Articles
ലൂസിഫറിനെ മെഗാഹിറ്റാക്കിയ ആ 6 വിവാദങ്ങൾ !
ലൂസിഫറിനെ മെഗാഹിറ്റാക്കിയ ആ 6 വിവാദങ്ങൾ !
By
മലയാള സിനിമയിൽ ചരിത്രം കുറിക്കാനുള്ള വരവാണ് ലൂസിഫറിന്റെത് . മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറുമ്പോൾ ഏറ്റവും സന്തുഷ്ടർ മോഹൻലാൽ ആരാധകരാണ്. ഏറെ കാലമായി അവർ കാണാൻ കാത്തിരുന്ന മോഹൻലാലിനെ മുന്നിൽ കൊണ്ട് വന്നു നിർത്തുകയാണ് ലൂസിഫറിലൂടെ പ്രിത്വിരാജ്. അത്രക്ക് മാസ്സ് പ്രകടനമാണ് ചിത്രത്തിൽ മോഹൻലാൽ കാഴ്ച വച്ചത് .
എന്നാൽ വിവാദങ്ങൾ ചിത്രത്തെ വെറുതെ വിട്ടില്ല . തുടക്കം മുതൽ റിലീസിന് ശേഷവും ആ വിവാദങ്ങൾ ലൂസിഫറിനെ പിന്തുടർന്നു . ഒരു വിധത്തിൽ വിവാദങ്ങൾ ഗുണമാകുകയായിരുന്നു ലൂസിഫറിന് . ലൂസിഫറിനെ ചുറ്റിപറ്റി ഒട്ടേറെ വിവാദങ്ങൾ ഉണ്ടായിരുന്നെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ആറു വിവാദങ്ങളുണ്ട്. അതിൽ ഒന്നാമത്തേത് ഇല്യൂമിനാറ്റി ആണ്. സിനിമ ഗ്രൂപുകളിൽ ലൂസിഫർ ഇലയുമിനിറ്റി വലിയ ചർച്ചകൾ വഴി വച്ചിരുന്നു.
പണം- അധികാരം- രാഷ്ട്രീയം തുടങ്ങിയ അതി ഗൗരവുമുള്ള വിഷയങ്ങളിലൂടെ ഡെവലപ്പ് ചെയ്യാവുന്ന കഥയായിരുന്നു ഇത്. അതുപോലെ ഇല്യൂമിനാറ്റി പോലുള്ള സാങ്കല്‍പ്പിക ഗൂഢ സംഘങ്ങളിലെ നായകനെപ്പോലെ തോനുന്ന കഥാഗതിയും . ലൂസിഫർ എന്ന പേര് തന്നെയായിരുന്നു അതിനു പ്രധാനം. ചെകുത്താന്റെ പേരും അത്തരത്തിലുള്ള ചില നിഗൂഢതകളുമൊക്കെ സിനിമയെ ആദ്യം തന്നെ വിവാദത്തിലാക്കി.
രണ്ടാമത്തേത് ഇന്ദിര ഗാന്ധി കുടംബം വിവാദം – ലൂസിഫർ ആണ്. രാഷ്ട്രീയം പശ്ചാത്തലമാകുന്നത് കൊണ്ട് തന്നെ ലൂസിഫർ മുന്നേറുന്നത് ആ ഒരു തലത്തിലാണ് . കുടുംബവാഴ്ചയും മറ്റും വിഷയമാകുമ്പോൾ ഇന്ദിരാഗാന്ധി കുടുംബ വാഴ്ചയെ നേരിട്ടല്ലെങ്കിൽ പോലും ലൂസിഫർ തൊടുന്നുണ്ട്. ടോവിനോ തോമസിന്റെ രാഹുൽ ഗാന്ധി ഗെറ്റപ്പും മഞ്ജു വാര്യരുടെ സഹോദരി വേഷവും തുടങ്ങി ആളുകൾക്ക് ചിന്തിച്ചാൽ മനസിലാകുന്ന ചില സൂചനകൾ മുരളി ഗോപിയും പ്രിത്വിരാജ്ഉം ഇട്ടു തരുന്നുണ്ട്. അതൊരു ചർച്ചയായി പലയിടത്തും ഉയർന്നു വന്നിരുന്നു.
മൂന്നാമത് ലൂസിഫർ എന്ന പേരാണ്. ക്രിസ്തീയ മത വിശ്വാസികളെ ചിത്രത്തിന്റെ പേര് വല്ലാതെ മുറിവേൽപ്പിച്ചു . കാരണം ക്രിസ്‌തീയ ബിംബങ്ങളെ സിനിമ അവഹേളിക്കുകയാണെന്നും ദൈവത്തിന്റെ ശപിക്കപ്പെട്ട മാലാഖയായ ലൂസിഫറിനെ മഹത്വവത്‌ക്കരിക്കുകയാണെന്നും ആരോപിച്ച് ചില ക്രിസ്‌തീയ സംഘടനകൾ കൂടി രംഗത്ത് വന്നതോടെയാണ് ഇത് സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും തുടക്കമായത്. ലൂസിഫർ എന്ന പദത്തിന് പ്രഭാത നക്ഷത്രം അല്ലെങ്കിൽ വെളിച്ചം എന്നാണ് അർത്ഥം. സാത്താന്റെ മറ്റൊരു പേരാണ് ലൂസിഫർ എന്നും കരുതപ്പെടുന്നു. മനുഷ്യന്റെ ഉത്പത്തിക്ക് മുമ്പ് ദൈവനിഷേധം നടത്തിയതിന്റെ പേരിൽ സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ട ദൈവത്തിന്റെ പ്രിയപ്പെട്ട മാലാഖയായിരുന്നു ലൂസിഫറെന്നാണ് ബൈബിൾ പറയുന്നത്. ലോകത്ത് പാപത്തിന്റെ തുടക്കവും ലൂസിഫറിൽ നിന്നാണെന്ന് ബൈബിൾ പറയുന്നു. ഇതൊക്കെയാണ് ലൂസിഫറിനെതിരെ ക്രിസ്ത്യൻ മത വിശ്വാസികൾ പടയൊരുങ്ങിയതിനു കാരണം.
അന്തരിച്ച സംവിധായകൻ രാജേഷ് പിള്ള ഏഴു വർഷങ്ങൾക്ക് മുൻപ് മോഹൻലാലിനെ നായകനാക്കി ചിത്രീകരിക്കാൻ ഉദ്ദേശിച്ചിരുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ കന്നിസംവിധാനത്തിൽ ഒരുങ്ങിയ ലൂസിഫർ എന്നതാണ് ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള മറ്റൊരു വിവാദം.മോഹൻലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന സിനിമ ഒരുക്കാൻ സംവിധായകൻ രാജേഷ് പിള്ള ആലോചിച്ചിരുന്നതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേ സിനിമയാണോ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറെന്നും സിനിമാലോകത്തും ആരാധകർക്കിടയിലും ചർച്ചയായിരുന്നു. രണ്ടിലും മോഹൻലാൽ നായകനായി എത്തിയതാണ് സംശയത്തിന്റെ പ്രധാന കാരണം.
സിനിമയിലെ വരിക വരിക സഹജരേ എന്ന ഗാനം അനുവാദമില്ലാതെ വികലമായി സിനിമയില്‍ അവതരിപ്പിച്ചുവെന്നാണ്മറ്റൊരു വിവാദം . സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ച ദീപക് ദേവിനെതിരെയാണ് ദേവരാജന്‍ സ്മാരക ട്രസ്റ്റ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
അംശി നാരായണ പിള്ള രചിച്ച് ദേവരാജന്‍ മാഷ് ചിട്ടപ്പെടുത്തിയ യഥാര്‍ത്ഥ ഗാനത്തിന്റെ ചടുലതയും മാര്‍ച്ച് പാസ്റ്റിന്റെ സ്വഭാവവും മാറ്റി ഓര്‍ക്കസ്‌ട്രേഷനില്‍ വരെ മാറ്റം വരുത്തിയാണ് സംഗീത സംവിധായകന്‍ ദീപക് ദേവ് ഈ ഗാനം ലൂസിഫറില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നതെന്നും ഇത് യഥാര്‍ത്ഥത്തില്‍ ദേവരാജന്‍ ഈണം നല്‍കിയ ഗാനത്തെ വികലമാക്കുകയാണ് ചെയ്തതെന്ന് ദേവരാജന്‍ സ്മാരക ട്രസ്റ്റ് ആരോപിക്കുന്നു.
ഒടുവിലെത്തിയിരിക്കുന്ന വിവാദം പോലീസിൽ നിന്നുമാണ്. എന്റെ പിള്ളേരെ തൊടുന്നോടാ” എന്ന ക്യാപ്ഷനുമായി പ്രത്യക്ഷപ്പെട്ട ലൂസിഫര്‍ സിനിമയുടെ പരസ്യത്തിനെതിരെ പോലീസ് അസോസിയേഷന്‍. ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പോലീസുകാരന്റെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രവുമായാണ് പുതിയ പരസ്യം പ്രത്യക്ഷപ്പട്ടത്. പരസ്യത്തിനെതിരെ അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനും പരാതി നല്‍കി.
സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്തുന്നതാണ് പരസ്യമെന്ന് പരാതിയില്‍ പറയുന്നു. ഇത്തരം പരസ്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണം. പോലീസ് കുടുംബങ്ങള്‍ ചിത്രം ബഹിഷ്‌കരിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. പോലീസിനെ മനഃപൂര്‍വം ആക്രമിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ നാട്ടില്‍ നടന്നു വരുന്നുണ്ട്.എന്തായാലും വിവാദങ്ങൾക്കിടയിലും ലൂസിഫർ വമ്പൻ വിജയവുമായി കുതിക്കുകയാണ് . അഞ്ചു ദിവസം കൊണ്ടാണ് ചിത്രം നൂറു കോടി ക്ലബ്ബിൽ എത്തിയത്.
6 controversies of lucifer movie