
Interviews
പേരൻപ് ആദ്യ ദിവസം തന്നെ കാണാൻ ഞാൻ പോകും; ആ മാസ്മരിക പ്രകടനം തിയ്യേറ്ററിൽ നിന്ന് തന്നെ കാണണം !! മോഹൻലാൽ പറയുന്നു….
പേരൻപ് ആദ്യ ദിവസം തന്നെ കാണാൻ ഞാൻ പോകും; ആ മാസ്മരിക പ്രകടനം തിയ്യേറ്ററിൽ നിന്ന് തന്നെ കാണണം !! മോഹൻലാൽ പറയുന്നു….

പേരൻപ് ആദ്യ ദിവസം തന്നെ കാണാൻ ഞാൻ പോകും; ആ മാസ്മരിക പ്രകടനം തിയ്യേറ്ററിൽ നിന്ന് തന്നെ കാണണം !! മോഹൻലാൽ പറയുന്നു….
മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് നമുക്കെല്ലാവർക്കും അറിവുള്ളതാണ്. ഇവരുടെ ഫാൻസുകാർ തമ്മിൽ പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആണെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവവുമാണ്. മലയാളത്തിലെ ഒരു പ്രമുഖ നടി മമ്മൂട്ടിക്കെതിരെ സംസാരിച്ചപ്പോൾ മോഹൻലാൽ ഫാൻസും, മോഹൻലാലിനെതിരെ സംസാരിച്ചപ്പോൾ മമ്മൂട്ടി ഫാൻസും അവരെ എടുത്തിട്ട് കുടഞ്ഞത് ആരും മറന്നു കാണില്ല.
ഇവർ രണ്ടു പേരും മറ്റുള്ളവരുടെ സിനിമ കാണുകയും, ഇഷ്ടപെട്ടാൽ ഇഷ്ടപ്പെട്ടു എന്നും പോരായ്മകൾ ഉണ്ടെങ്കിൽ അതും തുറന്നു പറയുന്ന നല്ല സുഹൃത്തുക്കളുമാണ്. ഇപ്പോൾ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് മമ്മൂട്ടിയുടെ പേരൻപ് എന്ന ചിത്രത്തെ കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളുമൊക്കെയാണ്. ഗോവൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം കാണാനായി വലിയ തിരക്ക് അനുഭവപ്പെട്ടതും കണ്ടവരെല്ലാം തന്നെ ചിത്രത്തെയും മമ്മൂട്ടിയെയും പ്രശംസിച്ചു രംഗത്ത് വന്നതും വൻ വാർത്തയായി മാറിയിരുന്നു.
ഇപ്പോഴിതാ നടൻ മോഹൻലാലും ചിത്രം കാണാൻ താൽപര്യം അറിയിച്ചു എന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിനിമ തിയ്യേറ്ററിലെത്തിയാൽ ആദ്യ ദിവസം തന്നെ പോയി കാണും എന്ന് മോഹൻലാൽ പറഞ്ഞിരിക്കുന്നത്. മോഹൻലാലിൻറെ സ്വന്തം ‘ഇച്ചാക്ക’യുടെ ഗംഭീര പ്രകടനം കാണാൻ മോഹൻലാൽ എത്തുമെന്നുറപ്പാണ്. എന്തായാലും ചിത്രത്തിന്റെ റിലീസിനായി നമുക്ക് കാത്തിരിക്കാം.
Mohanlal about Mammootty’s Peranbu
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...