്ന സിനിമയാണ് രണ്ടാമൂഴം. ഭീമനായി മോഹൻലാൽ എത്തുന്നത് കാത്തിരുന്ന മലയാളികൾക്ക് വലിയ നിരാശയാണ് സംഭവിച്ചത് . കാരണം തിരക്കഥയെ സംബന്ധിച്ചുള്ള തർക്കങ്ങൾ നിലനിന്നത് ചിത്രത്തിന് ഒരു വലിയ നാണക്കേടാണ് സൃഷ്ടിച്ചത്. വര്‍ഷങ്ങള്‍ക്കു മുൻപ് തുടങ്ങിയ ചർച്ചകളാണ് എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാകുന്നു എന്നത് . സിനിമ പ്രഖ്യാപിച്ചത് ശ്രീകുമാർ മേനോൻ ആണ് . ശ്രീകുമാർ മേനോൻ നാല് വര്‍ഷങ്ങള്‍ക്കു മുൻപ് കൈപറ്റിയ തിരക്കഥ ഇതുവരെ സിനിമയാക്കാനുള്ള യാതൊരു സാധ്യതയും കാണാഞ്ഞതോടെ എം ടി കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി എം ടി ക്ക് അനുകൂല വിധി അറിയിച്ചതോടെ സിനിമയുമായി ബന്ധപെട്ടു കേട്ട ആളുകൾ തങ്ങളുടെ അഭിപ്രായം അറിയിച്ച് രംഗത്ത് വന്നു. ബി ആർ ഷെട്ടിയാണ് 100 കോടിയോ 200 കോടിയോ ആയാലും ചിത്രം നിർമിക്കാൻ തയ്യാറായി നിന്നത്. പക്ഷെ തര്‍ക്കങ്ങള്‍ മുറുകിയതോടെ മോഹൻലാൽ നിലപാട് അറിയിച്ചു. താൻ അങ്ങനെ ഒരു സിനിമയിൽ അഭിനയിക്കും എന്ന് പറഞ്ഞിട്ടേ ഇല്ലെന്നാണ് മോഹൻലാലിൻറെ ഭാഷ്യം .
ഈ നിലപാട് പക്ഷെ വസ്തുത വിരുദ്ധമാണെന്നു ചൂണ്ടി കാണിച്ച് പലരും മോഹൻലാലിൻറെ പഴയ അഭിമുഖങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതിനിടയിൽ മഹാഭാരതം സിനിമയാക്കുന്നുവെന്നു പറഞ്ഞു മറ്റൊരു നിർമാതാവുമായി ശ്രീകുമാർ മേനോനും രംഗത്ത് വന്നു . ഒടിയൻ നൽകിയ പാഠങ്ങൾ ശ്രീകുമാർ മേനോൻ പഠിച്ചുവോ എന്നത് അടുത്ത ചിത്രത്തിലാണ് അറിയാനുള്ളത്.
ഒടുവിൽ ബി ആർ ഷെട്ടിയും രണ്ടാമൂഴം കയ്യൊഴിഞ്ഞു . സംവിധായകന് ശ്രീകുമാര്‍ മേനോനുമായി ചേര്‍ന്ന് ആയിരം കോടിയുടെ പ്രൊജക്ടില്‍ രണ്ടാമൂഴം സിനിമയായി ഇറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരിലും മറ്റ് ഭാഷകളില്‍ മഹാഭാരതം എന്ന പേരിലും സിനിമ ഇറക്കാനായിരുന്നു പദ്ധതി. എന്നാല്‍ എംടിയും സംവിധായകനും തമ്മിലുണ്ടായ പ്രശ്നങ്ങളും വിവാദങ്ങളും കണക്കിലെടുത്താണ് പിന്മാറ്റമെന്ന് ബി ആര് ഷെട്ടി വ്യക്തമാക്കി.
പ്രധാന പ്രശ്നം ശ്രീകുമാർ മേനോൻ തന്നെ ആണെന്നതാണ് എല്ലാത്തിലും ഉയർന്നു നിൽക്കുന്ന കാരണം. ഏറ്റെടുത്ത ജോലി പൂർത്തിയാക്കിയതിനു ശേഷം മറ്റു സിനിമകളിലേക്ക് കടന്നിരുന്നെങ്കിൽ ഇങ്ങനെയൊരു ചർച്ച ഉണ്ടാകില്ലായിരുന്നു. ബി ആർ ഷെട്ടി എന്ന അത്രയും തുക നല്കാൻ തയാറായ നിർമാതാവ് ഉള്ളപ്പോൾ അതിനെ ഉപയോഗിക്കാതെ പോയത് വലിയ മണ്ടത്തരം. ഒടിയൻ വിവാദങ്ങൾ സൃഷ്ടിച്ചപ്പോൾ അഭിനേതാക്കളെയും ശ്രീകുമാർ മേനോൻ കുറ്റപ്പടുത്തിയത് മോഹൻലാലിന് കൂടെ ഇനിയും പ്രവർത്തിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കി കാണണം ! എന്തയാലും രണ്ടാമൂഴം ഇനി ഉണ്ടാകുമോ എന്നത് കാത്തിരുന്നു കാണാം .
randamoozham controversy reason
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു കെപിഎസി ലളിത. താരം വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിയുകയാണ്. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേയ്ക്ക് അഭിനയ പാടവം...
മലയാള സിനിമയെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല 2023. റിലീസായ ചിത്രങ്ങളില്‍ ഏറിയപങ്കും ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് 2023 ല്‍...