Articles
മമ്മൂട്ടിയുടെ 21 ‘രാജ’ മാസ്സ് !! ബോക്സ് ഓഫീസ് മലർത്തിയടി !!!
മമ്മൂട്ടിയുടെ 21 ‘രാജ’ മാസ്സ് !! ബോക്സ് ഓഫീസ് മലർത്തിയടി !!!
By
മലയാള സിനിമയിൽ നായകനായി വന്നു നായകനായി തന്നെ നിലനിൽക്കുന്ന നടനാണ് മമ്മൂട്ടി. അമ്പതു വര്ഷങ്ങളിലേക്ക് ചുവടു വെക്കുകയാണ് മമ്മൂട്ടിയുടെ സിനിമ ജീവിതം. ഒട്ടേറെ കഥാപാത്രങ്ങൾ മമ്മൂട്ടിയുടെ ജീവൻ വച്ചു . വൈകാരിക രംഗങ്ങൾ ഇത്രക്ക് മനോഹരമായി , കയ്യടക്കത്തോടെ അവതരിപ്പിക്കാൻ ഇന്നും മലയാള സിനിമയിൽ മമ്മൂട്ടിയെ പോലെ ഇല്ല. മമ്മൂട്ടിയുടെ സഹതാരങ്ങൾ പോലും എടുത്ത് പറഞ്ഞിട്ടുള്ള ഒരു പ്രത്യേകതയാണ് അത്. കരിയാറിലൂടനീളം എല്ലാത്തരം വേഷങ്ങളും അവതരിപ്പിച്ച മമ്മൂട്ടിയുടെ കഥാപാത്രങ്ങളിൽ ചിലതിനു ഒരു പ്രത്യേകതയുണ്ട് . രാജ എന്ന പേര് മമ്മൂട്ടിക്ക് ഒരു ഭാഗ്യമാണെന്ന് കരുതാം. കാരണം എത്രയധികം ചിത്രങ്ങളിലാണ് അദ്ദേഹം ആ പേരിൽ എത്തിയിരിക്കുന്നത്? പലർക്കും അതിൽ രാജമാണിക്യവും , രാജയും , പഴശ്ശി രാജയുമൊക്കെയേ അറിയാൻ സാധ്യത ഉള്ളു.
1981 ൽ എത്തിയ മുന്നേറ്റം എന്ന ശ്രീകുമാരൻ തമ്പി ചിത്രത്തിൽ തുടങ്ങി ഇപ്പോൾ മധുര രാജ വരെ രാജ ചേർത്തുള്ള പേരുകൾ എത്തിയിരിക്കുകയാണ്. ഈ പേരുകളിലൂടെ ഒന്ന് തിരിഞ്ഞു നോക്കാം.
1981 ൽ പുറത്തിറങ്ങിയ മുന്നേറ്റം എന്ന ചിത്രത്തിൽ മമ്മൂട്ടി വേഷമിട്ടത് രാജപ്പൻ എന്ന പേരിലാണ്. സുമലത, രതീഷ് , മേനക തുടങ്ങിയവർ വേഷമിട്ട ചിത്രം എസ് കുമാറാണ് നിർമിച്ചത് . ശ്രീകുമാരൻ തമ്പി സംവിധാനം നിർവഹിച്ചു. ഉണ്ണി മേനോൻ ഈ ചിത്രത്തിലൂടെയാണ് ഗാനരംഗത്ത് ശ്രേധേയനാകുന്നത് .
1982 ൽ പുറത്തിറങ്ങിയ വീട് എന്ന ചിത്രത്തിൽ രാജശേഖര മേനോൻ എന്നാണ് മമ്മൂട്ടിയുടെ പേര്. സിനിമയിൽ സറീന വഹാബ് , ശങ്കരാടി , ബാലൻ കെ നായർ, കുതിരവട്ടം പപ്പു തുടങ്ങിയവർ ആണ് അണിനീരന്നത് .റഷീദ് കാരാപ്പുഴയാണ് ചിത്രം സംവിധാനം ചെയ്തത് .
1982 ൽ തന്നെ ഇറങ്ങിയ ശരവര്ഷത്തിലും രാജശേഖരൻ എന്ന വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. ബേബി സംവിധാനം ചെയ്ത ചിത്രത്തിൽ സുകുമാരൻ , സറീന വഹാബ് , സത്യകല തുടങ്ങിയവരൊക്കെയാണ് വേഷമിട്ടത്.
1983 ൽ ഒട്ടേറെ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി എത്തിയത്. നദി മുതൽ നദി വരെ എന്ന വിജയ് ആനന്ദ് ചിത്രത്തിൽ രാജു എന്ന കഥാപാത്രമായി മമ്മൂട്ടി എത്തി .എം ജി സോമൻ, രതീഷ് , മേനക , ലക്ഷ്മി ഒക്കെയായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്.
അതെ വര്ഷം തന്നെ ആണ് ഐ വി ശശി സംവിധാനം ചെയ്ത നാണയം റിലീസ് ചെയ്തത് . ഈ ചിത്രത്തിലും മമ്മൂട്ടി രാജു എന്ന കഥാപാത്രമായാണ് എത്തിയത്. മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച ചിത്രം കൂടിയാണ് നാണയം. പൂർണിമ ജയറാമും സീമയുമായിരുന്നു നായികമാർ.
1984 ൽ തന്നെ പുറത്തിറങ്ങിയ ജോഷി ചിത്രം ആൾകൂട്ടത്തിൽ തനിയെയിൽ മമ്മൂട്ടി രാജൻ ആയിരുന്നു.ഇതും മോഹൻലാൽ ഒപ്പമുള്ള ചിത്രമാണ്. സീമയാണ് നായിക ആയത്. എം ടി വാസുദേവൻ നായരുടെ തിരക്കഥ ആയിരുന്നു .
1984 ൽ തന്നെ ജോഷി സംവിധാനം ചെയ്ത കോടതിയിൽ മമ്മൂട്ടി രാജേന്ദ്രൻ ആയിരുന്നു. പ്രതാപചന്ദ്രൻ ആയിരുന്നു നിർമാതാവ്. മമ്മൂട്ടിക്കൊപ്പം കവിയൂർ പൊന്നമ്മ , രതീഷ് തുടങ്ങിയവർ വേഷമിട്ടു.
1985 ലേക്ക് കടക്കുമ്പോൾ തമ്മിൽ തമ്മിൽ എന്ന സാജൻ ചിത്രത്തിൽ ഡോക്ടർ രാജഗോപാലായാണ് മമ്മൂട്ടി എത്തിയത്. റഹ്മാൻ , ശോഭന , തിലകനൊക്കെയാണ് ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വേഷമിട്ടത്.
1986 ൽ ഇറങ്ങിയ ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന സിനിമയിൽ രാജൻ ആയാണ് മമ്മൂട്ടി വേഷമിട്ടത്. തേവലക്കര ചെല്ലപ്പൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ശോഭനയും മേനകയും തിലകനുമാണ് മറ്റു താരങ്ങൾ.
അതെ വര്ഷം തന്നെ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത മൂന്നു മാസങ്ങൾക്കു മുൻപ് എന്ന ചിത്രത്തിൽ മമ്മൂട്ടി , , നെടുമുടി വേണു , ഉർവശി , അംബിക എന്നിവരാണ് താരങ്ങളായത്. ഈ സിനിമയിൽ ഡോക്ടർ രാജശേഖരനായാണ് മമ്മൂട്ടി എത്തിയത്.
പിന്നെ വർഷങ്ങൾ പിന്നിട്ട് 2004 ൽ എത്തിയപ്പോൾ വജ്രം എന്ന ചിത്രത്തിൽ ദേവരാജൻ ആയാണ് മമ്മൂട്ടി എത്തിയത്. നന്ദിനി , വസുന്ധര ദാസ്, രാജൻ പി ദേവ് , ബാബു ആനറാണി തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിട്ടത്.
2005 എത്തിയ അൻവർ റഷീദ് ചിത്രം രാജമാണിക്യം ആണ് മമ്മൂട്ടിയുടെ കരിയറിലെ ഒരു വലിയ ഹിറ്റ് ആയ രാജ. ബെല്ലാരി രാജയായി മമ്മൂട്ടി തിളങ്ങിയപ്പോൾ റഹ്മാൻ, മനോജ് കെ ജയൻ , പദ്മപ്രിയ , സായി കുമാർ തുടങ്ങിയവർ വേഷമിട്ടു.
2009 ൽ എത്തിയ ഹരിഹരൻ ചിത്രം പഴശ്ശി രാജയിൽ ടൈറ്റിൽ റോളിലാണ് മമ്മൂട്ടി എത്തിയത്. കനിഹ , മനോജ് കെ ജയൻ, ശരത്കുമാർ , പദ്മപ്രിയ തുടങ്ങിയവരാണ് ഈ ചരിത്ര സിനിമയിൽ മമ്മൂട്ടിക്കൊപ്പം എത്തിയത് .
2010 ൽ എത്തിയ പോക്കിരി രാജയിൽ രാജ ആയി തന്നെയാണ് മമ്മൂട്ടി എത്തിയത്. ഇന്ന് മലയാളികൾക്ക് മനസിൽ ആദ്യം ഓടിയെത്തുന്ന രാജ കഥാപാത്രമാണ് അത്. പ്രിത്വിരാജ് , ശ്രിയ ശരൺ , സലിം കുമാർ , സൂരജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് പോക്കിരി രാജയിൽ മറ്റു താരങ്ങൾ. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത് .
2012 ൽ എത്തിയ കോബ്ര എന്ന ചിത്രത്തിൽ മമ്മൂട്ടി ഇരട്ട വേഷത്തിലാണ് എത്തിയത്. അതിൽ ഒരു കഥാപാത്രത്തിന്റെ പേര് രാജ എന്നായിരുന്നു. ലാൽ സംവിധാനം ചെയ്ത ചിത്രത്തിൽ ലാലും മമ്മൂട്ടിയും കനിഹ , പദ്മപ്രിയ എന്നിവരുമാണ് താരങ്ങളായത്.
2013 ൽ എത്തിയ കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ചിത്രത്തിൽ രാജ രാജ കമ്മത്ത് എന്ന വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. തമാശയും ആക്ഷനും നിറഞ്ഞ ചിത്രത്തിൽ ദിലീപ് ആണ് മമ്മൂട്ടിക്കൊപ്പം വേഷമിട്ടത്. ഉദയകൃഷ്ണ – സിബി കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണിത്.
2014 ൽ എത്തിയ അജയ് വാസുദേവ് ചിത്രം രാജാധിരാജയിൽ രാജശേഖർ , രാജ എന്നൊക്കെയാണ് മമ്മൂട്ടിയുടെ പേര്. റായ് ലക്ഷ്മി , ജോയ് മാത്യു , തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചത്.
നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത 2016 ൽ ഇറങ്ങിയ കസബായിൽ രാജൻ സക്കറിയ എന്ന വേഷമാണ് മമ്മൂട്ടി ചെയ്തത് . ഒട്ടറേ വിമര്ശനങ്ങൾ കേട്ട കസബയിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തിയത് .
2017 ൽ പുറത്തിറങ്ങിയ പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിൽ രാജകുമാരൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. ശ്യംധർ ആണ് ചിത്രം സംവിധാനം ചെയ്തത്. ഇന്നസെന്റ്റ് , ആശ ശരത്ത് , ദിലീഷ് പോത്തൻ എന്നിങ്ങളെ നീളുന്നു താര നിര .
ഇനി വരാനിരിക്കുന്നത് വൈശാഖ് ഒരുക്കുന്ന മധുര രാജയാണ് . പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുര രാജയിൽ മാസ്സ് പ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ പറയുന്നത്. നിങ്ങൾക്കറിയാവുന്ന വിട്ടുപോയ കടപ്പത്രങ്ങൾ ഉണ്ടെങ്കിൽ കമന്റുകളായി രേഖപ്പെടുത്താം .
mammootty acted as raja in 21 films