
Interviews
ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന നടൻ മമ്മൂട്ടിയാണ് !! മോഹൻലാൽ പറയുന്നു….
ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന നടൻ മമ്മൂട്ടിയാണ് !! മോഹൻലാൽ പറയുന്നു….

ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന നടൻ മമ്മൂട്ടിയാണ് !! മോഹൻലാൽ പറയുന്നു….
മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് നമുക്കെല്ലാവർക്കും അറിവുള്ളതാണ്. അവരുടെ ഫാൻസുകാർ തമ്മിൽ സോഷ്യൽ മീഡിയയിലും അല്ലാതെയും ഒരുപാട് പ്രശ്നങ്ങളും വാഗ്വാദങ്ങളും ആരോപണങ്ങളും ഒക്കെ ഉന്നയിക്കാറുണ്ടെങ്കിലും പുറത്തു നിന്ന് ഇവരിൽ ആർക്കെങ്കിലും എതിരായി ഒരു ആരോപണം വന്നാൽ അവരും ഒന്നിക്കാറാണ് പതിവ്. മുൻപ് ഒരു നടി മമ്മൂട്ടിക്കെതിരെ ആരോപണം ഉന്നയിച്ചത് ആരും മറന്നു കാണില്ല.
ഇപ്പോഴിതാ മോഹൻലാൽ തന്നെ മലയാള സിനിമയിൽ തനിക്കേറ്റവും ബഹുമാനമുള്ള നടൻ മമ്മൂട്ടിയാണെന്ന് തുറന്നു പറഞ്ഞിരിക്കുന്നു. അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നൽകിയ ഇന്റർവ്യൂവിലാണ് മോഹൻലാൽ ആ കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. തനിക്ക് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ബഹുമാനവും ഇഷ്ടവുമുള്ള നടൻ അദ്ദേഹമാണെന്നും, തങ്ങൾ തമ്മിൽ ഒരു മത്സരബുദ്ധിയുമില്ല എന്നും മോഹൻലാൽ പറയുന്നു.
ഏതൊരു വലിയ പ്രോജക്ട് വന്നാലും പരസ്പരം അഭിപ്രായം ചോദിക്കാറുണ്ടെന്നും, മമ്മൂട്ടി തരുന്ന നിർദ്ദേശങ്ങൾ വില മതിക്കാനാകാത്തതാണെന്നും മോഹൻലാൽ പറഞ്ഞു. ഇപ്പോൾ പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് മോഹൻലാൽ. സൂര്യ നായകനായെത്തുന്ന കാപ്പാൻ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലും മോഹൻലാൽ എത്തുന്നുണ്ട്.
Mohanlal about Mammootty
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...