Malayalam
രണ്ടാമൂഴം:എം.ടി വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു!
രണ്ടാമൂഴം:എം.ടി വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു!
രണ്ടാമൂഴം കേസില്‍ സംവിധായകന്‍ വി.എ. ശ്രീകുമാറിന് എതിരെ എം.ടി വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. നാലാഴ്ചയ്ക്ക് ശേഷം ഹര്‍ജിയില്‍ വാദം കേള്‍ക്കും. ശ്രീകുമാര്‍ നല്‍കിയ ഹര്‍ജിയില്‍ എം.ടിയ്ക്ക് നോട്ടീസ് അയച്ചു. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എം.ടി. നല്‍കിയ ഹര്‍ജിയിലെ നടപടികള്‍ ആണ് സ്റ്റേ ചെയ്തത്.
എംടിയും ശ്രീകുമാറും 2014- ലാണ് കരാര്‍ ഒപ്പുവെച്ചത്. അഞ്ച് വര്‍ഷമായിട്ടും സിനിമ എടുക്കാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരിച്ചു ചോദിച്ച് എം ടി കോടതിയെ സമീപിച്ചത്. കോഴിക്കോട് മുന്‍സിഫ് കോടതിയിലാണ് എം ടി ആദ്യം ഹര്‍ജി നല്‍കിയത്.
ഇതേതുടര്‍ന്ന് മദ്ധ്യസ്ഥത വേണമെന്ന് ആവശ്യപ്പെട്ട് വി എ ശ്രീകുമാര്‍ അപ്പീല്‍ കോടതിയായ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ഇത് തള്ളി. പിന്നാലെ ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ഈ ആവശ്യം തള്ളി. കേസ് മുന്‍സിഫ് കോടതിയില്‍ തുടരുകയാണ്.
about randamoozham movie