Malayalam
രണ്ടാമൂഴം ഇനി ഉണ്ടാകില്ല; വിവാദങ്ങള്‍ക്ക് അവസാനം
രണ്ടാമൂഴം ഇനി ഉണ്ടാകില്ല; വിവാദങ്ങള്‍ക്ക് അവസാനം
എം ടി വാസുദേവന്‍നായരുടെ പ്രമുഖ നോവല്‍ രണ്ടാമൂഴം സിനിമയാക്കുന്നതു സംബന്ധിച്ച് ഉടലെടുത്ത വിവാദങ്ങള്‍ക്ക് അവസാനം. മോഹന്‍ലാലിനെ നായകനാക്കി എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ച രണ്ടാമൂഴം ഇനി ഉണ്ടാകില്ല. സംവിധായകനും തിരക്കഥാകൃത്തും തമ്മിലുള്ള തര്‍ക്കത്തില്‍ ഇരൂകൂട്ടരും എത്തിച്ചേര്‍ന്ന ഒത്തുതീര്‍പ്പു ധാരണ സുപ്രീം കോടതി അംഗീകരിച്ചു.
tകഴിഞ്ഞ ദിവസമാണ് കേസ് കോടതിക്കു പുറത്തുവച്ച് ഒത്തുതീര്‍പ്പിലെത്താന്‍ ഇരുപക്ഷവും ധാരണയായത്. ഈ ധാരണ സുപ്രീം കോടതിക്കു മുന്നില്‍ വയ്ക്കുകയായിരുന്നു. അതിന്‍ പ്രകാരം രണ്ടാമൂഴത്തിന്റെ തിരക്കഥ എംടി വാസുദേവന്‍ നായര്‍ക്കു തിരിച്ചു നല്‍കും. എംടിക്കായിരിക്കും തിരക്കഥയില്‍ പൂര്‍ണ അവകാശം. അഡ്വാന്‍സ് ആയി ശ്രീകുമാര്‍ മേനോനില്‍ നിന്ന് എംടി കൈപ്പറ്റിയ ഒന്നേകാല്‍ കോടിയും തിരിച്ചുനല്‍കും.രണ്ടാമൂഴത്തിന്റെ പ്രമേയം അടിസ്ഥാനമാക്കി ശ്രീകുമാര്‍ മേനോന്‍ സിനിമ ചെയ്യില്ല. മഹാഭാരതം പ്രമേയമാക്കി സിനിമയെടുക്കാമെങ്കിലും ഭീമനെ കേന്ദ്ര കഥാപാത്രമാക്കരുതെന്നും ഒത്തുതീര്‍പ്പു ധാരണയില്‍ പറയുന്നു.